in

കുവൈറ്റിൽ ജീവൻ പൊലിഞ്ഞ ബിനോയ് തോമസിന്റെ വീട്ടിലെത്തി സുരേഷ് ഗോപി, കുടുംബത്തെ ആശ്വസിപ്പിച്ചു,

കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ വീട്ടിലെത്തി സുരേഷ് ഗോപി. ബിനോയ് തോമസിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. രണ്ടരയോട് കൂടിയാണ് മൃതദേഹം വസതിയിലെത്തിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം പൂർത്തിയാക്കാനായി 5 ദിവസം മുമ്പാണ് ബിനോയ് കുവൈത്തിലെത്തിയത്.

തെക്കൻപാലയൂർ കൊച്ചിപ്പാടത്തെ അഞ്ചുസെന്റിൽ വീട് പണിയണമെന്നതായിരുന്നു ബിനോയിയുടെയും കുടുംബത്തിന്റെയും ആഗ്രഹം. ഇവിടെ ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡിലാണ് ബിനോയും കുടുംബവും താമസിച്ചിരുന്നത്. കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം പൂർത്തിയാക്കി നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു.

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 31 പേർക്ക് നാടിൻറെ അന്ത്യാഞ്ജലി. കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പൊതുദർശനത്തിനുവെച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 31 മൃതദേഹങ്ങളും പൊതുദർശനത്തിനു വെച്ചപ്പോൾ കേരളമാകെ സങ്കടക്കരച്ചിലുയർന്നു. വൈകാരിക രംഗങ്ങൾക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്.

Written by admin

പത്മനാഭസ്വാമിയാകാനുള്ള മുന്നൊരുക്കം, വെള്ളത്താടി രഹസ്യത്തിന്റെ ചുരുളഴിയിച്ച് സുരേഷ് ​ഗോപി

ഗോവിന്ദ  ഗോവിന്ദ!!! തിരുപ്പതി ക്ഷേത്രത്തിൽ വച്ച് തലമുണ്ടനം ചെയ്ത് രചന നാരായണൻകുട്ടി