in

അമ്പോ.. ഇതൊക്കെ സാനിയയെ കൊണ്ടേ പറ്റൂ…. ഹോട് ലുക്കിൽ കിടിലൻ ഫോട്ടോസുമായി താരം, ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. ക്യൂൻ എന്ന ചിത്രത്തിലൂടെ വളരെ ക്യൂട്ടായ ചിരിയുമായി പ്രേക്ഷകർക്കിടയിലേയ്ക്ക് കയറി വന്ന താരം ഇന്ന് മലയാള സിനിമയിൽ കൃത്യമായ സ്ഥാനമുള്ള നടിയാണ്.

പലപ്പോഴും ബോളീവുഡ് താരങ്ങളോട് കടപിടിക്കുന്ന പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. ഡി ഫോർ ഡാൻസ് എന്ന റിയാളിറ്റി ഷോയിലൂടെയാണ് താരം സ്ക്രീനിലേയ്ക്ക് എത്തുന്നത്. ഷോയിൽ അത്രയധികം തിളങ്ങാൻ സാധിച്ചില്ലെങ്കിലും ഇതോടെ സിനിമയിലേയ്ക്കുള്ള സാനിയയുടെ രംഗ പ്രവേശം സാധ്യമാകുകയായിരുന്നു.

ക്വീൻ എന്ന ചിത്രത്തിലൂടെ ആണ് സാനിയ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സിനിമയിലും ജീവിതത്തിലും വളരെ ബോൾഡ് അപ്പിയറൻസ് ആണ് സാനിയയ്ക്കുള്ളത്. ‘ക്വീൻ’ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറിൽ വഴിത്തിരിവായത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രം സാനിയ ചെയ്തു. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതൽ ശ്രദ്ധേയയാക്കിയത്.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ സിനിമയിൽ മുഴുനീള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് സാനിയ കാഴ്ച വച്ചത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിന്റെ ഭാഗ്യം എല്ലാം കിട്ടിയ നായികയാണ് സാനിയ ഇയ്യപ്പന്‍.

സിനിമാ രംഗത്തെ പോലെ തന്നെ സോഷ്യല്‍ മീഡിയ ഇടങ്ങളിലേയും സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അധികവും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളാണ് താരം പങ്കുവെയ്ക്കാറുള്ളത്.

ബി ക്കിനി ഷൂട്ടുകൾ വരെ ചെയ്തിട്ടുള്ള ഒരാളാണ് സാനിയ. സാനിയയുടെ ഫോട്ടോഷൂട്ടുകൾ കാണാൻ വേണ്ടി തന്നെ കാത്തിരിക്കുന്ന ആരാധകരുമുണ്ട്. പലതിനും താരത്തിന് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്. അനാവശ്യ സദാജാര കമൻ്ർറുകൾ വരുന്നത് തന്നെ ഫേക്ക് അക്കൌണ്ടുകളിൽ നിന്നാണ്.

തന്റേതായ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ കൃത്യമായി അവതരിപ്പിക്കാറുമുണ്ട് സാനിയ. ഡ്രസുകളിൽ തന്റേതായ പരീക്ഷണങ്ങൾ കൊണ്ടുവരാനും സാനിയ ശ്രമിക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണിവ ഫാഷൻ പ്രേമികൾക്കിടയിലും തരംഗമാകുന്നത്.

തന്റെ വസ്ത്രധാരണത്തെ വിമർശിച്ച് എത്തുന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് സാനിയ പലപ്പോഴും നൽകാറുള്ളത്. ഏത് വസ്ത്രം ധരിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അതിൽ മറ്റാരും ഇടപെടേണ്ടെന്നും ഉറക്കെ പ്രഖ്യാപിക്കാറുമുണ്ട് സാനിയ.

ഇപ്പോൾ സോഷ്യൽ മീഡിയയുടെ ആകെ ശ്രദ്ധ നേടുന്നത് സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകളാണ്. കറുപ്പിൽ ഗോൾഡൻ നിറത്തിലുള്ള വർക്കുകൾ ചെയ്ത നെറ്റ് വസ്ത്രത്തിന് മുകളിൽ ചുവപ്പ് ജാക്കറ്റും ധരിച്ചാണ് താരം എത്തുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. വനിതയ്ക്ക് നൽകിയ കവർ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Written by Editor 5

പരസ്യത്തിൽ നിന്നും സിനിമയിലേക്ക്, അതിസമ്പന്നനായ വ്യവസായിയെ വിവാഹം ചെയ്ത് കോടീശ്വരിയുമായി, ഭർത്താവ് ആദ്യമായി സമ്മാനിച്ചതാകട്ടെ വിമാനം… നടി കെആർ വിജയയുടെ ജീവിതം ഇങ്ങനെ..!

പലരും സൂം ചെയ്ത് അവർക്കിഷ്ടമുള്ളപോലെ പ്രചരിപ്പിച്ചതാണ്, ഞാൻ അന്ന് ധരിച്ചത് നൈറ്റിയായിരുന്നില്ല; നടി മാളവിക മേനോൻ പറയുന്നു