in

സുചിത്ര മോഹൻലാലിന് ഇന്ന് പിറന്നാൾ, തങ്ങളുടെ സുന്ദരിയായ അമ്മയ്ക്ക് പിറന്നാളെന്ന കാപ്ഷനോടെ ആശംസ നേർന്ന് വിസ്മയ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്. പിന്നീട് മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുനൂറ്‌ കഥാപാത്രങ്ങൾ. അതിൽ ഇന്ദുചൂഢനും ജഗന്നാഥനും , നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങൾ തന്നെയാണ്. ആ നടന വിസ്മയത്തിന്റെ വിവാഹം 1988 ഏപ്രിൽ 28 നായിരുന്നു നടന്നത്.

അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ മെഗാസ്റ്റാർ തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. കോടീശ്വര പുത്രിയായി ജനിച്ച സുചിത്ര പക്ഷെ മാധ്യമങ്ങൾക്ക് മുൻപിൽ നിന്നും പലപ്പോഴും വിട്ടുനിൽക്കുകയാണ് പതിവ്.

ഇന്ന് തങ്ങളുടെ സുന്ദരിയായ അമ്മയ്ക്ക് പിറന്നാൾ എന്ന് പറഞ്ഞ് വിസ്മയ മോഹൻലാൽ പങ്കിട്ട ചിത്രം ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ പ്രണവും വിസ്മയയും അമ്മക്ക് മുത്തം നൽകുന്നതാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്. മെയ് 21 ന് ആണ് ലാലേട്ടന്റെ പിറന്നാൾ അതിഗംഭീരമാക്കി മാറ്റിയത്. എന്നാൽ നക്ഷത്രപ്രകാരം കഴിഞ്ഞ ദിവസമായിരുന്നു ലാലേട്ടന് പിറന്നാൾ. ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ ആണ് മോഹൻലാൽ ജനിച്ചത്.

Written by admin

മുരുകന്റെ മുന്നിൽ വച്ച് താലികെട്ടി, വിവാദങ്ങൾക്കിടയിൽ ആര്യ അനിൽ വീണ്ടും നവവധുവായി

മഞ്ജുവിനെക്കാൾ മികച്ച വീട്ടമ്മ കാവ്യ തന്നെ 14 വർഷം വീട്ടമ്മയായി ജീവിച്ചിട്ടും ഒരു കോഴിക്കറി വയ്ക്കാൻ പോലും അറിയില്ല