in

ഫീമെയിൽ ലീഡ് ഉള്ള ഒരു ഷോർട്ട് ഫിലിമിന്റെ സ്ക്രിപ്റ്റുമായി സംവിധായകൻ എത്തിയപ്പോൾ ആദ്യമൊന്നും സമ്മതിച്ചില്ല, പിന്നെ ചെയ്യാം എന്ന് തീരുമാനിച്ചു, മലയാള സിനിമയിലെ കുറെ സ്വഭാവ നടന്മാർ എന്റെ പേര് പറയുമ്പോൾ മറ്റെന്തെങ്കിലും ഒഴിവു പറഞ്ഞു വലിയും; രസ്മി ആർ നായർ

ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര്‍ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഭിനയമേഖലയിലേയ്ക്ക് എത്തിയപ്പോള്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മി ആര്‍ നായര്‍.

അഭിനയം എന്നത് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന മേഖല ആയതുകൊണ്ടും അറിയാത്ത പണി ആയതുകൊണ്ടും ഹരി സമീപിച്ചപ്പോള്‍ ആദ്യമൊന്നും സമ്മതിച്ചില്ല പിന്നെ കൊള്ളാം എന്ന് തോന്നിയ ഒരു മൊമന്റില്‍ അത് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രശ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോവിഡ് കാലത്താണ് ഹരി ഫീമെയിൽ ലീഡ് ഉള്ള ഒരു ഷോർട്ട് ഫിലിമിന്റെ സ്ക്രിപ്റ്റുമായി എന്നെ കാണാൻ വരുന്നത് . അഭിനയം എന്നത് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന മേഖല ആയതുകൊണ്ടും അറിയാത്ത പണി ആയതുകൊണ്ടും ആദ്യമൊന്നും സമ്മതിച്ചില്ല . പിന്നെ കൊള്ളാം എന്ന് തോന്നിയ ഒരു മൊമന്റിൽ അത് ചെയ്യാം എന്ന് തീരുമാനിച്ചു .

കൊള്ളാവുന്ന ഒരു മെയിൽ ആർട്ടിസ്റ്റിനെ കൂടി കാസ്റ്റ് ചെയ്യാൻ പ്രൊഡക്ഷൻ ഹരിയോട് പറഞ്ഞിട്ടുണ്ട്‌ . ഹരി അവന്റെ അസോസിയേറ്റ് ഡയറക്ടർ എന്ന സിനിമാ പ്രൊഫൈൽ വച്ച് സമീപിക്കാൻ കഴിയുന്ന മലയാള സിനിമയിലെ കുറെ സ്വഭാവ നടന്മാരെ സമീപിച്ചു കഥയും പ്രതിഫലവും ഒക്കെ സംസാരിച്ചു ഒടുവിൽ ഫീമെയിൽ റോൾ ചെയ്യുന്നത് ആരാണ് എന്ന് ചോദിക്കുമ്പോൾ എന്റെ പേര് പറയുമ്പോൾ മറ്റെന്തെങ്കിലും ഒഴിവു പറഞ്ഞു വലിയും .

സാമൂഹികമായ ഈ അൺടച്ചബിലിറ്റി കുറെ വർഷമായി ശീലമായതുകൊണ്ടും അതിനെ അതിജീവിച്ചു ജീവിക്കാൻ പഠിച്ചതുകൊണ്ടും എനിക്കതിൽ വലിയ അതിശയമൊന്നും തോന്നിയില്ല . ഹരിയോട് എനിക്ക് പകരം മറ്റാരെയെങ്കിലും കണ്ടെത്തി അത് ഷൂട്ട് ചെയ്യാൻ പറയുകയും ചെയ്തു പക്ഷെ അവനത് എന്നെ വച്ച് തന്നെ ചെയ്യണം .

അങ്ങനെയാണ് ഹരി വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ മണികണ്ഠൻ ആചാരിയെ കാണാൻ പോകുന്നത് കഥയും പ്രതിഫലവും ഒക്കെ സംസാരിക്കുന്നതിനു മുന്നേ ഹരി ആ റോൾ ചെയ്യുന്നത് ഞാനാണ് എന്ന് പുള്ളിയോട് പറഞ്ഞു . ” നിന്റെ സിനിമയല്ലേ ഹരി അതിൽ മറ്റു റോളുകൾ ആര് ചെയ്യണം എന്ന് നീയല്ലേ തീരുമാനിക്കുന്നത് ഞാനല്ലല്ലോ ” എന്നാണു മണികണ്ഠൻ ഹരിയോട് പറഞ്ഞത് . ആ ഷോർട് ഫിലിം ഷൂട്ട് ചെയ്തു പോസ്റ്റും ഏതാണ്ട് തീരാറായി .

പറഞ്ഞു വന്നത് ഇപ്പോൾ മണികണ്ഠന്റെ ഒരു അഭിമുഖം കണ്ടു പ്രിവിലേജുകളും ഉയർത്തിവിടാൻ ആളും ഇല്ലത്തതുകൊണ്ടു അർഹമായ റോളുകളിൽ നിന്നും തഴയെപ്പെടുന്ന ഒരു മനുഷ്യന്റെ നിസ്സാഹായതയും നിരാശയും ഒക്കെ അദ്ധേഹത്തിന്റെ വാക്കുകളിൽ ഉണ്ട് .

അഭിനയം എന്ന കലയെ തൊഴിലായി കണ്ട് അങ്ങേയറ്റം ആത്മാർത്ഥമായി തന്നെ ആ ജോലി ചെയുന്ന ഒരു മനുഷ്യന് പ്രിവിലേജുകൾ ഇല്ലാത്തതുകൊണ്ട് നിറം കറുത്തതുകൊണ്ടു പാരമ്പര്യ തടവാട്ട്‌ മഹിമ ഇല്ലാത്തതുകൊണ്ട് നഷ്ടപ്പെടുന്ന ജീവിതം.

വലിയ സങ്കടം തോന്നിയ ഒരു സംഭാഷണം . ഒരു വെള്ളിയാഴ്ച്ച മതി മണിയേട്ടാ സിനിമാക്കാരന്റെ ജീവിതം മാറാൻ നിങ്ങളെ എന്നും ഒരു നടന്റെ എല്ലാ പ്രൗഢിയോടെ തന്നെ വെള്ളിത്തിരയിൽ കാണാൻ ഇടയാവട്ടെ .

Written by Editor 3

സിനിമ ലോകത്ത് പിടിച്ചു നിൽക്കുവാൻ കേവലം അഭിനയം മാത്രം പോരാ.. തന്റെ അനുഭവം തുറന്ന് പറഞ്ഞ് നടി യാമി ഗൗതം..!

അമ്പോ… എജ്ജാതി ഫിറ്റ്നസ് വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സന്യ മൽഹോത്ര: വീഡിയോ