in

കുടുംബവിളക്കിലെ വേദികയല്ലേ ഇത്, വിവാഹ വാർഷികത്തിൽ ഭർത്താവുമായി ഫോട്ടോസ് പങ്കുവെച്ച് നടി ശരണ്യ.. ഫോട്ടോസ് കാണാം

‘കുടുംബവിളക്കി’ലെ ‘വേദിക’യായി ശ്രദ്ധേയയായി മാറിയ അഭിനേത്രിയാണ് ശരണ്യ ആനന്ദ്. ‘കുടുംബവിളക്ക്’ എന്ന പരമ്പര നിലനില്‍ക്കുന്നത് തന്നെ ‘വേദിക’യിലാണെന്ന് പറയാം. ‘വേദിക’ പ്രധാന കഥാപാത്രമായ ‘സുമിത്ര’യെ ഉപദ്രവിക്കുന്നതും, അതിന് ‘സുമിത്ര’ മറുവഴികള്‍ കാണുന്നതെല്ലാമാണ് പരമ്പരയുടെ പ്രമേയം.

എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ. ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. കൂടാതെ യൂട്യൂബിലും താരം തന്റെ സാനിദ്ധ്യം അറിയിച്ചുകഴിഞ്ഞു.

ബിഗ് സ്‌ക്രീനിലൂടെയാണ് ശരണ്യ തന്റെ ക്യാമറയ്ക്ക് മുന്നിലെ ജീവിതം തുടങ്ങുന്നത്. കൂടാതെ പല ചിത്രങ്ങളുടേയും ക്യാമറയ്ക്ക് പിന്നിലെ നിറസാനിദ്ധ്യവുമായിരുന്നു ശരണ്യ. ‘കുടുംബവിളക്കി’ല്‍ എല്ലാവരുടേയും കയ്യില്‍നിന്നും തല്ലുവാങ്ങി നില്‍ക്കുന്ന ഘട്ടത്തിലൂടെയാണ് ‘വേദിക’ പോകുന്നതെങ്കിലും, അതിന്റെ സങ്കടമൊന്നും ശരണ്യയ്ക്കില്ല.

ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷം മുന്നേ, ശരണ്യയും കുടുംബവും വീട് വച്ച് സെറ്റിലായിരിക്കുന്നത് എറണാകുളത്താണ്. ഗുരുവായുരപ്പന്റെ വലിയ ഭക്തയായ ശരണ്യയുടെ വീട്ടിലെ പൂജാമുറിയിലും, സ്വന്തം മുറിയിലുമെല്ലാം കൃഷ്ണമയമാണ്.

കൂടാതെ കൂട്ടുകാര്‍ കൊടുത്ത ഗിഫ്റ്റും മറ്റുമായി ശരണ്യയുടെ മുറി രസകരമാണെന്ന് പറയാം. ‘സീരിയലില്‍ കാണുന്നത് പോലെയല്ലല്ലോ, ചേച്ചി പാവമാണല്ലോ, ആ സംസാരം കേള്‍ക്കാന്‍ തന്നെ നല്ല രസമുണ്ട്’ എന്നെല്ലാമാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

പതിവില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു വേദിക സമ്മാനിച്ചതെന്ന് ശരണ്യ പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ് താരം. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കി താരമെത്തിയിരുന്നു നേരത്തെ. ഇന്‍സ്്റ്റഗ്രാമിലെ ക്യുഎന്‍എയിലൂടെയായിരുന്നു ശരണ്യ ആനന്ദ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബിസിനസുകാരനാണ് ഭര്‍ത്താവെന്ന് ശരണ്യ പറഞ്ഞിരുന്നു. അതിനിടയിലാണ് നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നോയെന്ന് ഒരാള്‍ ചോദിച്ചത്. അറേഞ്ച്ഡ് മാര്യേജെന്നായിരുന്നു താരത്തിന്റെ മറുപടി. മനേഷ് രാജന്‍ നായരെയാണ് ശരണ്യ വിവാഹം ചെയ്തത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന പതിവ് തെറ്റിച്ചിരിക്കുകയാണ് ശരണ്യ. വിവാഹം കഴിഞ്ഞ് സീരിയലില്‍ നിന്നും പോവാതിരുന്നത് നന്നായി, വേദികയായി ഇനി മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ലെന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്.

നിങ്ങളെപ്പോലെ തന്നെ എനിക്ക് ശക്തമായ പിന്തുണ തന്ന് പോത്സാഹിപ്പിച്ച് കൂടെയുണ്ട് ഭര്‍ത്താവ്. അദ്ദേഹത്തിന് ഞാന്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നുമായിരുന്നു ശരണ്യ പറഞ്ഞത്.
2020-ലായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ശരണ്യ ആനന്ദ്.

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് ഒപ്പം ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്ത അതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. എന്റെ പ്രണയത്തിന് വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് ശരണ്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഒരു ബെഡ് ഫോട്ടോഷൂട്ടാണ് ചെയ്തത്. അഭിഷേക് മംഗ്ലാവിലാണ് ഫോട്ടോസെടുത്തത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.

Written by Editor 3

ലാലേട്ടന്റെ മാന്ത്രികം സിനിമയിലെ ഈ സുന്ദരിയെ ഓർമ്മയില്ലേ: നടി വിനീതയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

സീൻ റെഡി ആകുന്നത് വരെ പെറ്റി കൊട്ട് ധരിച്ച ലാലേട്ടൻ അതും മാറ്റി ആണ് അഭിനയിച്ചത്.. അതുകൊണ്ടു തന്നെയാണ് ആ രാഗത്തിനു ഇന്നും അത്രയും പെർഫെക്ഷൻ കാണാൻ സാധിക്കും; മീര വാസുദേവ് പറയുന്നു