in ,

കള്ളന്മാരെ പേടിക്കേണ്ട കാര്യമില്ല, തന്റെ വളർത്തു നായകൾക്ക് ഒപ്പം സൗഭാഗ്യ വെങ്കിടേഷ്… ഫോട്ടോസ് വൈറൽ

അഭിനയിക്കാതെ തന്നെ അഭിനയരംഗത്ത് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരം ഇതുവരെ ബിഗ് സ്ക്രീനിലോ മിനിസ്ക്രീനിലോ തിളങ്ങിയിട്ടില്ല എങ്കിൽപോലും താരത്തിന്റെ അമ്മയും മുത്തശ്ശിയും ഒക്കെ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ്.

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നിൽക്കുന്ന താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അതുപോലെ തന്നെ കല്യാണരാമൻ എന്ന ചിത്രത്തിൽ പല്ലില്ലാത്ത മുത്തശ്ശിയായി എത്തി മലയാളികളുടെ മനസ്സ് കവർന്നതും സൗഭാഗ്യയുടെ മുത്തശ്ശി തന്നെയാണ്.

അങ്ങനെ അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന് നൃത്തത്തിന്റെ ലോകത്ത് സജീവമായി നിലനിൽക്കുന്ന സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖർ ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു.

ഇരുവരുടെയും വിവാഹം കഴിഞ്ഞതും വീട്ടുവിശേഷവും ഒക്കെ ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തവയും ആണ്. ഇപ്പോൾ അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉരുളക്കു ഉപ്പേരി എന്ന പരമ്പരയിൽ ഭാര്യ, ഭർത്താക്കന്മാരായി അഭിനയിച്ചു വരികയാണ് അർജുനും സൗഭാഗ്യയും.

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ കണ്ട സൗഭാഗ്യ തിരുവനന്തപുരത്ത് ഒരു നൃത്ത വിദ്യാലയം നടത്തിവരികയാണ്. ഇതിൻറെ പ്രവർത്തനങ്ങൾക്കായി അർജുൻ ഇടക്കാലത്ത് ചക്കപ്പഴത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

ഇതിനോടകം നിരവധി അഭിമുഖങ്ങളിൽ സൗഭാഗ്യ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ സൗഭാഗ്യയുടെ ഒട്ടുമിക്ക വിശേഷങ്ങൾ എല്ലാം മലയാളികൾ അറിഞ്ഞു കഴിഞ്ഞ കാര്യമാണ്. ജീവിതത്തിലേക്ക് മകളെത്തിയതിന്റെ സന്തോഷം അർജുനും സൗഭാഗ്യയും പങ്കുവെച്ചിരുന്നു. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയത് മുതലുള്ള വിശേഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരുന്നു.

സിസേറിയന് ശേഷമായി വീണ്ടും ഡാൻസ് ചെയ്തതിനെക്കുറിച്ച് സൗഭാഗ്യ തുറന്ന് പറഞ്ഞിരുന്നു. സുദർശന അർജുൻ എന്ന് പേരിട്ടിരിക്കുന്ന മകളുടെ നൂലുകെട്ട്, പല്ലട ചടങ്ങുകൾ ഒക്കെ ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കാര്യങ്ങൾ തന്നെയാണ്. സോഷ്യൽ മീഡിയയിലും ഇരുവരും ഏറെ സജീവമാണ്.

വളർത്തു നായ്ക്കളോട് അർജുനും സൗഭാഗ്യക്കും ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. മകൾ ജനിക്കുന്നതിന് മുൻപ് പല അഭിമുഖങ്ങളിലും ഇരുവരും ഏറെ സംസാരിച്ചിരുന്നത് വീട്ടിലെ വളർത്തു നായ്ക്കളെ പറ്റി തന്നെയായിരുന്നു. താരാ കല്യാണിന്റെ ഡാൻസ് സ്കൂളിലെ വിദ്യാർഥിയായിരുന്നു അർജുൻ.

തുടക്കത്തിൽ വഴക്ക് അടിച്ചിരുന്നുവെങ്കിലും അർജുനും സൗഭാഗ്യയും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. അർജുനെ വിവാഹം ചെയ്യണമെന്ന് സൗഭാഗ്യ പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നായിരുന്നു ഇരുവരുടെയും വിവാഹത്തിനെപ്പറ്റി താര കല്യാൺ പറഞ്ഞത്.

ഇപ്പോൾ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീട്ടിലെ രണ്ടു വലിയ വളർത്തനായ്ക്കൾക്കൊപ്പം ഉള്ള ചിത്രമാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Written by Editor 1

കല്യാണത്തിന് മുൻപ് ഗോവയിൽ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു, എന്നാൽ…; നവ്യ നായർ പറയുന്നു

നാല്പത്ത് കഴിഞ്ഞതോടെ എല്ലാം ഞാൻ ആസ്വദിക്കാൻ തുടങ്ങി; ലൈം ഗീകതയെ കുറിച്ച് വിദ്യ ബാലൻ പറയുന്നത് ഇങ്ങനെ