in

മിൽക്കി ബ്യൂട്ടിയായി പ്രിയ താരം വൈഗ, മാലിദ്വീപിൽ സാധികയ്ക്ക് ഒപ്പം തകർപ്പൻ ഡാൻസുമായി താരം.. വീഡിയോ ഏറ്റെടുത്ത് ആരാധകർ, കാണാം

സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണു ഗോപാല്‍. അഭിനയത്തിന് ഉറമെ മോഡലിംഗിലും കഴിവ് തെളിയിച്ച സാധിക സോഷ്യല്‍ മീഡിയയിലും സജീവമാണ്. സൈബർ അറ്റാക്കിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള മറ്റു ചൂഷണങ്ങൾക്ക് എതിരെയും എപ്പോഴും സാധിക ശബ്ദമുയർത്താറുണ്ട്.

തനിക്കെതിരെ ഉണ്ടാകുന്ന സൈബർ അറ്റാക്കുകൾക്കൊക്കെ ശക്തമായി പ്രതികരിക്കുന്ന താരം പല തവണ കൈയ്യടി നേടിയിട്ടുമുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.അവധിക്കാലം മാലദ്വീപിൽ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് സാധിക ഇപ്പോൾ. കൂടെ വൈഗയും ഉണ്ട്.

ബഡ്ജറ്റ് ഹോളിഡേയ്സ് എന്ന ട്രാവൽ ഏജൻസിയുടെ സഹായത്തോടെയാണ് ഇരുവരും തങ്ങൾക്ക് ഏറെ ഇഷ്ടമുള്ള മാലിദ്വീപിലേക്ക് യാത്ര പോയത്. ദ്വീപിൽ നിന്നും മനോഹരമായ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിരിക്കുന്നത്. ഇതാണ് പറുദീസ എന്നും കുറിച്ചുകൊണ്ടുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മാലദ്വീപിലെ മാഫുഷിയിലാണ് സാധിക എത്തിയിരിക്കുന്നത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വൈഗ. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ഇരുവരും തങ്ങളുടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. ബോട്ടിംഗ് നടത്തുന്നതിന്റെയും, അതുപോലെ ബീച്ചിൽ സമയം ചിലവഴിക്കുന്നതിന്റെയും ഒക്കെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

ആരും പേടിക്കണ്ട ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് സാധിക വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. ഈ സൗഹൃദം എന്ന കാത്തുസൂക്ഷിക്കൂ, അടിച്ചുപൊളിക്കൂ.. എന്നിങ്ങനെ കമന്റുകൾ സാധികയുടെയും വൈഗയുടെയും പോസ്റ്റുകൾക്ക് താഴെ വന്നിട്ടുണ്ട്. ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ച് ഡാന്‍സ് കളിക്കുന്നതിന്റെ രസകരമായ വീഡിയോ ആരാധകര്‍ക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

വൈഗയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. മിൽക്കി ബ്യൂട്ടി എന്നാണ് വൈഗയെ ആരാധകർ വീഡിയോ കണ്ടിട്ട് വിളിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വൈഗ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.മലയാളിയാണെങ്കിലും ഇപ്പോൾ തമിഴ് നാട്ടിലാണ് വൈഗ താമസിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലാണ് വൈഗ ആദ്യമായി അഭിനയിക്കുന്നത്.

ചെറിയ റോളിലാണ് അതിൽ വൈഗാ അഭിനയിച്ചിരുന്നത്. പിന്നീട് കുറെ മലയാളം, തമിഴ് സിനിമകളിൽ വൈഗ അഭിനയിച്ചു. സാധികയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ സുരേഷ് ഗോപി-ജോഷി ടീം ഒന്നിക്കുന്ന പാപ്പനാണ്. വൈഗയുടേതാകട്ടെ നീല രാത്രി എന്ന ചിത്രമാണ് ഇറങ്ങാനുള്ളത്.

Written by Editor 3

ഒരു ലിപ് ലോക്ക് ഉണ്ടെന്നാണ് ആദ്യം പറഞ്ഞത് , അത് ചെയ്ത് കഴിഞ്ഞപ്പോൾ ചറപറാന്ന് ലിപ് ലോക്കുകൾ; അനുഭവം വെളിപ്പെടുത്തി നടി ഗായത്രി അശോക്

പഠിച്ചത് ആർക്കിട്ടെക്ക്, അമ്മ വക്കീൽ, അച്ഛൻ പ്രശസ്‌ത സംഗീതജ്ഞൻ; ഇന്ന് കേരളത്തിൻറെ അഭിമാനം നടി അപർണ ബാലമുരളിയുടെ ജീവിതം ഇങ്ങനെ