in

ഇത് അപമാനിച്ചവർക്കുള്ള മറുപടി, നൃത്തത്തിൽ ഡബ്ബിൾ എം എ കാരനായി ആർ എൽ വി രാമകൃഷ്ണൻ, വലിയ മാസിക സംഘർഷത്തിലായിരുന്നു പരീക്ഷയെന്നും താരം, ആശംസകളുമായി സോഷ്യൽ മീഡിയ

ആർ എൽ വി രാമകൃഷ്ണൻ എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്കിന് അർഹനായി. കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്നുമാണ് ആർ എൽ വി രാമകൃഷ്ണൻ തന്റെ രണ്ടാമത്തെ പി ജി നേടിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ സന്തോഷവാർത്ത പങ്കുവയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ! കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം ഫുൾ ടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസൾട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം എൻ്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങൾക്കിടയിലായിരുന്നുപരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബ്ബിൾ എം.എ കാരനായി

രണ്ടുമാസം മുൻപ് ആണ് രാമകൃഷ്ണനുനേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ രംഗത്തുവന്നത്. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. ഇതിന് പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്.

Written by admin

സ്വന്തമായി ഭക്ഷണം കഴിക്കാനാവാതെ നവ്യ; അമ്മയ്ക്ക് ഭക്ഷണം വാരിനൽകി സായ്, അമ്മയുടെയും മകന്റെയും സ്നേഹത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു; മുറപ്പെണ്ണിനൊപ്പമുളള ചിത്രവുമായി ബാല, ചോദ്യങ്ങളുമായി ആരാധകര്‍