in

അമ്പോ… അത്ലറ്റിക് ലുക്കിൽ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് നടി സിദ്ധി മഹാജൻകട്ടി.. കിടിലൻ ഫോട്ടോസ് കാണാം

അരങ്ങേറ്റം കുറിച്ച ആദ്യ സിനിമയില്‍ തന്നെ മലയാളികളുടെ മനസ്സില്‍ കയറി കൂടിയ താരമാണ് സിദ്ധി മഹാജന്‍കാട്ടി. ആനന്ദം എന്ന സിനിമയില്‍ കൂടിയാണ് സിദ്ധി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ മലയാളികളുടെ സ്വന്തം താരമായി താരം മാറിയിരുന്നു. ദിയ എന്ന അടിപൊളി കഥാപാത്രമാണ് താരം അഭിനയിച്ചത്.

എന്നാല്‍ ആനന്ദത്തിന് ശേഷം താരം പിന്നീട് അധികം സിനിമയില്‍ കണ്ടിരുന്നില്ല അതിന് കാരണം താരത്തിന്റെ പഠനം തന്നെയാണ്. പഠനത്തിന് ശേഷം മാത്രമെ താന്‍ സിനിമയില്‍ സജീവമാകും എന്നാണ് താരം ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞത് എന്നാല്‍ ആനന്ദത്തിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് താരം വീണ്ടും സിനിമയില്‍ എത്തിയത്.

കാളിദാസ് ജയറാം നായകനായെത്തിയ ഹാപ്പി സര്‍ദാര്‍ എന്ന സിനിമയില്‍ കൂടിയാണ് താരം വീണ്ടും അഭിനയ ജീവിതത്തില്‍ എത്തിയത്. എന്നാല്‍ ഈ സിനിമ വേണ്ടത്ര ശ്രദ്ധ നേടാന്‍ പറ്റിയില്ല അതുകൊണ്ട് തന്നെ താരത്തിനെതിരെ ഒരുപാട് ട്രോളും എത്തിയിരുന്നു.

അഭിനയത്തില്‍ ഇല്ലെങ്കില്‍ പോലും താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം താരത്തിന് അഞ്ച് ലക്ഷത്തില്‍ പരം ആരാധകരുണ്ട്. തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും താരം നിരന്തരമായി ആരാധകര്‍ക്ക് വേണ്ടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിദ്ധി അത്‌ലറ്റിക് ലുക്കില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അഭിനയം വിട്ട് സ്‌പോര്‍ട്‌സിലേക്ക് ഇറങ്ങാന്‍ പോവുകയാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.

എന്നാല്‍ അത്‌ലെയര്‍ ക്ലോത്തിങ് ബ്രാന്‍ഡിന്റെ ഷൂട്ടിന് വേണ്ടി എടുത്ത ചിത്രങ്ങളാണ് ഇവ. ബാംഗ്ലൂരിലാണ് സിദ്ധി താമസിക്കുന്നത്. അവിടെയുള്ള ഒരു ഗ്രൗണ്ടില്‍ വച്ചാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ ആരാധകരേറ്റെടുത്തിട്ടുണ്ട്.

Written by Editor 3

താൻ ആഗ്രഹിക്കുന്നത് ഒരു പെണ്ണിന് ധരിക്കാൻ പറ്റുന്നെങ്കിൽ, അവളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.. മോഡൽ പറയുന്നത് ഇങ്ങനെ

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.. മഞ്ഞ ഡ്രെസ്സിൽ അതിസുന്ദരിയായി അമല പോൾ, ഫോട്ടോസ് വൈറൽ