in

അമ്പോ.. കറുപ്പ് സാരിയിൽ അതിസുന്ദരിയായ കുറുപ്പ് നായിക: ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അഭിനയത്തിന്റെ വ്യത്യസ്തമായ സാധ്യതകള്‍ പരീക്ഷിക്കുകയും തിളങ്ങുകയും ചെയ്ത താരമാണ് ശോഭിത ധൂലിപാല. ഭാഷകള്‍ക്കപ്പുറം ശോഭിതയുടെ സിനിമകള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തും തുടങ്ങിയിരുന്നു. ഇപ്പോള്‍ താരം അവസാനമായെത്തിയത് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വനിലാണ്.

പൊന്നിയിന്‍ സെല്‍വനിലെ വാനതി എന്ന കഥാപാത്രമായാണ് എത്തിയത്. തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറാന്‍ ശോഭിതയ്ക്ക് സാധിച്ചു. മലയാളത്തിലും തെലുങ്കിലുമായി മികച്ച ചിത്രങ്ങളാണ് ശോഭിത അരങ്ങേറിയത്.

ബോളീവുഡ് സിനിമ ലോകത്ത് ഏറെ ശ്രദ്ധേയമാണ് ശോഭിതയുടെ പ്രകടനം. സിനിമയില്‍ തിളങ്ങുന്നതുപോലെ സോഷ്യല്‍ മീഡിയയിലും തിളങ്ങുന്ന താരമാണ് ശോഭിത. ഹോട്ട് ലുക്കിലും ഗ്ലാമറസായും ഒക്കെ ശോഭിത എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ഓരോ ചിത്രവും പ്രേക്ഷകര്‍ക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ അത്തരത്തില്‍ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. കറുപ്പു സാരിയില്‍ ഹോട്ട് ലുക്കിലാണ് താരമെത്തിയത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയത്. ഹിന്ദി സിനിമയായ രാമന്‍ രാഘവ് 2.0 എന്ന സിനിമയില്‍ കൂടിയാണ് താരം അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്.

മുത്തോന്‍ എന്ന മലയാള സിനിമയില്‍ കുടിയാണ് ശോഭിത മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ താരത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. 2013 ലെ ഫെമിന മിസ്സ് ഇന്ത്യ ഏര്‍ത് ടൈറ്റില്‍ വിന്നര്‍ കൂടിയായിരുന്നു താരം.

അതിന് ശേഷമാണ് തരാം അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. താരം നായികയായെത്തിയ മറ്റൊരു മലയാള സിനിമയാണ് ദുല്‍ഖര്‍ ചിത്രം കുറുപ്പ്. തിയറ്ററുകളില് ഹൗസ്ഫുള്ളായി ഓടിയ ചിത്രമായിരുന്നു കുറുപ്പ്.

മലയാള സിനിമ പ്രേക്ഷകര്‍ ഏറെ കാലത്തിനു ശേഷം കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ അത്രയധികം ആകാംക്ഷയും ആശ്ചര്യവും കുറിപ്പിനോട് മലയാളികള്‍ക്കും ഉണ്ടായിരുന്നു. ആരാധകരെ നിരാശരാക്കാതെ കുറുപ്പ് വമ്പന്‍ കൈയോടെ കൂടി തന്നെയാണ് തിയേറ്ററുകള്‍ കീഴടക്കി.

ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷനില്‍ ദുല്‍ഖര്‍ സല്‍മാനും ശോഭിതയും നിരവധി അഭിമുഖങ്ങളും നല്‍കിയിരുന്നു. ഒരു അഭിമുഖത്തില്‍ ശോഭിതയോട് മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിച്ചപ്പോള്‍ രണ്ട് പേരിലും ആരാണ് കൂടുതല്‍ കെയറിംഗ്, ആരാണ് കൂടുതല്‍ ഫ്രണ്ട്ലി എന്നായിരുന്നു ചോദിച്ചത്.

ആശ്ചര്യത്തോടെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞ ശോഭിത തനിക്കാരുടെയും കെയറിംഗ് ആവശ്യമില്ലെന്നാണ് അവതാരകനോട് തുറന്ന സ്വരത്തില്‍ പ്രതികരിച്ചത്. ‘കെയറിംങ്… എനിക്ക് കെയറിംഗിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല’.

മാത്രമല്ല ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ്, ശോഭിത അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞു. ഈ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ശോഭിതയുടെ അഭിപ്രായത്തിന് എല്ലാവരും കൈയടിക്കുകയും ചെയ്തു.

Written by Editor 3

കുളി കഴിഞ്ഞുടനെ ഒരു കിടിലൻ ഫോട്ടോഷൂട്ട്… നാടൻ സുന്ദരി നിമിഷ ബിജോയുടെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അൻഷിതയ്ക്ക് എതിരെ നടപടി.. സീരിയലിൽ നിന്നും അൻഷിതയെ പുറത്താക്ക..? കാരണം