in

എന്നും സത്യവും കഠിനാധ്വാനവും സ്നേഹവും വിജയിച്ചിട്ടേയുള്ളൂ, എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും അവളുടെ അരികിൽ ഞാൻ ഓടിയെത്തും; സുജ കാർത്തിക പറയുന്നത് ഇങ്ങനെ

മലയാള സിനിമയില്‍ ഒരു കാലത്ത് അനുജത്തി വേഷങ്ങളില്‍ സജീവമായ നടിയായാണ് സുജ കാര്‍ത്തിക. 2002-ൽ മലയാളി മാമന് വണക്കം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. ശേഷം പാഠം ഒന്ന് ഒരു വിലാപം, ഞാൻ സൽപ്പേര് രാമൻകുട്ടി, റൺവേ, നാട്ട്‌രാജാവ്, മാമ്പഴക്കാലം, പൊന്മുടിപുഴയോരത്ത്, പൗരൻ, നേരറിയാൻ സി.ബി.ഐ, ലോകനാഥൻ ഐ.എ.എസ്, അച്ചനുറങ്ങാത്ത വീട്, കിലുക്കം കിലുകിലുക്കം, ലിസമ്മയുടെ വീട്, നാദിയ കൊല്ലപ്പെട്ട രാത്രി, രക്ഷകൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.

ഇന്നും മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് ആ കുട്ടിത്തം നിറഞ്ഞ ചിരിയും മുഖവും. 2007-ൽ സിനിമ ഇൻഡസ്ട്രിയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിക്കുന്നത് തുടർ വിദ്യാഭ്യാസവും ജോലിയും ഒക്കെ മുന്നിൽ കണ്ടാണ്. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സിനിമയിലെ പഴയ സൌഹൃദം ഇന്നും താരം സൂക്ഷിക്കുന്നുണ്ട്.

സഹ താരങ്ങളുമായി വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ആളാണ് സുജ. മലയാളത്തിൻ്റെ താര ദമ്പതികളായ കാവ്യ മാധവനും ദിലീപും സുജയുടെ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമയിൽ സജീവമല്ലെങ്കിലും കാവ്യ മാധവനുമായുള്ള സൗഹൃദം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ട് താരം.

ദിലീപുമായി ഒട്ടനവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. ഈ ചിത്രങ്ങളിൽ ഒട്ടുമിക്കതിലും ദിലീപിൻ്റെ പ്രിയപ്പെട്ട പെങ്ങളായാണ് സുജ എത്തിയിട്ടുള്ളത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും തങ്ങൾക്കിടയിൽ ഇതേ സഹോദര ബന്ധം നിലനിൽക്കുകയാണെന്നാണ് താരം പറയുന്നത്.

അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും താരം പറയുന്നു. കാവ്യ മാധവനും ദിലീപും നായികാ നായകന്‍മാരായെത്തിയ റണ്‍വേയില്‍ ദിലീപിന്റെ സഹോദരിയെ അവതരിപ്പിച്ചത് സുജ കാര്‍ത്തികയായിരുന്നു. ജോഷി സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. അന്നുമുതൽ തുടങ്ങിയ ബന്ധം ഇവർ ഇന്നും സൂക്ഷിക്കുകയാണ്.

ദിലീപിൻ്റെ രണ്ടി മക്കളുമായും വളരെ അടുത്ത ബന്ധമാണ് സുജ പുലർത്തുന്നത്. മീനാക്ഷിയുടെ ചെറുപ്പം മുതൽ സുജയ്ക്ക് ഏരെ പ്രിയപ്പെട്ട പൊന്നോമനയായിരുന്നു അവൾ. ഇപ്പോൾ ദീലീപിൻ്റെ കുടുംബത്തിലേയ്ക്ക് വന്ന കുട്ടി താരവും സുജയ്ക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്. മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ സുജയും എത്തിയിരുന്നു.

എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തിൽ നിന്ന് തന്നെ കാവ്യയും ദിലീപും ആ കുടുംബവും ആയുള്ള സുജയുടെ ആത്മബന്ധം വ്യക്തമാണ്. ഒരു ഘട്ടത്തിൽ അഭിനയം എനിക്ക് മരണം വരെയുള്ള തൊഴിലാകില്ലെന്ന് തോന്നി. സിനിമയിൽ അവസരങ്ങൾ പലതും എന്നെ തേടി വന്നതായിരുന്നു.

അന്നൊക്കെ കല്യാണം കഴിഞ്ഞ് സിനിമയിലെത്തിയാൽ വലിയ സ്വീകര്യതയില്ല. 2006 – 2007ലെ അവസ്ഥയാണിത്. ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്. അഭിനയം വിട്ടാൽ വെറുതെ വീട്ടിലിരിക്കാനാവില്ലല്ലോ. അതിനാൽ മറ്റു മേഖലകളിലേക്ക് ഇറങ്ങുകയായിരുന്നു സുജയ കാർത്തിക.

Written by Editor 5

ടോപ്‌ലെസ് ആയി ലഡു കഴിച്ചുകൊണ്ട് ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്ന ഉർഫി ജാവേദിന്റെ വീഡിയോ വിവാദം ആകുന്നു

അഭിനയിക്കുമ്പോൾ എന്റെ മുഖത്ത് ഭാവങ്ങൾ വരാത്തത് കണ്ട് ഒരു ബബിൾഗം എങ്കിലും വാങ്ങി വായിലിട്ട് ചവയ്ക്ക് ആ ഭാവമെങ്കിലും മുഖത്ത് വരട്ടെയെന്നാണ് അവർ പറഞ്ഞത്; അന്ന രാജൻ തുറന്ന് പറയുന്നു