in

സ,ർജ്ജറി കഴിഞ്ഞിട്ട്  ഞാൻ ഒന്നും തന്നില്ലല്ലോ ഇത് എന്റെ വക ചേച്ചിക്ക്: അനന്യയെക്കുറിച്ച് കണ്ണീരോടെ സീമ വിനീത്

seema vineeth on ananya

ലിം,ഗ,മാറ്റ ശസ്ത്രക്രിയക്ക് ഇടയിൽ ഗുരുതര പിഴവ് സംഭവിച്ചു എന്ന് ആരോപിച്ച് രംഗത്തെത്തിയ ട്രാൻസ്ജെൻഡർ യുവതി അനന്യ ആ,ത്മ,ഹത്യ ചെയ്തത് ഇന്നലെയായിരുന്നു. വാർത്ത പുറത്തുവന്നത് മുതൽ നിരവധി ട്രാൻസ്ജെൻഡർ വ്യക്തികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ലിം,ഗ,മാറ്റ ശസ്ത്രക്രിയ ചെയ്ത ഹോസ്പിറ്റലിന് എതിരെയും ഡോക്ടറിനെതിരെയും പരാതിയുമായി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴല്ലാ അടുത്ത സുഹൃത്തും ആർട്ടിസ്റ്റുമായ സീമ വിനീത്  സോഷ്യൽ മീഡിയയിലൂടെ ഒരു തുറന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. സർജറി കഴിഞ്ഞതിനു ശേഷം കണ്ടുമുട്ടിയതും ഇരുവരുടെ സൗഹൃദവുമാണ് കുറിപ്പിൽ ചേർത്തിരിക്കുന്നത്. ഈഅവസ്ഥ ഇനി ആർക്കും വരരുത് എന്നും  ഇതിനെതിരെ പോരാടണമെന്നും കുറിപ്പിലൂടെ തുറന്നെഴുതുന്നു.

കുറിപ്പ് ഇങ്ങനെ:

ഈ ഭൂമിയിൽ എന്തൊക്കെയോ പ്രതീക്ഷകളും  സ്വപ്നങ്ങളുമായി ജീവിതത്തിൽ പടപൊരുതി മുന്നോട്ടു പോയവൾ  ഇപ്പോൾ പ്രതീക്ഷയറ്റ്  ജീവനറ്റ മനുഷ്യ ശരീരമായി  ആശുപത്രിയിലെ ഒരു മൂലയിൽ   തന്റെ ഊഴവും കാത്തു കിടക്കുന്നു… ജീവിതത്തിൽ മറ്റാരേക്കാളും എന്നേക്കാളുമൊക്കെ  എത്രയോ  മുകളിൽ  ആത്മവിശ്വാസം ഉള്ളവളായിരുന്നു….
എന്തെങ്കിലുo വിഷമഘട്ടങ്ങളിൽ ആദ്യം വിളിച്ചു തിരക്കും സീമേച്ചി എന്താ  വിഷയം  വിശദമായി അന്നെഷിക്കും കൂടാതെ ആത്മവിശ്വാസം പകർന്നു തന്നിട്ടാവും സംസാരം  അവസാനിപ്പിക്കുന്നതും    കുറച്ചു നാളുകൾക്കു മുൻപ് തിരുവനന്തപുരത്തു വന്നപ്പോൾ ചേച്ചീ ഫ്രീയാണോ കാണാൻ പറ്റുമോ എന്ന് ചോദിച്ചു… ഞാൻ പറഞ്ഞു വരാം ടാ വണ്ടിയുമെടുത്തു പോയി ഒരുപാട് ചുറ്റി ആസാദ് നിന്നും ഭക്ഷണം പാർസൽ വാങ്ങി വണ്ടിയിൽ ഇരുന്നു ഒരുമിച്ചു കഴി ച്ചു   അതിനു ശേഷം F lounge   ൽ കൊണ്ടുപോയി   രണ്ടു ജോഡി ഡ്രസ്സ്‌ എടുത്തു  എന്റെ കയ്യിൽ തന്നിട്ട് എന്നോട് പറഞ്ഞു  സർജ്ജറി കഴിഞ്ഞിട്ട് ചേച്ചിക്ക് ഞാൻ ഒന്നും തന്നില്ലല്ലോ ഇത് എന്റെ വക ചേച്ചിക്ക്… ന്ന്.. പിന്നെ എന്നോട് ചേച്ചി ഒരു സന്തോഷവർത്താ ഉണ്ട് ഞാൻ സർജ്ജറിക്കു ഡേറ്റ് എടുത്തു ചേച്ചി പ്രാർത്ഥിക്കണം എനിക്ക് ടെൻഷൻ ഉണ്ട് ചേച്ചി ഞാൻ പറഞ്ഞു ഒന്നും ഇല്ല ടാ സന്തോഷമായി പോയിട്ട് വാ  എന്നു  പറഞ്ഞു യാത്രയാക്കി…….
അതിനു ശേഷം ഞാൻ അവളെ കാണുന്നത്   renai medicity hospital വരാന്തയിൽ ആണ് ഞാൻ വോയിസ്‌ femini/zat/ion surgery കഴിഞ്ഞു check up ചെയ്യാൻ പോയാ സമയം അവളും  ദയഗായത്രിയും ഓടി വന്നു അടുത്തേക്ക് കെട്ടി പിടിച്ചു സംസാരിച്ചു എന്റെ സൗണ്ട് കേട്ട് അവൾ പറഞ്ഞു ചേച്ചിയെ ഈ  സൗണ്ടിൽ സങ്കൽപ്പിക്കാൻ പറ്റുന്നില്ല ന്നു ചിലപ്പോൾ ചേച്ചിയുടെ ആ സൗണ്ട് കേട്ട് ശീലിച്ചത് കൊണ്ടാവും എന്നും….  ഞാൻ ചോദിച്ചു മോളെന്താ ഇവിടെ ..?
ഒന്നും പറയണ്ട ചേച്ചീ സർജ്ജറി ചെയ്തു  കുളമാക്കി പട്ടി കടിച്ചു പറിച്ചതു  പോലെയാണ്  pain സഹിക്കുന്നില്ല ന്നൊക്കെ dr കാണാൻ വന്നതാണ് …..
ഒരു ചെറു വേദന പോലും സഹിക്കാൻ കഴിയാത്തവൾ ആണ്  അവൾ  ഇത്ര മാത്രം വേദന സഹിച്ചു സർജ്ജറി എന്ന കാര്യത്തിലേക്കു പോകാൻ അവളെ നയിച്ചത്  മറ്റൊന്നുമല്ല കുട്ടിക്കാലം മുതൽ  അവൾക്കുള്ളിലെ പൂർണ്ണത ആഗ്രഹിച്ച പെണ്ണ് എന്ന പൂർത്തീകരണത്തിന് വേണ്ടി  മാത്രമാണ് അവൾ  അവളുടെ ശരീരം കീറിമുറിക്കാൻ വിധേയയായത്.. തികച്ചും  ഒരു പരാജയം ആയിരുന്നു അവളുടെ ജീവിതത്തിലെ  ആ s,e,xual re,assignment su,rgery… ജീവിതത്തിൽ കുട്ടിക്കാലം  മുതൽ അവൾ കണ്ട സ്വപ്നങ്ങൾക്ക് ഇന്ന് ഇതാ ഇവിടെ വിരാമം….ഉള്ളിന്റെ ഉള്ളിൽ ഓരോ കുഴിമാടങ്ങൾ  പണിയുന്നവരാണ് നാം കൈപ്പടിയിൽ നിന്നും വഴുതിപ്പോയ  നമ്മുടെയൊക്കെ എത്ര എത്ര സ്വപ്‌നങ്ങൾക്ക് മുകളിലാണ്    നമ്മുടെ നിസ്സഹായവസ്ഥ  മനസ്സിലാക്കാതെ മനുഷ്യൻ എന്നുള്ള പരിഗണന പോലും തരാതെ മറ്റുള്ളവർ  അവരുടെ  ചീട്ടുകൊട്ടാരം പണിയുന്നത്……..ഇന്ന് നീ  നാളെ ഞാൻ…..അനന്യ മോളെ വാക്കുകൾ  പറഞ്ഞു നിന്നെ യാത്രയാക്കാൻ കഴിയുന്നില്ല എന്നും ഈ  നെഞ്ചിനുള്ളിൽ ഉണ്ടാവും ഞാൻ മരിക്കുവോളം…

ആദരാഞ്ജലികൾ അനന്യ

Written by admin

Leave a Reply

Your email address will not be published. Required fields are marked *

ameya-mathew-eid

തട്ടത്തിൽ അതി സുന്ദരിയായി അമേയ മാത്യു….. ബലി പെരുന്നാൾ ആശംസ അറിയിച്ചു താരം.. ചിത്രങ്ങൾ കാണാം… !!!

santhivila-dinesh-on-nazriya

പത്തോ ഇരുപതോ പേരെ വിളിച്ചാൽ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല; നസ്രിയ കൂട്ടുകാരെ പോലും കല്യാണം വിളിച്ചില്ലെന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്