in

സ്‌നേഹം തോന്നുമ്പോൾ പരസ്യമായി തന്നെ ഞാൻ അങ്ങനെയൊക്കെ ചെയ്യും, പക്ഷെ സജിന് നാണം വരും, ഭര്യയല്ലേ പിന്നെ എന്തിനാണ് നാണമെന്ന് ഞാൻ ചോദിക്കും; മനസ്സ് തുറന്ന് ഷഫ്‌ന

പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സജിനും ഷഫ്നയും. വളരെ മികച്ച രീതിയിൽ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ച ഇരുവരും പിന്നീട് സജീവമായി തന്നെ അഭിനയരംഗത്ത് നിലനിൽക്കുകയായിരുന്നു. ഷഫ്നയുടെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ മൂത്ത മകളുടെ വേഷമാണ്.

ചിത്രത്തിൽ മോൾക്ക് ആരാകാനാണ് ഇഷ്ടം എന്ന് ശ്രീനിവാസന്റെ ചോദ്യത്തിന് എനിക്ക് കൃത്യമായി ഫീസ് അടയ്ക്കുന്ന ഒരു കുട്ടി ആയാൽ മതി എന്ന് ഷഫ്നയുടെ മറുപടി വളരെയധികം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒന്നാണ്. അതിനുശേഷം നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ റോളുകളിൽ ഷഫ്ന പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

പ്ലസ്ടു എന്ന ചിത്രത്തിൽ സഹ നടന്റെ വേഷത്തിൽ എത്തിയ സജനുമായി ഷഫ്ന സുഹൃത്ത് ബന്ധത്തിൽ ആവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഷഫ്ന അഭിനയരംഗത്ത് നിന്ന് താൽക്കാലികമായ ഒരു ഇടവേള എടുത്തിരുന്നു. ഈ സാഹചര്യത്തിൽ സജീനും അഭിനയരംഗത്ത് വേണ്ടത്ര സജീവമായിരുന്നില്ല.

എന്നാൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ അഞ്ജലിയുടെ സ്വന്തം ശിവനായി എത്തി ആരാധകരുടെ കയ്യടി നേടുവാൻ സജിന് വളരെ പെട്ടെന്ന് തന്നെ സാധിക്കുകയും ചെയ്തു. രണ്ടു മതത്തിലുള്ളവർ തമ്മിലുള്ള വിവാഹമായതിനാൽ വീട്ടിൽ നിന്ന് വലിയ തോതിലുള്ള എതിർപ്പ് ഉണ്ട് എന്ന് ഷഫ്ന വ്യക്തമാക്കിയിരുന്നു.

വിവാഹം കഴിഞ്ഞിട്ട് എട്ടുവർഷമായി എങ്കിലും ഇന്നും നവ ദമ്പതികളെ പോലെയാണ് ഇരുവരും ജീവിക്കുന്നത്. പരസ്പരം ഉള്ള ഓരോ നിമിഷവും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മുഹൂർത്തങ്ങൾ ആക്കി മാറ്റുവാൻ ഇരുവരും എപ്പോഴും ശ്രമിക്കുന്നുണ്ട്. തങ്ങൾ രണ്ടുപേരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യം യാത്രയാണെന്നും ഇതിനോടകം ഇരുവരും വ്യക്തമാക്കിയത് ആണ്.

നിരവധി ട്രിപ്പുകളുടെ ചിത്രങ്ങൾ സജീനും ഷഫ്നയും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അഭിനയരംഗത്ത് സജിൻ സജീവമായതോടെ ഷഫ്‌നെയേയും ആ രംഗത്തേക്ക് എത്തിക്കുവാൻ താൻ ഒരുപാട് നിർബന്ധിച്ചിരുന്നു എന്നാണ് സജിൻ പറയുന്നത്.

ആദ്യം ഒന്നും താല്പര്യം ഇല്ലായിരുന്നുവെങ്കിലും ഒരു വർഷത്തേക്ക് ബോറടി മാറ്റാൻ എന്ന താല്പര്യത്തോടെയാണ് താൻ അഭിനയയിലേക്ക് കടന്നുവന്നത് എന്നാണ് ഷഫ്ന വ്യക്തമാക്കുന്നത്. ഇപ്പോൾ സീരിയൽ രംഗത്ത് സജീവസാന്നിധ്യമായി ഷഫ്നയും സജിനും മാറിക്കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വളരെ വിരളമായി കിട്ടിയ ഒരു ഓണം ആഘോഷത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഇരു താരങ്ങളും.

തങ്ങൾക്ക് പരസ്പരം ഓണം ആഘോഷിക്കുവാൻ അധികം ഒന്നും അവസരം ലഭിക്കാറില്ല എന്നും എന്നാൽ ഇപ്രാവശ്യം അങ്ങനെ ലഭിച്ചു എന്നുമാണ് ഇരുവരും പറയുന്നത്. താൻ പുറത്തുപോകുമ്പോൾ സജിന് വാരി കൊടുക്കുമെന്നും എന്നാൽ ഇക്കാക്കയ്ക്ക് അത് വാങ്ങുവാൻ വളരെ മടിയാണെന്നും ഷഫ്ന പറയുന്നു. എന്തിനാണ് മടിക്കുന്നത് ഭാര്യയല്ലേ വാരി തരുന്നത് എന്ന് താൻ ചോദിക്കാറുണ്ട് എന്നാണ് ഷഫ്ന പറയുന്നത്.

Written by Editor 1

ഇത്രയും സൗന്ദര്യം തുളുമ്പുന്ന ഫോട്ടോ ഇതിനു മുമ്പ് കണ്ടിട്ടില്ല, ഹോട്ട് ഫോട്ടോയിൽ ഞെട്ടിച്ച പ്രിയ വാരിയർ: ഫോട്ടോസ് കാണാം

മീശക്കാരൻ വിനീത് എന്നേയും ഉപദ്രവിച്ചിരുന്നു, മീശക്കാരൻ വിനീതിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ഹെലൻ ഓഫ് സ്പാർട്ട