in

അയാളുടെ റൂമിലേക്ക് എന്നെ ക്ഷണിച്ചു, അവിടെ വെച്ച് പ്രശ്‌നങ്ങൾ തീർക്കാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ; വെളിപ്പെടുത്തലുമായ നടി സായ് പ്രിയ

ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരെല്ലാം കുറച്ചു ബുദ്ധിമുട്ടിയാണ് ഈ മേഖലയില്‍ പിടിച്ചു നിന്നത്. മിക്കവര്‍ക്കും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് തമിഴ് നടി സായ് പ്രിയ. തന്റെ സിനിമയില്‍ എവിടേയും തന്റെ പേര് നല്‍കിയിട്ടില്ലെന്നും അതേ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും നോക്കിനില്‍ക്കെ ഇത്തരം പ്രശ്‌നങ്ങള്‍ റൂമെടുത്ത് സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞ് പരിഹസിച്ചുവെന്നും നടി സായിപ്രിയ പറയുന്നു.

‘പാമ്പാട്ടം സിനിമയില്‍ നായിക തന്നെ ഞാനാണ്. നാഗമതി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പക്ഷെ എന്റെ പേര് സിനിമയില്‍ അണിയറപ്രവര്‍ത്തകരുടെ പേരുകള്‍ എഴുതി കാണിക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വളരെ ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന താരങ്ങളുടെ പേര് വരെ എഴുതി കാണിച്ചിരുന്നു.’

അത് എനിക്ക് മനസിലായതോടെ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് പോകുന്നില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ട്രെയിലര്‍ ലോഞ്ചിന് എന്നെ ക്ഷണിക്കാനായി കോ-ഡയറക്ടര്‍ വിളിച്ചിരുന്നു.’ അദ്ദേഹം വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ പേര് സിനിമയുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ പറയുന്നിടത്തൊന്നും ഞാന്‍ കണ്ടില്ല. അതുകൊണ്ട് ഇനിയും പരിഹാസ കഥാപാത്രമാകാന്‍ താല്‍പര്യമില്ല.

മാത്രമല്ല സംവിധായകന്‍ വടിവുടയാന്‍ ക്ഷണിച്ചാല്‍ മാത്രമെ വരികയുള്ളൂവെന്നും പറഞ്ഞു.”അവസാനം സംവിധായകന്‍ വിളിച്ചു. അദ്ദേഹം വിളിച്ചപ്പോഴെ ഞാന്‍ പറഞ്ഞിരുന്നു സ്റ്റേജിലേക്ക് ക്ഷണിക്കാതെ പരിഹസിച്ച് കോര്‍ണര്‍ ചെയ്യാനാണെങ്കില്‍ വരില്ലെന്ന്. അദ്ദേഹം പക്ഷെ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഉറപ്പ് നല്‍കി.’

‘പക്ഷെ ട്രെയിലര്‍ ലോഞ്ചിന് ചെന്നപ്പോഴും അവഗണനയാണ് ഉണ്ടായത്. അവസാനം ഞാന്‍ തന്നെ നിര്‍ബന്ധിച്ചപ്പോഴാണ് അണിയറപ്രവര്‍ത്തകര്‍ എന്നെ സ്റ്റേജിലേക്ക് വിളിച്ചത്. അവിടെ വെച്ച് പേരില്ലാത്തതിനെ കുറിച്ചും അവഗണിക്കുന്നതിനെ കുറിച്ചും പറഞ്ഞപ്പോള്‍ വളരെ മോശം പ്രതികരമാണ് ലഭിച്ചത്.’ ‘സംവിധായകനും ഇതിന് പിന്നില്‍ കളിച്ചിട്ടുണ്ടെന്ന് അവതാരികയോട് ചോദിച്ചപ്പോഴാണ് ഞാന്‍ മനസിലാക്കിയത്.

മാത്രമല്ല എനിക്കുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് ഇറങ്ങവെയാണ് രാജന്‍ സാര്‍ വന്ന് ഇതൊന്നും ഇവിടെ വെച്ച് സംസാരിക്കേണ്ട വിഷയമല്ല റൂമെടുത്ത് സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞത്.’ ‘അദ്ദേഹം എന്തിനാണ് ദ്വയാര്‍ഥമുള്ള ഡയലോഗ് അവിടെ പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടും ഞാന്‍ പ്രതികരിക്കാതിരുന്നത് അദ്ദേഹത്തിന്റെ പ്രായവും തമിഴ് ഭാഷയോട് അദ്ദേഹം കാണിക്കുന്ന സ്‌നേഹവും പരിഗണിച്ചാണ്.’

‘അദ്ദേഹം പറഞ്ഞ ആ ഡയലോഗ് ആളുകള്‍ വിമര്‍ശിക്കുന്നുണ്ട് ഇപ്പോള്‍. ഞാന്‍ പരസ്യമായി പ്രശ്‌നങ്ങള്‍ പറഞ്ഞതിന് ജനങ്ങള്‍ എന്നെ കുറ്റപ്പെടുത്തുന്നില്ല. അണിയറപ്രവര്‍ത്തകരെയാണ് കുറ്റപ്പെടുത്തുന്നത്. ‘കാരണം വീഡിയോ കണ്ടപ്പോള്‍ ന്യായം എന്റെ ഭാഗത്താണെന്ന് ജനങ്ങള്‍ക്ക് മനസിലായി’ സായി പ്രിയ പറഞ്ഞു. നവംബര്‍ അവസാനമാണ് പാമ്പാട്ടം സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടന്നിരുന്നത്.

Written by Editor 3

വിവാഹം പോലൊരു അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല; നടി ചാർമി കൗർ പറയുന്നത് ഇങ്ങനെ

ആ സീൻ ചെയ്തതിന് ശേഷം ഒരുപാട് അവസരങ്ങൾ എന്നെ തേടി എത്തി; ആയിഷ കപൂർ തുറന്ന് പറയുന്നു