in

തലയിലെ തട്ടം എവിടെ, പറയുന്നത് ഒന്ന് പ്രവർത്തി മറ്റൊന്ന്!!!  ഇൻഫ്ലുവൻസർ  ജാസ്മിനെതിരെ സോഷ്യൽ മീഡിയ

jasmine jafar

സമൂഹമാധ്യമങ്ങളിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയെടുത്ത ഇൻഫ്ലുവൻസറാണ് ജാസ്മിൻ ജാഫർ. ബ്യൂട്ടി ടിപ്പുകളും ബ്ലോഗുകളുമാണ് ജാസ്മിൻ പ്രേക്ഷകർക്കായി പങ്കുവെക്കാനുള്ളത്. വിമർശനങ്ങൾക്കൊക്കെ അതേനാണയത്തിൽ തന്നെ ജാസ്മിൻ മറുപടി കൊടുത്തും ശ്രദ്ധ നേടാറുണ്ട്.

യൂട്യൂബിൽ വളരെ ചുരുങ്ങിയത് കാലം കൊണ്ടായിരുന്നു താരം പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയത്. പ്രമുഖ ഓൺലൈൻ മാധ്യമങ്ങളൊക്കെ താരത്തിന്റെ അഭിമുഖങ്ങളും എടുത്തിരുന്നു. യൂട്യൂബ് ആരംഭിക്കുന്ന സമയത്ത് വിവാഹിതയാകാൻ ഒരുങ്ങുകയാണെന്നും പ്രേക്ഷകരെ അറിയിച്ചിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ പിന്നാലെ താരം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഈ അടുത്തായിരുന്നു ജാസ്മിൻ ബ്രേക്കപ്പ് ആകാൻ പോവുകയാണെന്ന് പ്രേക്ഷകരെ അറിയിച്ചത്.   മുന്നോട്ടുപോകാൻ പറ്റില്ല എന്ന് മനസ്സിലാക്കിയതുകൊണ്ട് ആ ബന്ധം അവിടെവച്ച് നിർത്തുകയാണെന്നും അറിയിച്ചിരുന്നു.

പിന്നാലെ ജാസ്മിന് സൈബർ അറ്റാക്കുകളും നേരിടേണ്ടി വന്നിരുന്നു. ഒരു മുസ്ലിം കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ ജാസ്മിൻ തലയിൽ തട്ടമിട്ടുകൊണ്ട് തന്റെ ആചാരങ്ങളെ ബഹുമാനിക്കുന്ന പെൺകുട്ടിയാണെന്ന് പലതവണ വീഡിയോയിലും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറച്ച് ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകരെ വീണ്ടും പ്രകോപിപ്പിക്കുന്നത്.

തലയിലെ തട്ടം ഒഴിവാക്കിയാണ് ജാസ്മിൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനു മുൻപ് താൻ പറഞ്ഞത് ഒന്നുമല്ലല്ലോ ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് നിരവധിപേർ കമൻറ് ബോക്സിൽ എത്തിയിരിക്കുന്നത്. വ്യക്തിപരമായ  കാര്യങ്ങൾ ആണെന്നും അതിൽ മറ്റുള്ളവർ ഇടപെടേണ്ട ആവശ്യമില്ലന്നും ജാസ്മിൻ പ്രേക്ഷകർക്ക് മറുപടിയും നൽകിയിട്ടുണ്ട്.