in

വെള്ളച്ചാട്ടത്തിൽ കുളിച്ചുല്ലസിച്ച് നടി സായി പല്ലവി.. വീഡിയോ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. അഭിനയത്തിന് പുറമെ ഡാന്‍സിലും തിളങ്ങിയിരുന്നു താരം. റിയാലിറ്റി ഷോയിലൂടെയായും സായ് പല്ലവി കൈയ്യടി നേടിയിരുന്നു. പ്രേമമെന്ന ചിത്രത്തിലൂടെയായാണ് താരത്തെ കേരളക്കര ഏറ്റെടുത്തത്.

ആദ്യ മലയാള സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തെ മലര്‍ മിസ് എന്നാണ് പ്രേക്ഷകര്‍ വിളിക്കുന്നത്. കസ്തൂരിമാന്‍, ധാം ധൂം തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് നായികയായി സായ് പല്ലവി എത്തിയത്. എംബിബിഎസ് പൂര്‍ത്തിയാക്കിയെങ്കിലും അഭിനയരംഗത്ത് തന്നെ തുടരുകയായിരുന്നു സായ് പല്ലവി.

അഭിമുഖങ്ങളിലെല്ലാം സായ് പല്ലവിയോട് വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അതേക്കുറിച്ചൊന്നും ആലോചിക്കുന്നേയില്ല എന്ന മറുപടിയാണ് താരം നല്‍കാറുള്ളത്. പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയുള്ള കാര്യങ്ങളിലൊന്നും താല്‍പര്യമില്ലെന്നും താരം പറഞ്ഞിരുന്നു. സായ് പല്ലവിയുടെ അഭിമുഖങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

വിവാഹത്തെക്കുറിച്ച് താന്‍ ചിന്തിക്കാതിരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും സായ് പല്ലവി തുറന്നുപറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞാല്‍ സ്വന്തം വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വരും. വീട്ടുകാരെ വിട്ട് മറ്റൊരു സ്ഥലത്ത് പോയി സെറ്റിലാവുന്നതിനോട് താല്‍പര്യമില്ല. അച്ഛനേയും അമ്മയേയും അനിയത്തിയേയും വിട്ട് പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് വിവാഹത്തിന് തയ്യാറാവാത്തതെന്ന് ഇടയ്ക്ക് താരം പറഞ്ഞിരുന്നു.

സായി പല്ലവി സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ മുതൽ നടിയുടെ മുഖത്തെ കുരുക്കളും ട്രെൻഡായിരുന്നു. സിനിമകളിൽ പോലും അപൂർവ്വമായി മാത്രമേ നടി മേക്കപ്പ് ഉപയോഗിക്കാറുമുള്ളൂ. മുഖക്കുരുവിൻ്റെ പാടുകൾ മായ്ക്കാൻ പോലും താരം ചികിത്സ തേടാൻ ഇഷ്ടപ്പെടുന്നില്ലെന്നും താരം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്.

മാരി 2 എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായി താരം എത്തുകയും ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനത്തിന് അത്യുഗ്രൻ ഡാൻസ് പെർഫോമൻസ് കാഴ്ചവയ്ക്കുകയും ചെയ്തതോടെ സായ് പല്ലവി തമിഴിലും ഏറെ തിരക്കുള്ള നായികയായി മാറി.

സായി പല്ലവിയുടെതായി അവസാനം ഇറങ്ങിയ സിനിമകൾ തെലുങ്കിലെ ശ്യാം സിംഗ് റോയ്, വിരാട പർവ്വം എന്നിവയും തമിഴിലെ ഗാർഗിയുമാണ് . മികച്ച അഭിനേത്രിയും നർത്തകിയുമായ സായ് പല്ലവി എം ബി ബി എസ് ബിരുദധാരിയാണ്.

ഇപ്പോഴിതാ സായി പല്ലവി തന്റെ ഷൂട്ടിംഗ് തിരക്കുകള്‍ ഒക്കെ മാറ്റി വച്ച് കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. അവധിക്കാല ട്രിപ്പിന് എത്തിയ താരം തന്റെ അനിയത്തിക്കും കസിന്‍സിനും ഒപ്പം വെള്ളച്ചാട്ടത്തിന് കീഴില്‍ നീരാടുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

Written by Editor 3

ജിമ്മിൽ കഠിനമേറിയ വർക്ക്ഔട്ട് ചെയ്ത നടി ബീന ആന്റണി, പൊളിച്ചെന്ന് മലയാളികൾ… ഫോട്ടോസ് വൈറൽ

നാല് വിവാഹം കഴിച്ചു, എന്നാൽ പ്രണയം തോന്നിയത് ഒരു ഭർത്താവിനോട് മാത്രം അയാളോട് എനിക്ക് വല്ലാത്ത അഡിക്ഷൻ ആയിരുന്നു; രേഖ രതീഷ് പറയുന്നു