in

നടി ഉറങ്ങുന്ന വീഡിയോ എടുത്തു, ഡിലീറ്റ് ചെയണമെന്നു പറഞ്ഞപ്പോൾ ഇളിച്ചു: അലൻസിയറിനെതിരെ ശീതൾ ശ്യാം

sheethal-shyam-against-alencier

നടൻ അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം. സിനിമാ സെറ്റുകളിൽ സ്ത്രീകളോട് മോശമായി പെരുമാറുകയും അതെ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന വ്യക്തിയാണ് അലൻസിയർ എന്നും ശീതൾ എഴുതി. ഒരു ചിത്രത്തിൻറെ ലൊക്കേഷനിൽ പ്രായംചെന്ന നടി ഉറങ്ങുമ്പോൾ അലൻസിയർ ഫോണിൽ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചു,, എല്ലാവരും ഇടപെട്ടുകൊണ്ടാണ് ആ വീഡിയോ അന്ന് ഫോണിൽ നിന്നും നീക്കം ചെയ്തതന്നും സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി.

കുറിപ്പ് വായിക്കാം: ആഭാസം സിനിമയിൽബാംഗ്ലൂർ വർക്ക്‌ ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്താനം പറയുകയും ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത് പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും metoo ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു പിന്നീട് അപ്പൻ സിനിമയിൽ വർക്ക്‌ ചെയുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമെന്റ് പറഞ്ഞു ഓ,… WCC ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി )മൊബൈൽ ഫോൺ ഉപോയിഗിച്ചു അവരുടെ ഉറക്കം ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചു ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയണ പെൺ കൂട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു അപ്പോ അയാൾ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു.

അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു അയാൾ എന്തൊക്കയോ പറഞ്ഞു റൂമിൽ നിന്നു പോയി ടേക്ക് സമയം പോലും മദ്യ ലഹരി യിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക് പരിജയം ഉള്ള ട്രാൻസ് വുമൺ വ്യക്തി യുടെ നമ്പർ എന്റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആര്ടിസ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു ഞാൻ മേക്കപ്പ് ആര്ടിസ്റ് നോട് ചോദിച്ചു അയാൾക്കു എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ ഇതിനുപോലും നാണം ആയി നിൽക്കുന്ന ഒരാളോണോ അയാൾ അതോ അഭിനയിക്കാണോ അയാൾ ഓരേ സമയം ക്യാമറ ക്ക് മുൻപിൽ ജീവിതത്തിൽ അഭിനയിക്കുന്ന യഥാർത്ഥ കലാകാരൻ ആര്ടിസ്റ് ബേബിഅയാൾക്കു കൊടുകേണ്ടത്‌ ആൺ പ്രതിമ അല്ലതങ്കൻ ചേട്ടന്റെ…,,,,,പറഞ്ഞാൽ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാൽ,,,

Written by amrutha

kani kusruti on film news

ഗര്‍ഭിണിയാകാന്‍ ഒരിക്കലും തോന്നിയിട്ടില്ല, എന്നെങ്കിലും കുഞ്ഞിനെ വേണമെന്നോ പ്രസവിക്കണമെന്നോ തോന്നിയാല്‍ അണ്ഡം ശീതികരിച്ചു വെച്ചിട്ടുണ്ട്, ആവശ്യക്കാര്‍ക്കു കൊടുക്കാനും തയ്യാറാണ്, വിത്യസ്തത നിറഞ്ഞ വെളിപ്പെടുത്തലുമായി കനി കുസൃതി

Aparna Thomas with jeeva

നിലവിൽ ബേബി പ്ലാനിങ്ങിനെ കുറിച്ച് ചിന്തിക്കുന്നില്ല, ഞങ്ങളുടെ ജീവിതത്തില്‍ കുറേ സ്ട്രഗിള്‍സ് അനുഭവിച്ചിട്ടുണ്ട്, അതൊന്നും വരാതെ കുഞ്ഞിനെ നോക്കണം- അപർണയും ജീവയും