in

ആ നോട്ടവും ചിരിയും ഹൃദയത്തിലേക്ക്!!! ഡിസൈനർ ലഹങ്കയിൽ അതിസുന്ദരിയായി സാനിയ അയ്യപ്പൻ

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സെലിബ്രിറ്റിയാണ് സാനിയ അയ്യപ്പൻ. നർത്തകിയും അഭിനയത്രിയുമായ സാനിയ മോഡലിംഗ് രംഗത്ത് തന്റേതായ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. ഡിസൈനർ ലഹങ്കയിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയത്.

മോഡലിംഗ് രംഗത്ത് തന്റേതായ കഴിവ് തെളിയിക്കുന്ന സാനിയ തന്റെ വസ്ത്രധാരണത്തിൽ പോലും വ്യത്യസ്തത കൊണ്ടുവരാറുണ്ട്. ഇത്തവണ ഹെവി ഡിസൈൻ ചെയ്തിരിക്കുന്ന ലഹങ്കയാണ് ധരിച്ചിരിക്കുന്നത്. സാനിയയുടെ എല്ലാ വസ്ത്രങ്ങളും അണിയിച്ചൊരുക്കുന്ന ഡിസൈനർ തന്നെയാണ് ഈ സുന്ദരമായ ലഹങ്കയ്ക്കും പിന്നിലുള്ളത്.

ഈ അടുത്തകാലത്തായി താരം നിരവധി വിദേശയാത്രകൾ നടത്താറുണ്ട്. വിദേശയാത്രകൾ നടത്തിയ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിലും പങ്കുവെക്കാറുണ്ട്. ഈ അടുത്തു സ്കോട്ട്ലാൻഡിലും സ്വിറ്റ്സർലണ്ടിലും ഒക്കെ താരം യാത്രകൾ പോയിരുന്നു. അവിടെയുള്ള ഓരോ സന്തോഷം നിമിഷങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്ന ചിത്രങ്ങളിലെ ഓരോ ഗ്ലാമറസ് ചിത്രങ്ങൾക്കും ആരാധകരും ഏറെയാണ്. വിദേശത്ത് പോയപ്പോൾ താരം ഒരുപാട് ഓവറുകളും  വസ്ത്ര ധാരണത്തിൽ പരീക്ഷിച്ചിരുന്നു.

Written by amrutha

വെൺ പ്രാവിനെ പോലെ ഒരു സുന്ദരി!!  പ്രായത്തെ തോൽക്കും സൗന്ദര്യവുമായി നിത്യാദാസ്

പ്രസവിച്ചിട്ട് വെറും 45 ദിവസം, എങ്ങനെ ഇത്ര മെലിഞ്ഞു!!  ലിന്റുറോണിയോട് ചോദ്യങ്ങളുമായി ആരാധകർ