in

സാന്ത്വനത്തിലെ സുധ അപ്പച്ചി യാതാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ ? സിനിമ സീരിയൽ ലോകത്ത് സജീവമായ സിന്ധുവിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ..!

സീരിയൽ പ്രേക്ഷകർക്ക് പരിചതമായ പേരാണ് സിന്ധു മനു വർമ്മ. എന്നാൽ അതിനാക്കാളേറെ ഈ താരത്തിൻ്റെ കുട്ടിക്കാലത്തെ കഥാപാത്രം മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓ‍ര്‍മ്മയില്ലേ ‘തലയണ മന്ത്രം’ എന്ന സത്യൻ അന്തിക്കാട് സിനിമയിൽ ടാപ്പ് തുറന്ന് വെള്ളം വരുന്നപോലെ ഇംഗ്ലീഷ് പറഞ്ഞ് കാഞ്ചനയെ വെള്ളം കുടിപ്പിച്ച കുട്ടിക്കുറുമ്പിയെ?

ഇന്നസെന്റിന്റെയും മകളായി അഭിനയിക്കുന്ന ആ പെൺകുട്ടി അത്രപെട്ടെന്നൊന്നും സിനിമ കണ്ട പ്രേക്ഷകർ ഒന്നും മറക്കില്ല. കൊച്ചുപെൺകുട്ടിയുടെ കഥാപാത്രമായി ആയിരുന്നു സിന്ധുവിന്റെ തുടക്കം. ആ കുട്ടിത്താരമാണ് ഇന്ന് ഭാഗ്യജാതകം പൂക്കാലം വരവായി, പരസ്പരം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരിക്കുന്നത്.

മുൻപ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച സിന്ധു അദ്ധ്യാപിക ആയി ജോലി നോക്കിയിരുന്നു. ശേഷം വളരെ നീണ്ടകാലങ്ങൾക്കുശേഷമാണ് അഭിനയത്തിലേക്ക് തിരികെ എത്തിയത്. പാർവതി ഷേണായി എന്ന കഥാപാത്രത്തെയാണ് പാർവ്വതി ഇപ്പോൾ അവതരിപ്പിക്കുന്നത്.

” പാർവ്വതിയിലൂടെയാണ് ഭാഗ്യജാതകം മുൻപോട്ട് പോകുന്നത്. എല്ലാ സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും ഭർത്താവിനെയും മകളെയും പറ്റി ഓർത്ത് ദുഃഖിക്കുന്ന ഒരു കഥാപാത്രമാണ് പാർവ്വതി. അമ്മയും ഒരു ഭാര്യയും എന്ന നിലയിൽ വിഷമങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി, അരോടും വിഷമങ്ങൾ പറയാതെ ജീവിക്കുന്ന ഒരു കഥാപാത്രം. ഞാൻ അത്രയും ലയിച്ചു ചേർന്ന് അഭിനയിക്കുന്ന ഒരു കഥാപാത്രം. ഒരുപാട് ആരാധകരെയാണ് പാർവ്വതിയ്ക്ക് ലഭിക്കുന്നത്” സിന്ധു ഒരു യൂട്യൂബ് അഭിമുഖത്തിൽ പറഞ്ഞു.

കുട്ടിക്കാലത്ത് ഭരതനാട്യം പഠിച്ചിട്ടുണ്ട്. പാടുമായിരുന്നു, ഇപ്പോൾ വോക്കൽ കോഡിന് ഒരു സർജറി കഴിഞ്ഞതിനുശേഷം പാടാറില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോഴാണ്.താൻ വലിയ പോസ്സസീവ് ആണെന്നും താരം പറയുന്നു.

പ്രണയത്തെപ്പറ്റി സംസാരിച്ചപ്പോൾ മനുഷ്യനായി ജീവിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പ്രണയമുണ്ടെന്നും, പ്രണയം ഉണ്ടായിട്ടില്ല എന്ന് പറയുന്നവർ മനുഷ്യർ അല്ലെന്നു താൻ പറയുമെന്നും സിന്ധു ചിരിയോടെ പറഞ്ഞു നിർത്തുന്നു. ഗോസിപ്പുകൾക്ക് താൻ മുൻ‌തൂക്കം കൊടുക്കാറില്ല, തന്നെ പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അറിയില്ല. ഒരാൾ പെർഫെക്ട് ആണെങ്കിൽ ആര് എന്ത് പറഞ്ഞാലും തളരേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു.

തീയേറ്ററുകളിൽ നിറഞ്ഞോടുന്ന ഗാനഗന്ധർവ്വനിൽ നല്ലൊരു കഥാപാത്രത്തെയാണ് സിന്ധു വർമ്മ ഏറ്റവും ഒടുവിൽ അവതരിപ്പിച്ചത്. മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങൾ മലയാളചലച്ചിത്രവേദിയിലെ സജീവസാന്നിധ്യമായിരുന്ന അഭിനയ പ്രതിഭ ജഗന്നാഥ വർമ്മ യുടെ മകൻ മനുവർമ്മയുടെ ഭാര്യ കൂടിയാണ് സിന്ധുവർമ്മ. പ്രേക്ഷകരെല്ലാം ഇഷ്ടപ്പെടുന്ന സിന്ധുവിന്റെ ഏറ്റവും വലിയ വേദന എന്നത് മകൾ ഗൗരി ആണ്.

സിന്ധുവിന്റെ മകൾ ഗൗരിക്ക് തലച്ചോറിന് ചെറിയ പ്രശ്നം ഉള്ളതുകൊണ്ട് തന്നെ സംസാരിക്കാൻ സാധിക്കില്ല എഴുന്നേൽക്കാനും സാധിക്കില്ല. വീൽചെയറിലാണ് ഗൗരി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. എങ്കിലും പ്രതീക്ഷകളും ചികിത്സകളും ഒക്കെയായി മുന്നോട്ടു പോവുകയാണ് സിന്ധു. മകൾ എന്നെങ്കിലും ജീവിതത്തിലേക്ക് തിരികെ വരുമെന്നും തങ്ങളോട് സംസാരിക്കുമെന്നും തന്നെയാണ് മാതാപിതാക്കൾ വിശ്വസിക്കുന്നത്.

Written by Editor 3

അമ്മയുടെ സിനിമകൾ ഞാൻ കാണാറുമില്ല, അത് എന്റെ ഓർമ്മയിൽ നിക്കാറുമില്ല; മാളവിക ജയറാം തുറന്ന് പറയുന്നു

മുംബൈയിൽ ചുറ്റിക്കറങ്ങി അനശ്വര രാജൻ.. കിടിലൻ ഫോട്ടോസ് പങ്കുവെച്ച് താരം