in ,

മുട്ടിനൊപ്പം ഇറക്കമുള്ള വസ്ത്രത്തിന് എന്താണ് കുഴപ്പം; തുണി വാങ്ങി തരാന്‍ ആളില്ലേന്ന് ചോദിക്കുന്നവരോട് സംയുക്ത ചോദിക്കുന്നത് ഇങ്ങനെ

നാലു വർഷങ്ങൾക്കു മുമ്പ് ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിൽ നായികയായ അരങ്ങേറി ശ്രദ്ധിക്കപ്പെട്ട താരമാണ് സംയുക്ത മേനോൻ.ചിത്രത്തിലെ ദേവി എന്ന കഥാപാത്രത്തോട് 100% സത്യസന്ധത പുലർത്തുവാൻ സംയുക്തയ്ക്ക് സാധിക്കുകയുണ്ടായി.

അതിനുശേഷം 2016ൽ പോപ്കോൺ എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നുവെങ്കിലും തീവണ്ടിയിലെ നായിക കഥാപാത്രം കരിയറിൽ വലിയ ബ്രേക്ക് നൽകുകയായിരുന്നു. ഇപ്പോൾ നാലു വർഷത്തിനുശേഷം മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നിൽക്കുകയാണ് താരം. ഇതിനോടകം 10ലേറെ ചിത്രങ്ങളുടെ ഭാഗമാകുവാൻ സംയുക്തയ്ക്ക് സാധിച്ചിട്ടും ഉണ്ട്.

സമൂഹമാധ്യമങ്ങളിലും സംയുക്ത സജീവസാന്നിധ്യം തന്നെയാണ്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിൽ എത്തിയ സംയുക്ത ലില്ലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും ആ സിനിമയുടെ ചിത്രീകരണത്തിനിടയാണ് ടോവിനോയുടെ നായികയായി തീവണ്ടിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ലില്ലിയ്ക്ക് മുൻപേ തന്നെ തീവണ്ടി റിലീസ് ആയതോടുകൂടി താരത്തിന്റെ ആദ്യ ചിത്രമായി തീവണ്ടിയെ വിലയിരുത്തപ്പെടുകയായിരുന്നു.

ചിത്രത്തിലെ ജീവാംശമായി എന്ന പാട്ടിലൂടെ സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ ആരാധകരുടെ നെഞ്ചിൽ കുടിയേറുവാൻ താരത്തിന് സാധിക്കുകയുണ്ടായി. ചിത്രത്തിലെ ലിപ് ലോക് രംഗങ്ങൾ ഒക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയുണ്ടായി.

കളരി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറിയ താരം ജൂലൈ കാട്രിൽ എന്ന സിനിമയിൽ കൂടി തമിഴിൽ തൻറെ സാന്നിധ്യം കുറെ കൂടി ഉറപ്പിക്കുകയായിരുന്നു. അതിനുശേഷം ഒരു യമണ്ടൻ പ്രേമകഥ, ഉയരെ, കൽക്കി, എടക്കാട് ബെറ്റാലിയൻ 06, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും,വുൾഫ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. കോവിഡ് കാലത്ത് സംയുക്ത അഭിനയിച്ച ആണും പെണ്ണും, വുൾഫ്, വെള്ളം തുടങ്ങിയ ചിത്രങ്ങൾ സൈബർ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.

എരിഡ എന്ന സിനിമയ്ക്കായി താരം നടത്തിയ മേക്കോവറും അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ പല അഭിപ്രായങ്ങളും തുറന്നു തന്നെ രേഖപ്പെടുത്താറുണ്ട്.ഗ്ലാമർ വേഷങ്ങൾ ധരിച്ചെത്തുന്നതിന് പോലും താരത്തിന് യാതൊരു മടിയുമില്ല.

അതുകൊണ്ടുതന്നെ പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വലിയ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഇപ്പോൾ പതിവായി ഉണ്ടാകാറുണ്ട്. വസ്ത്രം വാങ്ങിത്തരാൻ ആളില്ലേ എന്ന് ചോദിക്കുന്നവരോട് മുട്ടിനൊപ്പം ഇറക്കമുള്ള വസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പം എന്ന മറുപടി ചോദ്യം ചോദിക്കുവാനും താരത്തിന് യാതൊരു മടിയുമില്ല.

അടുത്തിടെ താരം പങ്കുവെച്ച പൂളിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെടുകയും സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് പിന്നാലെയാണ് താരം തുടരെത്തുടരെ നിരവധി ഷോർട്സിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയത്.

Written by Editor 1

അങ്ങനെ അന്ന് ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സിനിമയിൽ ഉണ്ടാവില്ലായിരുന്നു; അമല പോൾ തുറന്ന് പറയുന്നു

കിടപ്പറ രംഗം എത്രനേരം ഷൂട്ട് ചെയ്തു? ചോദ്യത്തിന് കിടിലൻ മറുപടിയുമായി മാളവിക മോഹനൻ