in

റോഷൻ വളരെ ചെറിയ കുട്ടിയാണ്, അതിന്റെ ഒരു ചമ്മൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ; ചുംബന രംഗത്തെ കുറിച്ച് ഷഫലി ഷാ പറയുന്നു

മലയാള സിനിമ പോലെ തന്നെ തെന്നിന്ത്യൻ സിനിമകൾക്കും വളരെ വലിയ ഒരു സ്ഥാനമാണ് ഇന്ന് മലയാളികൾക്കിടയിൽ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ബോളിവുഡ് ചിത്രങ്ങൾക്കും നിറഞ്ഞ കൈയ്യടി മലയാളികൾക്കിടയിൽ നിന്ന് ലഭിക്കാറുണ്ട്.

സിനിമ പ്രേമികൾ ഒന്നടങ്കം ഏറ്റെടുക്കുകയും നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞ ആഴ്ച വലിയ വിജയം നേടുകയും ചെയ്ത ചിത്രമായിരുന്നു ഡാർലിങ്‌സ്. ആലിയ ഭട്ടും ഷഫലി ഷായും മലയാള സിനിമ നടനായ റോഷൻ മാത്യു ഒക്കെ തകർത്ത് അഭിനയിച്ച ചിത്രത്തിന് ഗംഭീര വരവേൽപ്പ് തന്നെ ലഭിച്ചപ്പോൾ ചിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഷഫാരി ഷായും റോഷനും തമ്മിലുള്ള ചുംബനരംഗം തന്നെയായിരുന്നു.

ചിത്രം ഒരാഴ്ച കഴിയുമ്പോഴും മികച്ച പ്രതികരണം തന്നെയാണ് ഓണ്ലൈൻ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ആലിയ ഭട്ടിന്റെ നിർമ്മാണ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ഡാർക്ക് കോമഡി വിഭാഗത്തിൽ സംവിധാനം ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ നിന്ന് അടക്കം വളരെ മികച്ച പ്രതികരണമാണ് നേടിയെടുത്തിട്ടുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ചിത്രത്തിലെ ചുംബന രംഗത്തെ പറ്റി ഷഫാലി വാചാലയായിരുന്നു.

സിനിമയ്ക്ക് ആ രംഗം വളരെയധികം ആവശ്യമായ ഒന്നായിരുന്നു. അതുകൊണ്ട് ആണ് അത് ചെയ്യാൻ താൻ തയ്യാറായതെന്ന് താരം പറയുന്നു. എന്നാൽ അത് കണ്ടപ്പോൾ തനിക്ക് വളരെയധികം ടെൻഷൻ തോന്നിയിരുന്നു എന്നും റോഷൻ വളരെ ചെറിയ ഒരു കുട്ടിയായിരുന്നതുകൊണ്ടുതന്നെ അതിൻറെ ചമ്മൽ ഒക്കെ ആ രംഗം ചിത്രീകരിക്കുന്ന വേളയിൽ റോഷന് ഉണ്ടായിരുന്നു എന്ന് താരം പറയുന്നു.

സമൂഹമാധ്യമങ്ങളിൽ നിന്നടക്കം നിരവധി മോശം കമന്റുകളും പ്രശംസകളും ആ രംഗത്തിനെ ചുറ്റിപ്പറ്റി വരുന്നുണ്ട്. എന്നാൽ സിനിമ അതിൻറെ രീതിയിൽ കാണുന്ന ഒരാൾക്ക് അറിയാം ആ രംഗത്തിന്റെ ആവശ്യകത എത്രത്തോളം ആയിരുന്നു എന്ന്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ കമന്റുകളെയൊക്കെ ആ വഴിക്ക് വിടുകയാണ്.

വളരെ തന്മയത്വത്തോടുകൂടി നടക്കുന്ന ഒരു രംഗമായിരുന്നു അത്. അതുകൊണ്ടുതന്നെ ഒരുപാട് ടേക്കുകൾ പോയതിനുശേഷം ആണ് സംതൃപ്തിപ്പെടുത്തുന്ന സീനിലേക്ക് എത്തിയത്. ഇന്ന് മലയാള സിനിമയിൽ കൈ നിറയെ അവസരങ്ങൾ ഉള്ള താരമാണ് റോഷൻ മാത്യു.

എ സർട്ടിഫിക്കറ്റ് ലഭിച്ച റോഷന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരം റിലീസിങ്ങിന് ഒരുങ്ങുകയാണ്. പ്രദർശനത്തിന് എത്തുന്നതിന് മുൻപേ തന്നെ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങാൻ ചതുരം എന്ന ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് ഷഫായി ഒന്നിച്ചുള്ള റോഷന്റെ ചുംബനരംഗം പുറത്തുവന്നിരിക്കുന്നത്.

എന്തൊക്കെ വിമർശനങ്ങളും പരിഹാസങ്ങളും ഉണ്ടായാലും റോഷന്റെ കരിയർ ബ്രേക്ക് ചിത്രം എന്ന് തന്നെ ഈ ബോളിവുഡ് ചിത്രത്തെ വിശേഷിപ്പിക്കാം എന്നാണ് സിനിമ നിരൂപകർ പറയുന്നത്. നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ അടക്കം ഈ രംഗം വൈറലായി മാറിയത്.

Written by Editor 1

ഒരു കാലത്ത് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ സുന്ദരി, നടി മീനാക്ഷിയുടെ ജീവിതത്തിൽ സംഭവിച്ചത്..!

എന്നെ ഒഴിവാക്കിയത് നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ; തുറന്ന് പറഞ്ഞ് തപ്‌സി..!