in

നന്ദിയാൽ പാടുന്നു ദൈവമേ, ലൂർദ് മാതാവിന് മുന്നിൽ ഭക്തി ​ഗാനം ആലപിച്ച് മാതാവിന് സ്വർണ കൊന്ത സമ്മാനിച്ച് സുരേഷ് ഗോപി

തൃശ്ശൂർ: ലൂർദ് മാതാവിന്റെ ദേവാലയത്തിൽ ഭക്തി​ഗാനം ആലപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ​ഭക്തി​ഗാനം ആലപിച്ച ശേഷം കുരിശ് വരച്ച് പ്രാർത്ഥിച്ചു. ശേഷം ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ചു. സുരേഷ് ഗോപി തന്നെയാണ് മാതാവിന് കൊന്ത അണിയിച്ചത്. പാർട്ടി പ്രവർത്തകരുടെയും, പള്ളിയിലെ മുഴുവൻ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത അണിയിച്ചത്. കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുരേഷ് ​ഗോപി പള്ളിയിലെത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ലൂർദ് പള്ളിയിലെ മാതാവിന് കിരീടം ധരിപ്പിച്ചത് വലിയരീതിയിൽ ചർച്ചയായിരുന്നു. മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന നേരത്തെ നേര്‍ച്ചയുടെ ഭാഗമായാണ് മുൻപ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെ താഴെ വീണ് മുകള്‍ ഭാഗം വേര്‍പ്പെട്ടിരുന്നു. സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

ബിജെപി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നതുൾപ്പടെയായിരുന്നു പ്രതികരണം. കിരീടത്തിന്റെ തൂക്കവും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ തൃശ്ശൂരിലെ വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപി സ്വർണ്ണ കൊന്ത സമർപ്പിച്ചിരിക്കുന്നത്. തൃശ്ശൂരിലെ വിജയത്തില്‍ ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് ലഭിച്ചുവെന്നതും സുരേഷ്‌ഗോപിക്ക് അനുകൂല ഘടകമായിരുന്നു.

Written by admin

ദൈവം അനുഗ്രഹിച്ചു സ്വന്തമായി തന്നെ പൊങ്ങുന്നുണ്ട്, സ്വയം പൊങ്ങി എന്ന് കമന്റിട്ടയാൾക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത് അഖിൽ മാരാർ

പടമൊന്നുമില്ലാത്തോണ്ട് മൊട്ട അടിച്ചാലും കുഴപ്പമൊന്നുമില്ല, ലുട്ടാപ്പിയെ പോലെയുണ്ട്, വെങ്കടാചലപതിയുടെ മുന്നിൽ തല മുണ്ഡനം ചെയ്ത രചന നാരായണൻകുട്ടിക്ക് സൈബർ ആക്രമണം