in

വിവാഹ മോചനം ലഭിച്ച ശേഷം ഞങ്ങൾ ഒരുമിച്ച് സെൽഫി ഒക്കെ എടുത്താണ് പിരിഞ്ഞത്, ജഡ്ജി പോലും ഞങ്ങളെ കണ്ട് അത്ഭുതപ്പെട്ടു; സുരഭി ലക്ഷ്മി പറയുന്നു

സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനയത്രിയാണ് നടി സുരഭി ലക്ഷ്മി. ഇതിനോടകം ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ സുരഭിയെ തേടിയെത്തുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടും വിധത്തില്‍ അഭിനയിച്ചു പൂര്‍ത്തീകരിക്കാന്‍ സുരഭിക്ക് സാധിക്കുകയും ചെയ്തു.

മിന്നാമിനുങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സുരഭിയെ തേടിയെത്തി. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ല്‍ കേരള ക്രിട്ടിക്‌സ് അവാര്‍ഡിലും സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തിരുന്നു.

ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍, ജ്വാലാമുഖി തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകളാണ്. കോഴിക്കോട് ജില്ലയിലെ നരിക്കുനിയാണ് സുരഭിയുടെ നാട്. ഗ്രാമപ്രദേശമായ നരിക്കുനിയില്‍ നിന്നും സിനിമാ ലോകത്തെത്തിയ സുരഭി നാടിന്റെ അഭിമാനമാണ്.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തം നാട്ടുകാരിക്ക് ലഭിച്ചതില്‍ നരിക്കുനിയിലെ നാട്ടുകാരും ഏറെ അഭിമാനത്തിലാണ്. സുരഭിയുടെ നാട് എന്നാണ് ഇപ്പോള്‍ നരിക്കുനി അറിയപ്പെടുന്നത് പോലും. സിനിമാ ജീവിതം വിജയം നിറഞ്ഞതാണെങ്കിലും കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ സുരഭിക്ക് സംഭവിച്ചിരുന്നു.

വിവാഹമോചനത്തെ കുറിച്ച് സുരഭി ഫ്‌ലവേഴ്‌സിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്. ‘വിവാഹ ജീവിതത്തില്‍ ഞങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ സൗഹൃദം സൂക്ഷിച്ചിരുന്നു. കോടതിയിലേക്ക് വിവാഹമോചനത്തിന് പോകും മുമ്പ് ഞങ്ങള്‍ മാറി താമസിക്കുകയായിരുന്നു.’

‘കോടതിയിലേക്ക് പോകുന്ന സമയമായപ്പോഴേക്കും ദേശീയ പുരസ്‌കാരം എനിക്ക് കിട്ടിയിരുന്നു. അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോള്‍ ജഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാന്‍ പോകുന്നത് എന്നോര്‍ത്ത്… വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങള്‍ ഒരുമിച്ച് സെല്‍ഫി ഒക്കെ എടുത്തു.’

‘ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്. ഫേസ്ബുക്കില്‍ ഞാന്‍ ആ സെല്‍ഫി ഇട്ടതും വലിയ ചര്‍ച്ചയായിരുന്നു’ സുരഭി പറയുന്നു. സൗബിന്‍ നായകനായ കള്ളന്‍ ഡിസൂസയാണ് സുരഭി അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ആശ എന്ന കഥാപാത്രത്തെയാണ് കള്ളന്‍ ഡിസൂസയില്‍ സുരഭി അവതരിപ്പിച്ചിരിക്കുന്നത്. അനുരാധ, തല, പൊരിവെയില്‍, പദ്മ തുടങ്ങിയവയാണ് താരത്തിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ് പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

Written by Editor 3

വീട്ടിൽ പൂജാമുറിയും നിസ്‌കരിക്കാൻ ഉള്ള റൂമും ഉണ്ട്, ഞാൻ എന്റെ പൂജാമുറിയിൽ പ്രാർത്ഥിക്കും, ഭർത്താവ് മറ്റൊരു റൂമിൽ നിസ്‌കരിക്കും; ഇന്ദ്രജ പറയുന്നു

മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒക്കെ നായികയായ സൂപ്പർ നടി, എന്നാൽ ദാമ്പത്യ ജീവിതം വെറും ഒരു കൊല്ലം മാത്രം, നടി സുകന്യയുടെ ജീവിതം ഇങ്ങനെ