in

ഹോട്ട് ബ്യുട്ടി… ബ്ലാക്ക് ഡ്രെസ്സിൽ ഗ്ലാമറസായി ശാന്തി ബാല, കണ്ണെടുക്കാൻ തോന്നൂല്ല എന്ന് ആരാധകർ

നാടകങ്ങളിലൂടെ സിനിമയിലേയ്ക്കെത്തി നായികയായും സഹതാരമായുമെല്ലാം പ്രേക്ഷകര്‍ക്കിടിലേയ്ക്ക് എത്തിയ താരമാണ് ശാന്തി ബാലചന്ദ്രന്‍. നാടകങ്ങളാണ് ശാന്തിയെ സിനിമയിലേയ്ക്ക് നയിച്ചത്. നായികയായാണ് മലയാള സിനിമയിലേയ്ക്ക് ശാന്തി എത്തുന്നതെങ്കിലും പിന്നീട് സഹതാരമായുമെല്ലാമുള്ള വേഷങ്ങള്‍ താരം ചെയ്തു. ജെല്ലിക്കെട്ടിലും ആഹായിലുമെല്ലാം മികച്ച കഥാപാത്രമായാണ് ശാന്തി എത്തിയത്.

മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് ശാന്തി ബാലചന്ദ്രന്‍. ടോവിനോ തോമസ് നായകനായി 2017-ല്‍ പുറത്തിറങ്ങിയ തരംഗം എന്ന സിനിമയിലൂടെയാണ് താരം വരവറിയിച്ചത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

സജ്‌ന ശിവന്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എറണാകുളത്തെ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ ആണ് ഫോട്ടോഷൂട്ടിന് പശ്ചാത്തലം ആയിരിക്കുന്നത്. സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ജിന്ന്’ എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്. നാടകങ്ങളില്‍ നിന്നാണ് മലയാള സിനിമ മികച്ച പല താരങ്ങളേയും സമ്പാദിച്ചത്.

നാടകങ്ങള്‍ ഒരുകാലത്ത് സിനിമയിലേയ്ക്കുള്ള വാതില്‍ കൂടിയായിരുന്നു. അത്തരത്തില്‍ നാടകങ്ങള്‍ തന്നെയാണ് ശാന്തിയേയും സിനിമയിലേയ്ക്ക് എത്തിച്ചത്. നായികയായി തന്നെയാണ് ശാന്തി സിനിമയിലേയ്ക്ക് എത്തുന്നത്. ടൊവിനൊ നായകനായെത്തിയ തരംഗം എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തിയുടെ തുടക്കം. ലിജോ ജോസ് പെല്ലിശേരി ചിത്രം ജെല്ലിക്കെട്ടിലെ ശ്രദ്ധേയമായ സ്ത്രീ സാന്നിദ്ധ്യമായിരുന്നു ശാന്തി. സോഫിയ എന്ന കഥാപാത്രത്തെ അത്രയും ഗംഭീരമായാണ് താരം അവതരിപ്പിച്ചത്.

മലയാളത്തില്‍ ബ്ലാക്ക് ഹ്യൂമര്‍ പരീക്ഷിച്ച ചിത്രങ്ങള്‍ വളരെ കുറവാണ്. ഈ ഹ്യൂമര്‍ ഭദ്രമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന താരങ്ങളും വളരെ കുറവാണ്. എന്നാല്‍ ഇത്തരം കഥാപാത്രങ്ങളേയും വളരെ കൈയ്യടക്കത്തോടെയാണ് ശാന്തി ചെയ്തുവെയ്ക്കുന്നത്. മലയാളത്തില്‍ അത്ര ശ്രദ്ധേയമായില്ലെങ്കിലും ഈ ബ്ലാക്ക് കോമഡി പരീക്ഷിച്ച സര്‍ക്കാസ്റ്റിക് ചിത്രമായിരുന്നു പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയതും ശാന്തി തന്നെയാണ്.

ഇന്ദ്രജിത്ത് സുകുമാരനും മനോജ് കെ ജയനും ഒപ്പം ഒരുപറ്റം പുതുമുഖ താരങ്ങളും എത്തിയ ആഹാ എന്ന ചിത്രത്തില്‍ നായികയായാണ് വീണ്ടും ശാന്തി എത്തുന്നത്. ഏറ്റവും അവസാനം ശാന്തിയെ പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ടത് ജിന്നിലൂടെയാണ്. മലയാളത്തില്‍ നിന്ന് തുടക്കം കുറിച്ച് ഇപ്പോള്‍ ബോളീവുഡിലേയ്ക്കും ചുവടുവെയ്ക്കുകയാണ് ശാന്തി ബാലചന്ദ്രന്‍. സിനിമയിലേതിനേക്കാള്‍ സോഷ്യല്‍ മീഡിയയിലാണ് ശാന്തി സജീവം. ഫോട്ടോഷൂട്ടും വീഡിയോസും ഒക്കെയായി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ വീണ്ടും പിടിച്ചുപറ്റുകയാണ് താരം.

Written by Editor 3

അമ്പോ… വർക്ക്‌ഔട്ട്നിടെ സെൽഫീ പങ്കുവെച്ച് പ്രിയ താരം, ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം

എന്തൊക്കെയാണ് സോഷ്യൽ മീഡിയയിൽ എഴുതി വെക്കുന്നത്….സെലിബ്രെറ്റികൾക്കും കുടുംബമുണ്ട്… തുറന്നടിച്ച് ഋതിക സിംഗ്