in

ആദ്യമായി എനിക്ക് പിരീഡ്‌സായപ്പോൾ അച്ഛനോടാണ് പറഞ്ഞത്, പാഡ് വെക്കേണ്ട രീതിപോലും അച്ഛനാണ് പഠിപ്പിച്ചത്, അമ്മ അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല: സൗഭാഗ്യ പറയുന്നു

സോഷ്യല്‍ മീഡിയയിലെ സജീവ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ മകളായ സൗഭാഗ്യ മികച്ച ഒരു നര്‍ത്തകിയാണ്. നര്‍ത്തകനും നടനുമായ അര്‍ജുന്‍ സോമശേഖറാണ് താരത്തിന്റെ ഭര്‍ത്താവ്. അച്ഛന്‍ രാജാറാമിന്റെ ഓര്‍മകളില്‍ കണ്ണുനിറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്.

താന്‍ അമ്പത് വയസുവരെയേ ജീവിച്ചിരിക്കൂവെന്നും അത് കഴിഞ്ഞാല്‍ ഫോട്ടോ ആയിട്ട് കാണാമെന്നും അച്ഛന്‍ പറഞ്ഞത് സൗഭാഗ്യ ഓര്‍ത്തെടുത്തു. മഴവില്‍ മനോരമയുടെ പണം തരും പടം വേദിയിലാണ് സൗഭാഗ്യ ഇക്കാര്യം പറഞ്ഞത്. ‘എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞു പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും.

അതുകൊണ്ട് അതു പറയാതിരിക്കാന്‍ ഞാന്‍ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാന്‍ ജനിക്കും. ഒരു പെണ്ണായി ജനിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്’ എന്ന് അച്ഛന്‍ പറയുമായിരുന്നുവെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു. അച്ഛന്റെ വാക്കുകള്‍ മനസിലുണ്ടായിരുന്നത് കൊണ്ട് ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ താന്‍ ആഗ്രഹിച്ചുവെന്നും താരം പറയുന്നു.

‘അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹം ഏറ്റവും മികച്ചു നിന്ന കഥാപാത്രം അതായിരുന്നു. ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്‍ എന്നു വേണമെങ്കില്‍ പറയാം. ഞാന്‍ സുദര്‍ശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അര്‍ജുന്‍. അതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ആദ്യമായി തനിക്ക് ആര്‍ത്തവം ഉണ്ടായപ്പോഴുള്ള അനുഭവവും സൗഭാഗ്യ പങ്കുവെച്ചു. ആദ്യം പീരിഡ്‌സ് ആയപ്പോള്‍ അച്ഛനോടാണ് താന്‍ പറഞ്ഞതെന്നും എല്ലാ കാര്യങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതെന്നും സൗഭാഗ്യ പറയുന്നു. സൗഭാഗ്യയുടെ വാക്കുകള്‍, ‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഋതുമതിയായത്. അന്ന് എനിക്ക് പന്ത്രണ്ട് വയസായിരുന്നു. അമ്മ വീട്ടിലുണ്ടായിരുന്നില്ല. ഷൂട്ടിന് പോയിരിക്കുകയായിരുന്നു.

പീരിഡ്‌സ് ആയെന്ന് മനസിലായപ്പോള്‍ അച്ഛനോട് കാര്യം പറഞ്ഞു. അന്ന് അത് അച്ഛനോട് പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. വീട്ടില്‍ ഞങ്ങളെല്ലാവരും ഓപ്പണായി സംസാരിക്കുന്നവരാണ്. അതിനാല്‍ തന്നെ അച്ഛനോട് പറയുന്നതില്‍ ചമ്മല്‍ തോന്നിയില്ല.

കാര്യം പറഞ്ഞപ്പോള്‍ അച്ഛനാണ് അമ്മയുടെ ബ്യൂറോ തുറന്ന് പാഡ് എടുത്ത് തന്നതും എങ്ങനെയാണ് അത് ഉപയോ?ഗിക്കേണ്ടതെന്ന് പറഞ്ഞ് തന്നതും.’ ‘അച്ഛന്‍ പറഞ്ഞ് തന്നത് കൂടാതെ ചില ക്ലാസുകളും ആ സമയത്ത് ലഭിച്ചിരുന്നു. ശേഷം എന്റെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് ചടങ്ങും നടത്തിയിരുന്നു അച്ഛനും അമ്മയും.

എനിക്ക് അത്തരം ഓര്‍മകള്‍ ഉള്ളതിനാലാണ് ബന്ധുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളും ഋതുമതിയാകുമ്പോള്‍ ചടങ്ങ് നടത്തുന്നത്. വേദനയുണ്ടാകുമെന്നും, വെള്ളം കുടിക്കണമെന്നും, വിശ്രമിക്കണമെന്നുമെല്ലാം പറഞ്ഞ് തന്നിരുന്നതും അച്ഛനായിരുന്നു. സൗഭാഗ്യയുടെ പിതാവ് രാജാറാം 2017 ജൂലൈ 30നാണ് മരിച്ചത്.

വൈറല്‍ പനി ബാധിച്ച് പിന്നീടത് നെഞ്ചില്‍ ഇന്‍ഫെക്ഷനാവുകയും ചെയ്ത അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് പിന്നാട് സെപ്‌റ്റെസീമിയ എന്ന ഗുരുതരാവസ്ഥയിലേക്ക് മാറി അവയവങ്ങള്‍ എല്ലാം ഒന്നൊന്നായി തകരാറിലാവുകയായിരുന്നു. ഒമ്പത് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

Written by Editor 3

അമ്പോ… സാരിയിൽ ബോൾഡായി അഭയ ഹിരണ്മയി… ലുക്ക്‌ കൂടി വരുവാണല്ലോ എന്ന് ആരാധകർ: കിടിലൻ ഫോട്ടോസ് കാണാം

നടി നിഖില വിമലിനെ എനിക്ക് ഇഷ്ടമാണ്, എന്നാൽ എന്റെ കയ്യിൽ ഒതുങ്ങുന്ന സ്ത്രീയല്ല അവർ, നിത്യ മേനോന്റെ ഒരു അനുഭവം ഉണ്ട് ഇനി കൂടുതൽ അനുഭവിക്കാൻ പറ്റില്ല; സന്തോഷ് വർക്കി പറയുന്നത് ഇങ്ങനെ