in

അമ്പോ… കാന്താരാ നായിക അല്ലെ ഇത്, താരത്തിന്റെ വർക്ക്‌ ഔട്ട്‌ വീഡിയോ ഏറ്റെടുത്ത് ആരാധകർ

2022ലെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നായി കാന്താര മാറിയിരിക്കുന്നു. വെറും 16 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതുവരെ 400 കോടിയിലധികം വാരിക്കൂട്ടിയിട്ടുണ്ട്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ കെജിഎഫ് 2, ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്‍വന്‍ I, വിക്രം, ബ്രഹ്‌മാസ്ത്ര, ഭൂല്‍ ഭുലയ്യ 2 എന്നിവയ്ക്ക് പിന്നില്‍ ഏഴാമതാണ് കാന്താര.

ഐഎംഡിബിയില്‍ 10ല്‍ 9.4 സ്‌കോറോടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യന്‍ ചിത്രം കൂടിയാണ് ഋഷഭ് ഷെട്ടി നായകനായ ചിത്രം. അദ്ദേഹം തന്നെ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സപ്തമി ഗൗഡയാണ് നായിക.

പ്രധാനമായും കന്നഡ ചലച്ചിത്ര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ നടിയും നീന്തല്‍ക്കാരിയും സിവില്‍ എഞ്ചിനീയറുമാണ് സപ്തമി ഗൗഡ. ബാംഗ്ലൂരിലെ ബാള്‍ഡ്വിന്‍ ഗേള്‍സ് ഹൈസ്‌കൂള്‍, കര്‍ണാടകയിലെ ബാംഗ്ലൂരിലുള്ള ശ്രീ കുമാരന്‍ ചില്‍ഡ്രന്‍സ് ഹോം കോമ്പോസിറ്റ് ജൂനിയര്‍ കോളേജ് എന്നിവിടങ്ങളില്‍ ആണ് താരം സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്.

കാന്താരയില്‍ ലീലയുടെ വേഷം അവതരിപ്പിച്ച് കൈയടി നേടിയ സപ്തമി ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ്. 2019-ല്‍ പോപ്കോണ്‍ മങ്കി ടൈഗര്‍ എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന്, 2022 ല്‍, റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര എന്ന സിനിമയില്‍ താരം പ്രവര്‍ത്തിച്ചു.

2022-ല്‍ താരം അഭിനയിച്ച കാന്താര എന്ന ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ ചിത്രങ്ങളില്‍ ഒന്നായി മാറി. അഭിനേത്രി എന്നതിലുപരി നീന്തല്‍ താരമാണ് സപ്തമി ഗൗഡ. ചെറു പ്രായത്തില്‍ തന്നെ നീന്തല്‍ ശീലമാക്കിയ താരം വിവിധ സംസ്ഥാന, ദേശീയ തല നീന്തല്‍ മത്സരങ്ങളില്‍ വിജയിയായി.

2010ല്‍ ഇന്‍ഡോറിലെ ഇന്ത്യന്‍ ട്രയാത്ത്ലണ്‍ ഫെഡറേഷനില്‍ താരം സ്വര്‍ണമെഡല്‍ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വര്‍ക്കൗട്ടിനിടെയുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതാണല്ലേ സൗന്ദര്യ രഹസ്യമെന്നാണ് ആരാധകരുടെ ചോദ്യങ്ങള്‍. എന്തായാലും ഫോട്ടോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Written by Editor 3

ഇനി തനിക്ക് വയ്യ ,12 ഭാര്യമാരേയും 102 മക്കളേയും 568 പേര കുട്ടികളെയും പോറ്റാൻ വഴിയില്ല.. തന്റെ ഭാര്യമാരോട് ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കാൻ നിർദേശിച്ചിച്ച് 67 കാരനായ മൂസ, സംഭവം ഇങ്ങനെ

ആരാധകരെ അത്ഭുതപ്പെടുത്തി കിടിലൻ വർക്ഔട്ടുമായി ഗോപിക രമേശ്‌… വീഡിയോ പൊളി