in

പത്മനാഭസ്വാമിയാകാനുള്ള മുന്നൊരുക്കം, വെള്ളത്താടി രഹസ്യത്തിന്റെ ചുരുളഴിയിച്ച് സുരേഷ് ​ഗോപി

കുറച്ച് നാളായി വെള്ളത്താടിയുള്ള സുരേഷ് ഗോപിയാണ് മലയാളികൾ കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും സത്യപ്രതിജ്ഞ ചടങ്ങിലും വെള്ളത്താടിയിൽ തന്നെയാണ് താരം എത്തിയത്.ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വെള്ളത്താടിയുടെ പിന്നിലെ രഹസ്യത്തെ പറ്റി ചോദിച്ച് പ്രശസ്ത കഥാക‍ൃത്ത് ടി പത്മനാഭൻ. കേന്ദ്ര സഹമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം ടി പത്മനാഭനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ചോദ്യം കേട്ട് ഒരു ചെറുപുഞ്ചിരിയോടെയാണ് ഉത്തരം നൽകിയത്. ‘പത്മനാഭസ്വാമിക്കു വേണ്ടിയുള്ള താടിയാണ്. ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയിൽ പത്മനാഭസ്വാമിയുടെ വേഷമാണ്’.

ഗോകുലം ഗോപാലൻ നിർമാണം ചെയ്യുന്ന തന്റെ പുതിയ സിനിമയിൽ പത്മനാഭസ്വാമിയുടെ വേഷമാണ്. സിനിമയ്ക്ക് വേണ്ടി ആണെങ്കിൽ ഫിക്സ് ചെയ്താൽ പോരേ എന്ന് കൗതുകത്തോടെ തിരികെ പത്മനാഭന്‍ ചോ​ദിച്ചപ്പോൾ അതിന് മറുപടിയായി സുരേഷ് ഗോപി പു‍ഞ്ചിരിയോടെ പറ‍ഞ്ഞു. ‘അത് പറ്റില്ല പത്മനാഭസ്വാമിയുടെ വേഷമാണ്. ഒറിജിനൽ തന്നെ വേണം’.

കേന്ദ്രമന്ത്രി എന്ന നിലയില്‍ കേരളത്തിനായി സുരേഷ് ഗോപിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാന്‍ കഴിയുമെന്നും എല്ലാവരെയും ഒരുപോലെ കാണാൻ ശ്രമിക്കണമെന്നും താൻ സുരേഷ് ഗോപിയോട് പറഞ്ഞതായി ടി പത്മനാഭൻ പറഞ്ഞു. കൂടെ പത്മനാഭന്റെ സന്തത സഹചാരി രാമചന്ദ്രനുമുണ്ടായിരുന്നു. ഗോകുലം മൂവിസുമായി ചേർന്ന് പാൻ ഇന്ത്യൻ സിനിമ ചെയ്യാൻ സുരേഷ് ഗോപി. ‘പത്മനാഭ സ്വാമിക്ക് ഒരു ട്രിബ്യൂട്ട്’ എന്ന നിലയിൽ 70 കോടി ബജറ്റിൽ പാൻ ഇന്ത്യൻ ചിത്രവുമായാണ് താരം എത്തുന്നത്.

Written by admin

നിലു ബേബി പ്ലേസ്കൂളിലേക്ക്, സന്തോഷം പങ്കിട്ട് പേളി മാണി, വലിയ കുട്ടിയായെന്ന് ആരാധകർ

കുവൈറ്റിൽ ജീവൻ പൊലിഞ്ഞ ബിനോയ് തോമസിന്റെ വീട്ടിലെത്തി സുരേഷ് ഗോപി, കുടുംബത്തെ ആശ്വസിപ്പിച്ചു,