in ,

ഭർത്താവിന്റെ ജന്മദിനം റിസോർട്ടിൽ ആഘോഷിച്ച് കുടുംബവിളക്കിലെ വേദിക, ശരണ്യ… വീഡിയോ പങ്കുവെച്ച് താരം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ശരണ്യ ആനന്ദ്. വളരെ പെട്ടെന്ന് തന്നെ നെഗറ്റീവ് റോളിൽ തിളങ്ങുവാൻ ശരണ്യക്ക് സാധിക്കുകയുണ്ടായി. നായികയായ സുമിത്രയ്ക്ക് ഇട്ട് എട്ടിന്റെ പണി കൊടുക്കുന്ന റോളിൽ വളരെയധികം തന്മയത്വത്തോടുകൂടി പെരുമാറുവാൻ ശരണ്യയ്ക്ക് സാധിക്കുന്നുണ്ട്.

വേദിക എന്ന കഥാപാത്രത്തോട് പൂർണ്ണമായും നീതിപുലർത്തി തന്നെയാണ് ശരണ്യ ഓരോ ഷോട്ടിലും അഭിനയിക്കുന്നത്. ചില ചിത്രങ്ങളിൽ താരം മുൻപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ആദ്യമായാണ് താരം ഒരു മിനിസ്ക്രീൻ പരമ്പരയിലേക്ക് കടന്നുവരുന്നത്. അത് ഏഷ്യാനെറ്റിലെ കുടുംബവിളക്കാണ്.

എന്നാൽ ആദ്യമായി അഭിനയിക്കുന്ന പരമ്പര എന്നുള്ള യാതൊരു തടസ്സവും ഇല്ലാതെയാണ് താരം ഓരോ ഷൂട്ടും അഭിനയിച്ച് തീർക്കുന്നത്. കുടുംബ വിളക്കിൽ എത്തിയതിനു ശേഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ വീഡിയോയും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

പരമ്പരയിൽ വില്ലത്തി വേഷം ആണ് കാര്യം ചെയ്യുന്നത് എങ്കിലും യഥാർത്ഥ ജീവിതത്തിൽ താരം വളരെയധികം പാവം ആയ ഒരു സ്വഭാവത്തിന് ഉടമയാണ്. തൻറെ ഏറ്റവും പുതിയ വിശേഷങ്ങളും വാർത്തകളുമൊക്കെ ആരാധകരുമായി പങ്കുവെക്കുന്നതിന് താരത്തിന് യാതൊരു മടിയുമില്ല. തൻറെ ആദ്യ നെഗറ്റീവ് കഥാപാത്രം ആളുകൾ ഏറ്റെടുത്തതിന് നന്ദി അറിയിച്ചുകൊണ്ട് ഇതിനോടകം താരം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

മാത്രവുമല്ല തന്റെ എല്ലാ ഉയർച്ചകൾക്കും പിന്നിൽ തൻറെ ഭർത്താവാണെന്നും ഇതിനോടകം ശരണ്യ വ്യക്തമാക്കിയ കാര്യമാണ്. ഇപ്പോൾ ഭർത്താവിൻറെ ജന്മദിനം റിസോർട്ടിൽ ആഘോഷകരമാക്കിയതിന്റെ വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

മനേഷ് രാജൻ എന്ന ബിസിനസ്മാനെയാണ് താരം രണ്ടായിരത്തി ഇരുപതിൽ വിവാഹം കഴിച്ചത്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവ സാന്നിധ്യം തന്നെയാണ് ശരണ്യ. മോഡലിംഗ് രംഗത്ത് തിളങ്ങി നിന്നിരുന്ന സാഹചര്യത്തിലാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

ബിയോണ്ട് ബോർഡേഴ്സ്, ആകാശഗംഗ രണ്ട്, തൗഹ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ ശരണ്യയ്ക്ക് അവസരം ലഭിച്ചു.ഇന്ന് മിനിസ്ക്രീൻ രംഗത്തെ മറ്റ് നായികമാരെ പോലെ തന്നെ ഈ വില്ലത്തിയും മലയാളികൾക്ക് പ്രിയങ്കരി തന്നെയാണ്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

സാധാരണഗതിയിൽ അധികം ഗ്ലാമർ ലുക്കിൽ അല്ല താരം സോഷ്യൽ മീഡിയയ്ക്കും മുന്നിൽ പ്രത്യക്ഷപ്പെടുന്നത് എങ്കിലും ഏറ്റവും പുതിയ വീഡിയോയിൽ ഗ്ലാമറിൽ തന്നെയാണ് താരം എത്തിയിരിക്കുന്നത്. ഭർത്താവിനൊപ്പം റിസോർട്ടിൽ പങ്കുവെച്ച മനോഹര നിമിഷങ്ങൾ വീഡിയോയിൽ ഒപ്പിയെടുത്ത് ആരാധകർക്കായി പങ്കുവയ്ക്കുന്നതിലും താരം യാതൊരു മടിയും കാണിച്ചിട്ടില്ല.കാണാം താരം പങ്കുവെച്ച വീഡിയോ…

Written by Editor 1

വിവാഹിതനായ അയാൾ എന്നെ എല്ലാ രീതിയിലും ഉപയോഗിച്ചു, ആവശ്യം കഴിഞ്ഞപ്പോൾ എന്നെ വലിച്ചെറിഞ്ഞു; നടി ആൻഡ്രിയ വെളിപ്പെടുത്തുന്നു

ഇരയാകാൻ നിന്നു കൊടുത്തിട്ട് സഹായം തേടുന്നത് ശരിയല്ല.. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ രണ്ട് വശങ്ങളുണ്ടെന്ന് നടി മംമ്ത..!