in

ആ സമയത്ത് ക്യാമറ പൂവിലേക്കോ ഫാനിലേക്കോ ഒന്നും പോവില്ല… അവിടെത്തന്നെ ഉണ്ടാകും, അതുകേട്ടപ്പോൾ നമുക്ക് ചെയ്യാം എന്നാണ് സ്വാസിക പറഞ്ഞത്; സിദ്ധാർഥ് ഭരതൻ പറയുന്നു

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പണത്തിന്റെ ഹുങ്കുള്ള ഇഷ്ടപ്പെട്ടതെല്ലാം വെട്ടിപിടിക്കാന്‍ മടിക്കാത്ത എതിര്‍ക്കുന്നവരെ അടിച്ചു പരത്തുന്ന ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത അച്ചായന്റെ രണ്ടാം ഭാര്യയായി സെല്‍നയായാണ് സ്വാസികയെത്തുന്നത്.

വാര്‍ധക്യത്തിലേക്ക് കടന്ന അച്ചായന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സുന്ദരിയായി സെല്‍നയെ അയാള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനായി പണം കൊടുത്തു വാങ്ങുകയായിരുന്നു. ടോക്സിക് ബന്ധത്തിലൂടെ കടന്നു പോകുന്ന സെല്‍ന. ഇടയ്ക്ക് വെച്ച് അച്ചായന്‍ കിടപ്പിലാവുകയും ഇയാളെ നോക്കാനെത്തുന്ന റോഷന്‍ മാത്യുവിന്റെ കഥാപാത്രവുമായുള്ള വൈകാരിക ബന്ധവുമാണ് ചിത്രത്തിന്റെ കഥാതന്തു.

ട്രെയിലര്‍, ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സ്വാസികയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സിനിമയുടെ പുറത്തുവന്ന പോസ്റ്റര്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. ചതുരം ഒരു സൈക്കോളജിക്കല്‍ ഡ്രാമയാണെന്ന് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ പറയുന്നു. ആണിന്റെ പെണ്ണിന്റെ പക്ഷം പിടിക്കാതെ ചെയ്ത സിനിമയാണ് ഇത്.

ബന്ധങ്ങളുടെ പേരില്‍ ക്രൂരത കൂടുന്ന ഈ സമയത്ത് തന്നെയാണ് ചിത്രം പുറത്തിറങ്ങുന്നത്. കഥയിലേക്ക് വേണ്ട കാര്യങ്ങള്‍ മാത്രമേ സിനിമയില്‍ എടുക്കുന്നുള്ളൂ. വളര്‍ന്നുവരുന്ന യുവതലമുറയുടെ കാര്യങ്ങളെക്കുറിച്ച് ചിത്രത്തില്‍ പറയുന്നുണ്ട് . വോട്ട് അവകാശമുള്ള ആര്‍ക്കും കാണാവുന്ന ചിത്രമാണ് ഇതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

സ്വാസികയെ സിനിമയിലേക്ക് എടുത്തതിനെ കുറിച്ചും താരം പറഞ്ഞു. ഒരു ഷോര്‍ട്ട് ഫിലിം കണ്ടാണ് സ്വാസികയെ ഇതിലേക്ക് വിളിച്ചത്. അമ്മയ്ക്കൊപ്പമായാണ് സ്വാസിക വന്നത്. മുഴുനീള ക്യാരക്ടറുണ്ടെന്ന് മനസിലാക്കി. ഇറോട്ടിസം ചെറുതായി വന്ന് പോവുന്നുണ്ടെന്നും മനസിലാക്കിയിരുന്നു.

കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു. എനിക്ക് കുഴപ്പമില്ല, നമുക്കത് ചെയ്യാമെന്നായിരുന്നു സ്വാസിക പറഞ്ഞത്. അതിന് ശേഷമായാണ് റോഷനോട് കഥ പറഞ്ഞത്. തിരക്കഥ ഡിമാന്‍ഡ് ചെയ്ത കാര്യമാണ് അത്. അല്ലാതെ ഞാനായിട്ട് തിരുകിക്കയറ്റിയതല്ലെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞത്.

ഇപ്പോഴിതാ ചതുരത്തില്‍ മികച്ച കഥാപാത്രം ചെയ്തതിന്റെ സന്തോഷത്തിലാണ് സ്വാസിക. ചതുരം ഒരു എ സര്‍ട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു. ഇന്ന ഇന്ന രംഗങ്ങള്‍ എല്ലം ഉണ്ടാവും എന്നും വേഷ വിധാനം ഇങ്ങനെയൊക്കെ ആയിരിയ്ക്കും എന്നും പറഞ്ഞിട്ടുണ്ട്.

പക്ഷെ കഥ കേട്ടപ്പോള്‍ ഈ പടം ചെയ്യുന്നത് തെറ്റില്ല എന്ന് എനിക്ക് തോന്നി. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും സിനിമയുടെ ടോട്ടല്‍ കഥ മികച്ചതാണ്. നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമാണ്. ഈ വേഷം ഞാന്‍ ചെയ്തില്ല എങ്കില്‍ മറ്റാരെങ്കിലും ചെയ്യും. അപ്പോള്‍ നഷ്ടം എനിക്ക് മാത്രമാണ്- സ്വാസിക പറഞ്ഞു.

Written by Editor 3

ശരീര പ്രദർശനം നടത്തുന്നതിൽ ഒരു തെറ്റുമില്ല, കീർത്തി സുരഷ് ഇപ്പോൾ എവിടെയാണെന്ന് നോക്കു; അനു ഇമ്മാനുവൽ പറയുന്നത് ഇങ്ങനെ

24 മണിക്കൂറിൽ 919 പുരുഷന്മാരുമായി സെ ക് സ് ചെയ്തു ലോക റെക്കോർഡ് നേടിയ യുവതി, ആളെ മനസ്സിലായോ? ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ