in

ഇനിയുള്ള യാത്രകൾ ഒറ്റയ്ക്ക് : വിവാഹമോചിതരായി നാഗചൈതന്യയും സമാന്തയും

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി സമാന്തയും നാഗചൈതന്യയും വിവാഹമോചിതരായി എന്ന് ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. സമാന്തയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തങ്ങൾ രണ്ടുപേരും ഇനി രണ്ടു വഴിക്ക് ആണെന്നും ഇനിയുള്ള ജീവിതം സുഹൃത്തുക്കളായി തുടരുമെന്ന് അറിയിച്ചത്..

തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ഇനി അല്പം പ്രൈവസി വേണമെന്നും മീഡിയകളും അതുപോലെതന്നെ ആരാധകരും അത് മനസ്സിലാക്കണം എന്നും നടി കുറിച്ചു. ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനം ആണെന്നും ഇനി ജീവിതത്തിൽ രണ്ടു പേരായി തുടരുമെന്നും ഒരുമിച്ചുള്ള ജീവിതം ഇനി ഉണ്ടാകില്ല എന്നും സമാന്ത പറഞ്ഞുവയ്ക്കുന്നു.

നിരവധി പേരാണ് ഈ പോസ്റ്റിന് കമൻറുകൾമായി എത്തിയത്. സമാന്തയും നാഗചൈതന്യയും വേർപിരിയുന്നുവെന്ന വാർത്തകൾ  സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത് അടുത്തിടെയാണ്.എന്നാൽ താരങ്ങൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല ഇപ്പോഴാണ് സമാന്ത സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.സോഷ്യൽ മീഡിയയിലൂടെ സമ് തൻറെ പേര് മാറ്റിയപ്പോൾ തുടങ്ങിയതാണ് ആരാധകർക്ക് ഇരുവരും വേർപിരിയുകയാണെന്നസംശയം . വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരുന്നുവെങ്കിലും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. വിവാഹശേഷവും സമാന്ത അഭിനയരംഗത്ത് തിളങ്ങിയിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും ഈ അടുത്ത് താരം അഭിനയിച്ചിരുന്നു,സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സമാന്തത വളരെയധികം ആക്ടീവ് ആണ്. സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന സമയത്ത് ആണ് ഇരുവരും വിവാഹം ചെയ്തത്.

Written by admin

കുഞ്ഞി പെണ്ണിന് രണ്ട് വയസ്സ് പൂർത്തിയായി, മകൾക്ക് ജന്മദിനാശംസയുമായി വിനീത്

ശീമാട്ടിയ്ക്ക് വേണ്ടി സാരിയുടുത്ത് സുന്ദരിയായി ഐശ്വര്യ ലക്ഷ്മി :ചിത്രങ്ങൾ