in

കിടിലൻ ലുക്കിൽ ആരാധകരെ മയക്കി ശാലിൻ സോയ, കിടിലൻ ഫോട്ടോസ് കാണാം

ബാലതാരമായി സിനിമയിലെത്തി പിന്നീട് സീരിയലില്‍ സജീവമായ നടിയാണ് ശാലിന്‍ സോയ. ഓട്ടോഗ്രാഫ് എന്ന ഒറ്റ പരമ്പര തന്നെ മതിയാകും ശീലിനെ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍. തുടര്‍ന്ന് മലയാള സിനിമയിലെ അനിയത്തിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ശാലിന്‍ നായികയായും മിന്നും പ്രകടനം കാഴ്ച വെച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന്‍ തന്റെ മേക്കോവര്‍ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങള്‍ക്കെല്ലാം തന്നെ ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. 2004 മുതല്‍ സിനിമ-സീരിയല്‍ രംഗത്ത് ബാലതാരമായി അഭിനയിക്കുന്ന ഒരു താരമാണ് നടി ശാലിന്‍ സോയ.

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരുപിടി നല്ല സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശാലിന്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ ഷോകളിലൂടെ സിനിമയിലേയ്‌ക്കെത്തിയ താരം മല്ലു സിങ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, പോരാട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

കൊട്ടേഷന്‍ എന്ന ചിത്രത്തിലൂടെയാണ് ശാലിന്‍ സിനിമയിലേക്ക് എത്തുന്നത്. ശാലിനെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്, കുടുംബയോഗം, ഓട്ടോഗ്രാഫ് എന്നീ സീരിയലുകളാണ്. രണ്ടിലും ഏറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലാണ് ശാലിന്‍ തിളങ്ങിയത്. ഒമര്‍ ലുലുവിന്റെ ധമാക്ക എന്ന ചിത്രത്തിലാണ് ശാലിന്‍ അവസാനമായി അഭിനയിച്ചത്.

ഈ ചിത്രങ്ങളിലെല്ലാം നടിയുടെ അഭിനയപാടവം പ്രേക്ഷകര്‍ നേരിട്ട് മനസിലാക്കിയതുമാണ്. ചെറുപ്പത്തില്‍ തന്നെ മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയ താരമായ ശാലിന്‍ സോയ സിനിമയില്‍ സജീവമായ ശേഷം വലിയ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മലയാളികള്‍ക്ക് നടിയെ സുപരിചിതമാണ്. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ ശാലിന്‍ പങ്കുവെച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

ഏകദേശം പതിനഞ്ച് വര്‍ഷത്തിലധികമായി താരം അഭിനയരംഗത്തുണ്ട്. ശാലിന്‍ അഭിനയിച്ച മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയവയായിരുന്നു. മൂന്നിലധികം ഷോര്‍ട്ട് ഫിലിമുകളും താരം സംവിധാനം ചെയ്തിട്ടുണ്ട്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും അഭിനയിച്ചിട്ടുള്ള ശാലിന്‍ നര്‍ത്തകിയുമാണ്. അടുത്തിടെ സംവിധാന രംഗത്തും ശാലിന്‍ മികവ് തെളിയിച്ചിരുന്നു.

Written by Editor 3

എനിക്ക് അമ്മയാകാൻ പറ്റാത്തതുകൊണ്ട്, ജീവൻ അവന്റെ ഉദരത്തിൽ വളർന്നു,: ആദ്യ ട്രാൻസ്മെൻ പ്രെഗ്നൻസി, ആശംസകളുമായി സോഷ്യൽ മീഡിയ

അമ്പോ.. ഹോട്ട് & സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി നിഖിത ശർമ്മ, കിടിലൻ ഫോട്ടോസ് കാണാം