in

അമ്പോ… എജ്ജാതി ഫിറ്റ്നസ് വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സന്യ മൽഹോത്ര: വീഡിയോ

2016ൽ ആമിർ ഖാന്റെ ദംഗൽ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സന്യ മൽഹോത്ര. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ അവരുടെ മകളായ അനുപമ ബാനര്‍ജിയുടെ വേഷം അഭിനയിച്ചതും സാന്യ മല്‍ഹോത്രയായിരുന്നു. നര്‍ത്തികയെന്ന നിലയില്‍ പരിശീലനം നേടിയ സന്യ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ കൊറിയോഗ്രാഫി ചെയ്തിരുന്നു.

മുംബൈയില്‍ സന്യ മല്‍ഹോത്ര സ്വന്തമാക്കിയ പുതിയ ആഢംബര വീടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുംബൈയിലെ ജുഹു വേര്‍സോവ ലിങ്ക് റോഡില്‍ കടലിന് അഭിമുഖമായിട്ടാണ് സന്യയുടെ അപാര്‍ട്‌മെന്റ്.

ഒക്ടോബര്‍ 14 നാണ് സന്യ പുതിയ വീട് വാങ്ങിയതെന്നാണ് മണി കണ്‍ട്രോള്‍ റിപ്പോര്ട്ടില്‍ പറയുന്നത്. 14.3 കോടി രൂപയാണ് സന്യയുടെ പുതിയ വീടിന്റെ വില. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം നല്‍കിയത് 71.5 ലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജുഹുവിൽ ഋത്വിക് റോഷനാണ് സന്യയുടെ പുതിയ അയൽവാസി.

ഡൽഹി സ്വദേശിയായ സന്യ 2018 ലാണ് മുംബൈയിൽ ആദ്യമായി സ്വന്തമായി വീട് വാങ്ങുന്നത്. സിനിമയിൽ എത്തുന്ന സമയത്ത് ഒറ്റമുറി ഫ്ലാറ്റിലാണ് താൻ താമസിച്ചിരുന്നത്. ഇനി മാതാപിതാക്കൾക്കു കൂടി താമസിക്കാൻ ഒരു വലിയ വീട് വേണം എന്നായിരുന്നു അന്ന് സന്യ പറഞ്ഞത്.

ദംഗല്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സന്യ മല്‍ഹോത്ര പട്ടാഖ, ഫോട്ടോഗ്രാഫ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗാര്‍ഗി കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം താരം ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ആദ്യ 100-ല്‍ ഇടം നേടുകയും ചെയ്തിരുന്നു.

ചാച്ചി 420 കൂടാതെ ബഡേ ദീവാല, ഷാരുഖും ജൂഹി ചൗളയും ഒന്നിച്ച വണ്‍ ടു കാ ഫോര്‍, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത തഹാന്- എ ബോയ് വിത്ത് എ ഗ്രനേഡ്, ബിറ്റു ബോസ്, ആകാശ് വാണി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സന്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

Written by Editor 3

ഫീമെയിൽ ലീഡ് ഉള്ള ഒരു ഷോർട്ട് ഫിലിമിന്റെ സ്ക്രിപ്റ്റുമായി സംവിധായകൻ എത്തിയപ്പോൾ ആദ്യമൊന്നും സമ്മതിച്ചില്ല, പിന്നെ ചെയ്യാം എന്ന് തീരുമാനിച്ചു, മലയാള സിനിമയിലെ കുറെ സ്വഭാവ നടന്മാർ എന്റെ പേര് പറയുമ്പോൾ മറ്റെന്തെങ്കിലും ഒഴിവു പറഞ്ഞു വലിയും; രസ്മി ആർ നായർ

കുടുംബസമേതം ഓണം ആഘോഷിക്കുന്ന ജയറാം, കൂടെ കാളിദാസിനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടി ആരാണ് എന്ന് മനസ്സിലായോ..?