in

ഒരിക്കലും പറയാത്ത ഉത്തരങ്ങൾ വരെ ചിലർ ധന്യയുടെ ചോദ്യരീതി കൊണ്ട് അനർഗനിർഗളം പറയുന്നതും കാണാം!! ധന്യ വർമ്മയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം

മലയാള ഇൻറർവ്യൂ പ്രോഗ്രാമുകളിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ ആങ്കർ ആണ് ധന്യ വർമ്മ. ധന്യ വർമ എന്ന യൂട്യൂബ് ചാനലിലൂടെ മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളെ ഇതിനോടകം ഇൻറർവ്യൂ തന്നെ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതിനുമുമ്പ് ഹാപ്പിനസ് പ്രൊജക്റ്റ് എന്ന പരിപാടിയിലൂടെ ആയിരുന്നു ധന്യ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. അതിനുശേഷം ആയി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് വീണ്ടും ഇൻറർവ്യൂ രംഗത്ത് തന്റേതായ കയ്യൊപ്പ് നേടിയത്.

തുടക്കകാലം ധന്യ നിരവധി പ്രശംസകൾ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ധന്യ വിമർശിച്ചുകൊണ്ട് ഒരു കൂട്ടർ രംഗത്തെത്തിരിക്കുകയാണ്. മഞ്ഞ പത്രങ്ങളിൽ ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങൾ ധന്യ വർമ്മ മറ്റൊരു രീതിയിൽ അതിഥികളോട് ചോദിക്കുന്നു എന്ന തരത്തിലാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾ എഴുതുന്നത്. സമൂഹമാധ്യമത്തിൽ വന്ന ഒരു കുറിപ്പ് വായിക്കാം.

കേൾക്കുന്നയാളെ വികാരഭരിതമാക്കുന്ന രീതിയിൽ ഒരു കാര്യത്തെ കാവ്യാത്മകമായി അവതരിപ്പിക്കാൻ അറിയുന്നത് വല്ലാത്തൊരു കഴിവാണ്. അത്തരമൊരു ഭാഷ കയ്യിലുണ്ട് എങ്കിൽ ആ വ്യക്തിക്ക് കിട്ടുന്ന പ്രിവിലേജ് വ്യത്യസ്തമായിരിക്കും. I am with Dhanya Varma’ എന്ന ചാനലിനും അതിൻ്റെ അവതാരികയായ ധന്യ വർമ്മക്കും ലഭിക്കുന്ന സ്വീകാര്യത / progressive face അത്തരമൊരു ഉദാഹരണമായി പലപ്പോഴും തോന്നീട്ടുണ്ട്. Variety media, Janko space, behindwoods മുതലായ ചാനലുകളിലെ അവതാരകർ നിലവാരമില്ലാത്ത ചോദ്യങ്ങൾ കൊണ്ടും മുമ്പിലിരിക്കുന്നവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറി നടത്തുന്ന ഇൻ്റർവ്യൂകൾ കൊണ്ടും നിരന്തരമായി എയറിൽ കയറുമ്പോൾ അതേ വീഞ്ഞ് തന്നെ കുറച്ചുകൂടി sophisticated കുപ്പിയിൽ വിളമ്പി നൈസായി അതിഥികളുടെ വ്യക്തിപരമായ സ്പേസുകളിൽ വരെ സ്വതന്ത്ര്യമായി വിഹരിക്കുന്ന ആങ്കറായാണ് ധന്യയെ തോന്നിയിട്ടുള്ളത്.

ഒരുപക്ഷേ മറ്റൊരു മീഡിയക്ക് മുന്നിൽ വന്നിരുന്ന് ഒരിക്കലും പറയാത്ത ഉത്തരങ്ങൾ വരെ ചിലർ ധന്യയുടെ ‘Polished and composed’ ചോദ്യരീതി കൊണ്ട് അനർഗനിർഗളം പറയുന്നതും അവരത് നന്നായി മാർക്കറ്റ് ചെയ്യുന്നതും കാണാം. ‘നിങ്ങൾക്കെന്താ കുട്ടികളായില്ലേ’ എന്ന് പച്ചക്ക് ചോദിക്കുന്ന ആങ്കർ ഒരു വശത്ത് വിമർശിക്കപ്പെടുമ്പോൾ ‘ഇതു വരെ കുട്ടികൾ ആകാത്തത് കൊണ്ട് സൊസൈറ്റി നൽകുന്ന പ്രഷർ നിങ്ങൾ എങ്ങനെ ഹാൻഡിൽ ചെയ്യുന്നു’ എന്ന് പോയറ്റിക്കലായി എംമ്പതിയോടെ ചോദിച്ച് ദീർഘശ്വാസം വിടുന്ന ധന്യ വർമ്മ വിശുദ്ധയാക്കപ്പെടുന്നു!രണ്ട് കൂട്ടരും കാണിക്കുന്നത് ഒരേ മര്യാദയില്ലായ്മ. രണ്ട് കൂട്ടർക്കും അറിയേണ്ടത് ഒരേ കാര്യങ്ങൾ. രണ്ട് കൂട്ടർക്കും വേണ്ടത് മുൻപിലിരിക്കുന്നയാളുടെ സ്വകാര്യത വിറ്റുള്ള റീച്ച്.

Written by amrutha

എന്തിനാണ് ഒരാളെ മാത്രം ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അതിൽ നിന്നും എന്ത് സന്തോഷമാണ് ലഭിക്കുന്നത്

നവ്യ നായരെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് ആനി ചെയ്തത്