in

സർവ്വാഭരണ വിഭൂഷിതയായി നവ വധുവിനെ പോലെ സീമ വിനീത്!!! കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സെലിബ്രിറ്റി മേക്കപ്പ്  ആർട്ടിസ്റ്റ്ഉം ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റമായ സീമ വിനീതിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നു. സീതാകല്യാണം എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്നു സീമ തൻറെ ഏറ്റവും പുതിയ ബ്രൈഡൽ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്.

സാരിയിൽ സ്വർണാഭരണങ്ങളും പൂവുകളും അണിഞ്ഞ് നവ വധുവിനെ പോലെയാണ് സിനിമ ചിത്രത്തിൽ ഒരുങ്ങിയിരിക്കുന്നത്. സുന്ദരിയാണ്  കാണാൻ എന്നായിരുന്നു കൂടുതൽ പേരും കമൻറുകൾ നൽകിയത്.ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വളരെയധികം സജീവമാണ്. താരത്തിന്റെ ഓരോ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുക്കാറുണ്ട്.

സൗന്ദര്യത്തിനു വേണ്ടിയും ശരീരം നിലനിർത്താൻ വേണ്ടി നിരവധി സർജറികൾ സീമ ഇതിനോടകം ചെയ്തിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ശബ്ദം സുന്ദരമാകാനും സ്ത്രീയെ പോലെ ശരീരമാകാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും താൻ ഇപ്പോൾ പൂർണമായും ഒരു സ്ത്രീയായി മാറിയിട്ടുണ്ട് എന്നും  അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരുപാട് കഷ്ടപ്പാടുകൾ കഴിഞ്ഞാണ് താരം ഇപ്പോൾ ഈ നിലയിൽ എത്തിയിരിക്കുന്നത്. മേക്കപ്പ് മേഖലയിൽ നിരവധി പേരെ അണിയിച്ചൊരുക്കി സീമ കയ്യടി വാങ്ങി എടുത്തിട്ടുണ്ട്. അടുത്തകാലത്തായി നിരവധി  പെൺകുട്ടികളെ അണിയിച്ചൊരുക്കിയിട്ടും ഉണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങളും വീഡിയോകളും സീമ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

Written by amrutha

ദുബായിലെ അത്യാഡംബര മെഹന്ദി പാർട്ടിയിൽ സ്റ്റൈലിഷ് ലുക്കിൽ സാനിയ!!!

ചെരുപ്പ് ഒരല്പം വലുതായി പോയല്ലോ!! ബാർബി ഗേളായി ക്യൂട്ട് ലുക്കിൽ അമേയ മാത്യു