in

ആ ലിപ്പ് ലോക്ക് ചെയ്യുമ്പോൾ ടോവിനോക്ക് ചമ്മൽ, എനിക്കത് ഇല്ലായിരുന്നു; സംയുക്ത മേനോൻ പറയുന്നു

ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടിയില്‍ നായികയായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സംയുക്ത മേനോന്‍. ദേവി എന്ന കഥാപാത്രമായിട്ടായിരുന്നു സംയുക്ത ചിത്രത്തില്‍ എത്തിയത്.

2016ല്‍ പോപ്‌കോണ്‍ എന്ന സിനിമയില്‍ സംയുക്ത അഭിനയിച്ചുവെങ്കിലും തീവണ്ടിയിലെ നായികാ കഥാപാത്രം വലിയ ബ്രേക്ക് നല്‍കുകയായിരുന്നു. ഇപ്പോഴിതാ 3 വര്‍ഷത്തിനകം മലയാളത്തിലും തമിഴിലുമായി പത്തിലേറെ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട് സംയുക്ത. 1995 പെസ്പതംബര്‍ 11ന് പാലക്കാടാണ് താരം ജനിച്ചത്.

മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ സംയുക്ത ലില്ലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയതെങ്കിലും ആ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടൊവിനോയുടെ നായികയായി തീവണ്ടിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

ലില്ലി റിലീസിന് മുമ്പ് തീവണ്ടി റിലീസാകുകയായിരുന്നു. ‘ജീവാംശമായ്’ എന്ന പാട്ടിലൂടെ സിനിമയിറങ്ങും മുമ്പ് തന്നെ ആരാധകര്‍ താരത്തെ ഏറ്റെടുക്കുകയുണ്ടായി. നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ചിത്രത്തില്‍ ചെയിന്‍ സ്‌മോക്കറായ യുവാവിന്റെ വേഷം ടോവിനോ ഗംഭീരമാക്കിയിട്ടുണ്ട്.

ചിത്രത്തിലെ നായികയായി അഭിനയിച്ച സംയുക്ത മേനോനും തന്റെ വേഷം മികച്ചതാക്കിയിട്ടുണ്ട്. വിനി വിശ്വലാല്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ടോവിനോ സംയുക്തയെ ലിപ് ലോക്ക് ചെയ്യുന്ന സീന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തീവണ്ടിയിലെ ചുംബന രംഗത്തെ കുറിച്ച് പറയുന്ന സംയുക്തയുടെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ചുംബന രംഗത്തെ പറ്റിയും സംവിധായകന്‍ പറഞ്ഞിരുന്നു. ആ കഥയുടെ പൂര്‍ണതയ്ക്ക് അത് ആവശ്യമാണെന്ന് അറിഞ്ഞപ്പോള്‍ അത് ചെയ്യുന്നതിന് യാതൊരു മടിയും തനിക്ക് തോന്നിയില്ലെന്ന് സംയുക്ത പറയുന്നു.

അതേ സമയം ആ രംഗം അഭിനയിക്കുമ്പോള്‍ ടൊവിനോയ്ക്ക് നല്ല ചമ്മല്‍ ഉണ്ടായിരുന്നു. തനിക്ക് പ്രശ്നം ഒന്നും തോന്നിയില്ലെന്നും സംയുക്ത പറഞ്ഞു. അഭിനയത്തില്‍ ഒരു ട്രെയിനിംങ്ങും തനിക്ക് ലഭിച്ചിരുന്നില്ല. തീവണ്ടി എന്ന ചിത്രമാണ് കരിയറിന് ഒരു ഫോക്കസ് നല്‍കിയത്.

അതിന് മുമ്പുള്ള സിനിമകളെ കുറിച്ച് കൂടുതല്‍ പറയാനില്ല. കാരണം ആ സമയത്ത് അഭിനയത്തെ കുറിച്ചോ സിനിമയെ കുറിച്ചോ സീരിയസ് ആയി ചിന്തിച്ചിരുന്നില്ല. പക്ഷെ ലില്ലിക്കും തീവണ്ടിക്കും വേണ്ടി നന്നായി ഹോം വര്‍ക്ക് ചെയ്തിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംയുക്ത പറഞ്ഞിരുന്നു.

ലില്ലി തിയറ്ററുകളിലേക്ക് എത്തുന്നതിന് മുന്‍പ് ആദ്യം റിലീസ് ചെയ്തത് തീവണ്ടിയായിരുന്നു. അങ്ങനെ സംയുക്തയുടെ ആദ്യ സിനിമയായി തീവണ്ടി മാറി. ചിത്രത്തില്‍ നായകന്‍ ടൊവിനോ ആയിരിക്കുമെന്ന് അറിഞ്ഞതോടെ ഒത്തിരി സന്തോഷം തോന്നിയിരുന്നെന്നും സംയുക്ത പറഞ്ഞിരുന്നു.

കളരി എന്ന സിനിമയിലൂടെ സംയുക്ത തമിഴിലും അരങ്ങേറുകയുണ്ടായി. ജൂലൈ കാട്രില്‍ എന്ന സിനിമയിലും തമിഴില്‍ അഭിനയിച്ചു. പിന്നാലെ ഒരു യമണ്ടന്‍ പ്രണയകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ 06, അണ്ടര്‍വേള്‍ഡ്, വെള്ളം, ആണും പെണ്ണും, വുള്‍ഫ് തുടങ്ങിയ സിനിമകളിലും സംയുക്ത അഭിനയിക്കുകയുണ്ടായി.

Written by Editor 3

Vanitha Vijayakumar revealed the reason behind wearing makeup to attend her mother's funeral

നാലാം വിവാഹം കഴിക്കാൻ ഒരുങ്ങി വനിതാ വിജയകുമാർ, ഈ വിവാഹം കഴിയുന്നതോടെ അടുത്ത ജയലളിതയാകും എന്നും പ്രവചനം..!

അമ്പോ.. സൂപ്പർ സ്റ്റൈലിൽ സാധിക, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ