in

വർക്ഔട്ട് ചെയ്ത് സ്ലിമായി സൗഭാഗ്യ വെങ്കിട്ടേഷ്.. ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ച് താരം: വീഡിയോ

സോഷ്യല്‍ മീഡിയ വഴി നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരം ഇതുവരെ ബിഗ് സ്‌ക്രീനിലോ മിനിസ്‌ക്രീനിലോ തിളങ്ങിയിട്ടില്ല എങ്കില്‍പോലും താരത്തിന്റെ അമ്മയും മുത്തശ്ശിയും ഒക്കെ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ്.

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അതുപോലെ തന്നെ കല്യാണരാമന്‍ എന്ന ചിത്രത്തില്‍ പല്ലില്ലാത്ത മുത്തശ്ശിയായി എത്തി മലയാളികളുടെ മനസ്സ് കവര്‍ന്നതും സൗഭാഗ്യയുടെ മുത്തശ്ശി തന്നെയാണ്.

അങ്ങനെ അഭിനയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന് നൃത്തത്തിന്റെ ലോകത്ത് സജീവമായി നിലനില്‍ക്കുന്ന സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖര്‍ ഫ്‌ലവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായിരുന്നു.

ഇരുവരുടെയും വിവാഹം കഴിഞ്ഞതും മകളുണ്ടായതും വീട്ടുവിശേഷവും ഒക്കെ ആളുകള്‍ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തവയും ആണ്. നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ കണ്ട സൗഭാഗ്യ തിരുവനന്തപുരത്ത് ഒരു നൃത്ത വിദ്യാലയം നടത്തിവരികയാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അര്‍ജുന്‍ ഇടക്കാലത്ത് ചക്കപ്പഴത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

ഇതിനോടകം നിരവധി അഭിമുഖങ്ങളില്‍ സൗഭാഗ്യ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ സൗഭാഗ്യയുടെ ഒട്ടുമിക്ക വിശേഷങ്ങള്‍ എല്ലാം മലയാളികള്‍ അറിഞ്ഞു കഴിഞ്ഞ കാര്യമാണ്. ജീവിതത്തിലേക്ക് മകളെത്തിയതിന്റെ സന്തോഷം അര്‍ജുനും സൗഭാഗ്യയും പങ്കുവെച്ചിരുന്നു. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയത് മുതലുള്ള വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു.

സി സേറിയന് ശേഷമായി വീണ്ടും ഡാന്‍സ് ചെയ്തതിനെക്കുറിച്ച് സൗഭാഗ്യ തുറന്ന് പറഞ്ഞിരുന്നു. സുദര്‍ശന അര്‍ജുന്‍ എന്ന് പേരിട്ടിരിക്കുന്ന മകളുടെ നൂലുകെട്ട്, പല്ലട ചടങ്ങുകള്‍ ഒക്കെ ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. തുടക്കത്തില്‍ വഴക്ക് അടിച്ചിരുന്നുവെങ്കിലും അര്‍ജുനും സൗഭാഗ്യയും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

അര്‍ജുനെ വിവാഹം ചെയ്യണമെന്ന് സൗഭാഗ്യ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നായിരുന്നു ഇരുവരുടെയും വിവാഹത്തിനെപ്പറ്റി താര കല്യാണ്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലും ഇരുവരും ഏറെ സജീവമാണ്. താരത്തിന്റെ പുതിയ ഫിറ്റ്നസ് വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ഡ്രസ്സില്‍ എക്‌സര്‍സൈസ് ചെയ്യുന്നതായാണ് വീഡിയോയില്‍ താരത്തെ കാണാന്‍ കഴിയുന്നത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Written by Editor 3

റെഡിൽ ഡ്രെസ്സിൽ ആരാധകരുടെ മനം മയക്കി എസ്തർ… കിടിലൻ ഫോട്ടോസ് കാണാം

സ്ത്രീകൾ ഷഡ്ഢിയിട്ടാലും പ്രശ്നം പർദ്ദ ഇട്ടാലും ഇവന്മാർക്ക് പ്രശ്നം.. രൂക്ഷ വിമർശനവുമായി നുസ്രത് ജഹാൻ