in

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വിവാഹം, വിവാഹ ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു; മലയാളികളുടെ പ്രിയനടി സുചിത്രയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്ന നടി സുചിത്ര മുരളി. സിനിമ വിട്ട് ഇപ്പോള്‍ അമേരിക്കയിലാണ് താരത്തിന്റെ താമസം. അമ്പതിലേറെ മലയാള സിനിമകളിലൂടെ ശ്രദ്ധ നേടിയ സുചിത്ര ബാലതാരമായാണ് അഭിനയ ജീവിതം തുടങ്ങിയിരുന്നത്.

നമ്പര്‍ 20 മദ്രാസ് മെയില്‍ ആയിരുന്നു ആദ്യമായി നായികയായ ചിത്രം. വിവാഹശേഷം ഭര്‍ത്താവിനും മകളോടുമൊപ്പം അമേരിക്കയിലാണ് താരം. എങ്കിലും ഇന്‍സ്റ്റയില്‍ സജീവമായ സുചിത്ര പുത്തന്‍ ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

1978ല്‍ ആരവം എന്ന സിനിമയിലൂടെയാണ് ബാലതാരമായി സുചിത്ര സിനിമയില്‍ അരങ്ങേറിയത്. ശേഷം അടിമകച്ചവടം, അങ്ങാടി, വൃത്തം, സ്വര്‍ണ്ണഗോപുരം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെ തന്റെ 14-ാം വയസ്സില്‍ സുചിത്ര നായികയായി അരങ്ങേറുകയുണ്ടായി.

മോഹന്‍ലാലിന്റെ ഭാര്യയുടെ പേരും സുചിത്രയെന്നായതിനാല്‍ പണ്ട് കാലത്ത് ചിലരെങ്കിലും നടി സുചിത്രയാണ് ലാലിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നു. കുട്ടേട്ടന്‍, ക്ഷണക്കത്ത്, അഭിമന്യു, മിമിക്സ് പരേഡ്, എഴുന്നള്ളത്ത്, മൂക്കില്ലാ രാജ്യത്ത്, കടിഞ്ഞൂല്‍ കല്യാണം, നയം വ്യക്തമാക്കുന്നു, ഭരതം, തലസ്ഥാനം, നീലകുറുക്കന്‍, കാസര്‍ഗോഡ് കാദര്‍ഭായ്, തക്ഷശില, ഹിറ്റ്ലര്‍, രാക്ഷസരാജാവ്, കാസി, രാക്കിളിപ്പാട്ട് തുടങ്ങിയവയാണ് ശ്രദ്ധ നേടിയ സിനിമകള്‍.

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയില്‍ എത്തുമ്പോള്‍ വെറും പതിനാല് വയസായിരുന്നു സുചിത്രയുടെ പ്രായം. സിനിമയില്‍ അനേകം വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു സുചിത്രയുടെ വിവാഹം. പ്രവാസിയായ മുരളിയാണ് ജീവിത പങ്കാളി.

വിവാഹ ശേഷം അമേരിക്കയില്‍ ഭര്‍ത്താവ് മുരളി, മകള്‍ നേഹ എന്നിവര്‍ക്കൊപ്പമാണിപ്പോള്‍ സുചിത്ര, നാട്യ ഗ്രഹ ഡാന്‍സ് അക്കാദമി എന്ന ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. അടുത്തിടെ തനിക്ക് സിനിമകളിലെ ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇത് താന്‍ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന് തോന്നാറുണ്ടെന്ന് സുചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സഹോദരനും സംവിധായകനുമായ ദീപു കരുണാകരന്‍ ഒരുക്കിയ സിനിമയില്‍ അഭിനയിച്ചുകൊണ്ട് സുചിത്ര മടങ്ങിവരവിനായി ആലോചിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഏറെ ആലോചിച്ചേ സിനിമയിലേക്കുള്ള മടങ്ങി വരവുണ്ടാകൂ എന്ന് താരം ആ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

അതേസമയം മോഹൻലാലിന്റെ ഭാര്യയുടെ പേരും സുചിത്ര എന്നായതിനാൽ പണ്ടുകാലത്ത് ചിലരെങ്കിലും നടി സുചിത്രയാണ് ലാലിൻറെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നതായി ചില സിനിമാ വാരികകളിൽ ഗോസിപ്പ് ഉയർന്നിരുന്നു ഉര്‍വശി, ശോഭന തുടങ്ങിയ നടിമാര്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താന്‍ സിനിമയിലേക്ക് വന്നതെന്നും, തനിക്ക് ഫാന്‍സ് അസോസിയേഷന്‍ വരെ ഉണ്ടായിരുന്നുവെന്നും സുചിത്ര പറയുന്നു.

Written by Editor 3

ആഗ്രഹിച്ചത് പോലീസ് ഉദ്യോഗസ്ഥയാകാൻ എന്നാൽ എത്തിയത് അഭിനയ രംഗത്ത്; പിന്തുണച്ചത് അമ്മ മാത്രം, ആദ്യ വേഷത്തിന് സംസ്ഥാന അവാർഡ്; നടി കന്യയുടെ ജീവിതം ഇങ്ങനെ

നഗ്മയുടെയും ഗാഗുലിയുടെയും ശക്തമായ പ്രണയം രണ്ട് വർഷം നീണ്ടു നിന്നു, പക്ഷെ പിന്നീട് അവക്കിടയിൽ സംഭവിച്ചത് വളരെ വൈകിയാണ് ലോകമറിഞ്ഞത്: സംഭവം ഇങ്ങനെ