in

ഞാനൊരു തെറ്റും ചെയ്തിരുന്നില്ല, എപ്പോഴും തല്ലും, സ്റ്റൂൾ എടുത്ത് അടിക്കും, അയാളുടെ ടോർച്ചർ കാരണം അബോർഷനായി: ആദ്യ ഭർത്താവ് ചെയ്ത ദ്രോങ്ങളെ കുറിച്ച് നടി സീത പറയുന്നു

മോഹൻലാലിനെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രം അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ചിത്രത്തിൽ രേവതിയുടെ സഹോദരിയായി എത്തിയ സീതാലക്ഷ്മിയെയും മലയാളികൾ മറക്കാൻ ഇടയില്ല. മമ്മൂട്ടി നായകനായി എത്തിയ ഹിറ്റ്ലർ മാധവൻകുട്ടിയിൽ താരത്തിന്റെ സഹോദരിയായി എത്തിയത് ഉൾപ്പെടെ നിരവധി ചിത്രങ്ങളിലാണ് സീതാലക്ഷ്മി വേഷങ്ങൾ കൈകാര്യം ചെയ്തത്.

കൂടുതലും തമിഴ് സീരിയൽ, സിനിമകളിലാണ് സീതാലക്ഷ്മി തെളഞ്ഞു നിന്നത്. ഇപ്പോൾ ഒരു മലയാളം പരിപാടിയിൽ എത്തിയ സീതാലക്ഷ്മി തന്റെ വ്യക്തി ജീവിതത്തെ പറ്റി ഇത് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ്. വളരെ കാലമായി മലയാളികൾ ഒരുപാട് സ്നേഹിച്ചിരുന്ന ഈ താരത്തിനെപ്പറ്റി വലിയ വിവരം ഒന്നും ആർക്കും തന്നെ ഉണ്ടായിരുന്നില്ല.

സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് ആന്ധ്ര സ്വദേശി ആയ അനിലുമായി താൻ പ്രണയത്തിന് ആയത് എന്ന് സീതാലക്ഷ്മി പറയുന്നു. സെറ്റിലുള്ള പല താരങ്ങളും അയാൾ ശരിയല്ലെന്ന് തന്നോട് വന്ന് പറഞ്ഞിരുന്നു. തന്നെ അയാൾ പ്രപ്പോസ് ചെയ്തിരുന്നു എന്ന് ഒരു താരം വന്നു പറഞ്ഞപ്പോൾ അതും ഞാൻ കേട്ടിരുന്നില്ല. ഞങ്ങളെ തമ്മിൽ പിരിക്കുവാൻ വേണ്ടി പറയുന്നതാകാം എന്നാണ് കരുതിയത്.

അനിലിനെ വിവാഹം കഴിക്കുന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർക്കും സമ്മതമായിരുന്നില്ല. വിവാഹം രണ്ടുവർഷം കഴിഞ്ഞ് മതി എന്ന് ഞാൻ പറഞ്ഞിരുന്നു. ഞാൻ ഒരു ഫ്ലാറ്റ് വാങ്ങിയതിന്റെ ഇഎംഐ അടയ്ക്കുന്നുണ്ടെന്നും അത് പൂർത്തിയായ ശേഷം വിവാഹം കഴിക്കാം എന്ന് പറഞ്ഞപ്പോൾ അനിൽ അത് സമ്മതിക്കുകയുമായിരുന്നു.

എന്നാൽ രണ്ടുമാസത്തിനുശേഷം വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെയാണ് വീട്ടിൽ കാര്യം പറഞ്ഞത്. ഇപ്പോൾ ഇങ്ങനെ ടോർച്ചറാണ് എങ്കിൽ വിവാഹശേഷം എന്താകും എന്നാണ് ചേട്ടൻ എന്നോട് ചോദിച്ചത്. അപ്പോഴും ഞാൻ അനിലിനെ വിവാഹം കഴിക്കുമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം മുതൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സന്തോഷത്തോടെയുള്ള പെരുമാറ്റം ഒന്നുമായിരുന്നില്ല.

ഒരിക്കൽ കസേര എടുത്ത് എന്നെ അടിക്കാൻ വരെ വന്നു. മൂന്നുവർഷം അനിലിനൊപ്പവും ഏഴ് വർഷം എൻറെ വീട്ടിലുമായി 10 വർഷത്തോളം ആ ദാമ്പത്യജീവിതം മുന്നോട്ടു പോയി. ആ മൂന്നു വർഷത്തിനിടയിൽ ഞാൻ ഗർഭിണിയാവുകയും ചെയ്തു.എന്നാൽ അനിലിന്റെ ടോർച്ചർ മൂലം അത് അബോർഷൻ ആയി പോവുകയും ചെയ്തിരുന്നു.

അപ്പോഴും അനിൽ തിരിച്ചുവിളിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ കഴിഞ്ഞിരുന്നത്. എന്നാൽ വിളിച്ചോണ്ട് പോകാൻ വീട്ടിൽ നിന്ന് അനിലിനെ വിളിച്ചപ്പോഴാണ് അയാൾ മറ്റൊരു വിവാഹം കഴിച്ചു എന്ന് അറിയുന്നത്. നിനക്ക് വേണമെങ്കിൽ നീ വേറൊരു വിവാഹം കഴിച്ചോളൂ എന്നും എന്നോട് പറഞ്ഞത്. പിന്നീട് വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് അബ്ദുൽഖാദറിനെ പരിചയപ്പെട്ടത്.

അദ്ദേഹവുമായുള്ള വിവാഹശേഷം യാസ്മിൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അഭിനയിക്കാതിരിക്കുകയാണ് എങ്കിൽ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാമെന്ന് അനിൽ പറഞ്ഞതനുസരിച്ച് മൂന്നാല് വർഷത്തോളം അഭിനയിക്കാതിരിക്കുകയും ഉണ്ടായി. എന്നാൽ 2019 ഞങ്ങൾ വിവാഹമോചിതരാവുകയായിരുന്നു.

Written by Editor 1

വിവാഹശേഷമാണ് തങ്ങൾ തമ്മിൽ അത്രയും വലിയ പ്രായവ്യത്യാസം ഉണ്ടെന്നറിഞ്ഞത്. മകനെ ആ മതത്തിലേക്ക് വിടാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല; നടി ചാർമിള വെളിപ്പെടുത്തുന്നു

ലൊക്കേഷനിൽ ഇരുന്ന് മീൻ വെട്ടുന്ന ഈ താരത്തെ മനസ്സിലായോ? ഒറ്റനോട്ടത്തിൽ താരത്തെ പിടികിട്ടിയെങ്കിൽ നിങ്ങൾ മരണ മാസ്സാണ്