in

ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാനാണ് താൽപര്യമെന്ന് ശ്രീവിദ്യ, റേറ്റിംഗ് കൂട്ടാൻ എന്ത് വൃത്തികെടും ആകാമോന്ന് പ്രേക്ഷകർ, വിമർശനം

ജനങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ടെലിവിഷന്‍ കോമഡി ഷോ ആണ് സ്റ്റാര്‍ മാജിക്. സ്റ്റാര്‍ മാജിക് ഷോയിലൂടെ വന്ന ചെറിയ ചെറിയ കലാകാരന്മാര്‍ എല്ലാം ഇന്ന് സ്റ്റാര്‍ വാല്യു ഉള്ള താരങ്ങളായി മാറി കഴിഞ്ഞു. വിമര്‍ശകരില്ലാത്ത ഷോ ആയി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു ഷോ.

ഇപ്പോഴിതാ പുതിയ പ്രമോ വീഡിയോ വിവാദമാവുന്നു. രണ്ടാം സീസണില്‍ ദ്വ യാര്‍ത്ഥം കൊണ്ട് കോമഡി ഉണ്ടാക്കാന്‍ ശ്രമിയ്ക്കുകയാണ് ടീം എന്നാണ് വിമര്‍ശനം. പുതിയ പ്രമോ ആണ് വിവാദമാവുന്നത്. പല തരത്തിലുള്ള ഗെയിമുകളും ഷോയില്‍ ചെയ്യാറുണ്ട്.

അത്തരം ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും കിടക്കയില്‍ പുതച്ചിരിയ്ക്കുന്നതാണ് രംഗം. ‘എനിക്ക് ഈ കി ടക്ക പങ്കിടാന്‍ താത്പര്യം അനുവിന് ഒപ്പം അല്ലായിരുന്നു, എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇ ന്‍ട്രസ്റ്റ്’ എന്ന് ശ്രീവിദ്യ പറയുന്നതും അതിഥിയായി എത്തിയ ലെന അടക്കം എല്ലാവരും പൊട്ടി ചിരിക്കുന്നതും പ്രമോയില്‍ കാണാം.

വ്യാപകമായ വിമര്‍ശനങ്ങളാണ് ശ്രീവിദ്യയുടെ ഈ ഒരൊറ്റ ഡയലോഗിന് എതിരെ വരുന്നത്. കോമഡിയാവാം, പക്ഷെ ഇ തല്‍പം കൂടിപ്പോയി എന്നാണ് വിമര്‍ശനം വരുന്നത്. എന്ത് വ ളിപ്പ് ആണിത്, ഒരു സ്റ്റാ ര്‍ന്റേഡ് ഇല്ല, വളരെ ചീ പ്പ് റേ റ്റിങ് ഐഡിയ ആയിപ്പോയി – എന്നിങ്ങനെ പോകുന്നു മോശം കമന്റുകള്‍.

റേ റ്റിങ് കൂട്ടാന്‍ ഇങ്ങനെയൊന്നും പറയിപ്പിയ്ക്കരുത്. തുടക്കത്തില്‍ കുടുംബത്തിനൊപ്പം ഇരുന്ന് കാണാന്‍ പറ്റുന്ന മാന്യമായ ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. ഇപ്പോള്‍ ആ ഒരു സ്റ്റാന്റേര്‍ഡ് ഇല്ല. ദ്വ യാര്‍ത്ഥം അമിതമായി ഉപയോഗിച്ചാല്‍ കോമഡി ആവില്ല.- എന്നിങ്ങനെ ഷോയുടെ നിലവാര തകര്‍ച്ചയെയും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

തങ്കച്ചന്‍ വിതുര പോയതോടെ സ്റ്റാര്‍ മാജികിന്റെ പഴയ പ്രസരിപ്പ് പോയി എന്നാണ് ഒരു കൂട്ടരുടെ പക്ഷം. തങ്കച്ചന്‍ ഉള്ള സമയത്ത് കോമഡികളായിരുന്നു. കോമഡി. കൊച്ചു കുട്ടികള്‍ക്കൊപ്പം ഇരുന്നും കാണാമായിരുന്നു. ദ്വ യാര്‍ത്ഥം വച്ചുള്ള കോമഡി കുടുംബത്തിനൊപ്പം ഇരുന്ന് കാണാന്‍ പറ്റില്ല എന്ന് പലരും അഭിപ്രായം പറയുന്നു.

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീവിദ്യ എത്തിയത്. കാസർഗോഡുകാരിയായ ശ്രീവിദ്യ തന്റെ നിഷ്കളങ്കമായ സംസാര ശൈലിയൂടെയാണ് പ്രേക്ഷകമനം കവർന്നത്.

മോഡലിംഗ് രംഗത്തും സജീവമാണ് ശ്രീവിദ്യയിപ്പോൾ. തുടക്ക കാലത്ത് പല കളിയാക്കലുകളും ശ്രീവിദ്യ കേള്‍ക്കേണ്ടതായി വന്നിരുന്നു. ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു നടി. ‘ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന്‍ നടന്നു. ഒന്നാം വര്‍ഷം ഏവിയേഷനു പഠിക്കുന്നു ഞാനപ്പോള്‍.

സ്‌കൂള്‍കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി. ”സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല. അതോടെ, ചിലര്‍ കളിയാക്കലും തുടങ്ങി, ‘ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ.’ അന്നു പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം’ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീവിദ്യ പറഞ്ഞു.

Written by Editor 3

എല്ലാം ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലമാണ് അനുഭവിച്ചത്, ഇപ്പോൾ ജീവിതം ഇങ്ങനെയാണ്, നടി മോഹിനിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ..!

ബിക്കിനി എനിക്ക് ഇണങ്ങുന്ന വസ്ത്രമാണ്.. പക്ഷെ അത് ഇടണമെങ്കിൽ ഗോവക്ക് പോകേണ്ട അവസ്ഥയാണ്; ജാനകി പറയുന്നു