in

നയൻ താരയെ ഞങ്ങളാണ് പ്രശസ്ഥയാക്കിയത്, അത് പോലെ പ്രശസ്തയാവണമെങ്കിൽ വഴങ്ങിതരണം.. ശ്രീനിധി വെളിപ്പെടുത്തുന്നു

ടെലിവിഷന്‍ മേഖലയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത അഭിനേത്രി ആണ് ശ്രീനിധി സുദര്‍ശന്‍. 7 സി എന്ന ജനപ്രിയ മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായ ശ്രീനിധി, പിന്നീട് വീട് തമിഴ് മിനിസ്‌ക്രീനിലെ ഒരു അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.

തന്റെ ആദ്യത്തെ അഭിനയ സംരംഭം ആണെന്ന് മനസ്സിലാകാത്ത രീതിയില്‍ വളരെ മികച്ചതായി ആ വേഷത്തെ കൈകാര്യം ചെയ്ത ശ്രീനിധി തമിഴ് മിനിസ്‌ക്രീന്‍ ലോകത്ത് ശ്രദ്ധേയ ആവുകയായിരുന്നു. അത്ര മികവോടെയാണ് താരം തനിക്ക് ലഭിച്ച വേഷത്തെ മനോഹരമാക്കിയത്.

വിദ്യാഭ്യാസരംഗത്തും താരം മിന്നി തിളങ്ങി നില്‍ക്കുന്നുണ്ട്. ചെന്നൈ വി ഐ ടി യില്‍ നിന്നാണ് താരം തന്റെ പഠനം പൂര്‍ത്തീകരിച്ചത്. തനിക്ക് ലഭിച്ച വേഷങ്ങളെല്ലാം മികവോടെ അഭിനയിക്കുന്ന ഈ താരം വിദ്യാഭ്യാസ മേഖലയിലും കൈയ്യടി നേടുന്നു.

യാരടി നീ മോഹിനി, പകല്‍ നിലാവ്, റോമാപുരി പാണ്ഡ്യന്‍ തുടങ്ങി നിരവധി പ്രശസ്ത ടെലിവിഷന്‍ സീരിയലിലും അഭിനയിച്ച താരം, പല മികച്ച സംവിധായകര്‍ക്കൊപ്പം അഭിനേതാക്കള്‍ക്ക് ഒപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൈത്ര റെഡ്ഡി, ഫാത്തിമ ബാബു, നച്ചതിര, അരവിന്ദ് ഖത്താരെ, മഹിമ ദേവി തുടങ്ങി പ്രഗത്ഭരായ നിരവധി അഭിനേതാക്കള്‍കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും താരത്തിന് കരിയറില്‍ വലിയ സഹായം ആയിട്ടുണ്ട്.

സീ തമിഴ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന യാരടി നീ മോഹിനി, വിജയ് ടിവി എന്ന ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന പാഗല്‍ നിലാവ്, സണ്‍ ടിവി എന്ന ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന വള്ളി, കലൈഞ്ചര്‍ ടിവിയില്‍ പ്രക്ഷേപണം ചെയ്യുന്ന റോമാപുരി പാണ്ഡ്യന്‍, വിജയ് ടിവി ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന 7 സി തുടങ്ങിയവയാണ് താര ത്തിന്റെ ഏറെ അറിയപ്പെടുന്ന മിനിസ്‌ക്രീന്‍ പരമ്പരകള്‍. ഇവയിലൂടെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരി ആകാന്‍ ശ്രീനിധിക്ക് സാധിച്ചു.

തനിക്ക് അഭിനയ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ഒരു മോശം അനുഭവം തുറന്നു പറഞ്ഞാണ് താരം ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം പിടിക്കുന്നത്. അഭിനയിക്കാന്‍ അവസരം ലഭിക്കണം എന്നുണ്ടെങ്കില്‍ അഡ്ജസ്റ്റ്‌മെന്റ്കള്‍ക്ക് വിധേയരാകണം എന്നാണ് സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും പ്രതിനിധി തന്നോട് വന്ന് പറഞ്ഞത് എന്ന് താരം വെളിപ്പെടുത്തുന്നു.

എന്നാല്‍ അന്ന് അഡ്ജസ്റ്റ് മെന്റ് എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല എന്നും അപ്പോള്‍ പ്രതിനിധി അത് വ്യക്തമാക്കി എന്നാണ് താരം പറയുന്നത്. അന്ന് തന്നെ അതിന് തയ്യാറല്ല എന്ന് ഇന്ന് തന്നെ നിലപാട് വ്യക്തമാക്കിയ താരം ഇപ്പോഴും സിനിമയില്‍ കാ സ്റ്റിംഗ് കൗ ച്ച് സജീവമാണ് എന്ന വെളിപ്പെടുത്തുന്നു.

അന്ന് താരത്തിന് താല്പര്യമില്ല എങ്കില്‍ താരത്തിന് വേണ്ടി അമ്മ വഴി കൊടുത്താല്‍ മതിയാകും എന്നാണ് പ്രതിനിധി സംവിധായകരും നിര്‍മാതാക്കളും അഭിനയിച്ചത് എന്നും ഞെട്ടലോടെ ശ്രീനിധി ഓര്‍ത്തെടുക്കുന്നു. അഭിനയ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നും വളരെ മോശപ്പെട്ട രീതിയില്‍ പലരും പുതുമുഖ താരങ്ങളും മറ്റും പെരുമാറുന്നുണ്ട് എന്നുമാണ് താരം ഇതിലൂടെ വ്യക്തമാകുന്നത്.

നമ്മള്‍ക്ക് വിജയം വേണമെങ്കില്‍ നമ്മള്‍ അധ്വാനിക്കണം ഈ ജോലി ലഭിച്ചില്ലെങ്കില്‍ മറ്റൊരു ജോലി ലഭിക്കുമെന്ന് വിചാരിച്ച് അങ്ങനെയുള്ള ആളുകളിലേക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ നില്‍ക്കാതെ പ്രയത്‌നിക്കുകയാണ് വേണ്ടത് എന്നുമാണ് താരം പറഞ്ഞത്. നയന്‍താരയെയും സമാന്തയെയും ഇന്‍ഡ്‌സ്ട്രിയിലേക്ക് കൊണ്ടു വന്നത് ഞാനാണെന്ന് ഇത്തരക്കാര്‍ പറയുമെന്ന് താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.

Written by Editor 3

സ്വന്തം വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് മുസ്ലിമിനെ വിവാഹം കഴിച്ചു… പിന്നീട് സംഭവിച്ചത് ഇങ്ങനെ: നടി ഇന്ദ്രജ തുറന്ന് പറയുന്നു

മാസ്ക് ഇട്ടിരിക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ… പുത്തൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം