in ,

ഷർട്ട് ഇടാതെ സമൂഹ മാധ്യമങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന ആൺകുട്ടികളോട് എനിക്ക് താല്പര്യമില്ല; രശ്മിക മന്ദന പറയുന്നത് ഇങ്ങനെ

ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് മുന്നിൽ സുപരിചിതയായി മാറിയ താരമാണ് രശ്മിക മന്ദാന. ആദ്യ ചിത്രങ്ങളിൽ വിജയ് ദേവർകൊണ്ടയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട് വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രീതി പിടിച്ചുപറി രശ്മികയ്ക്ക് സാധിക്കുകയുണ്ടായി.


എന്നാൽ ഈ ചിത്രങ്ങൾക്ക് മുൻപ് കന്നട ചിത്രങ്ങളിലും മറ്റും സജീവമായി താരം ഉണ്ടായിരുന്നു. എങ്കിലും രശ്മികയും വിജയും ഒന്നിച്ചുള്ള കോംബോ ആണ് സിനിമാപ്രേമികൾ ഇഷ്ടപ്പെട്ടിട്ടുള്ളതും ഏറ്റെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇരുവരെയും ചേർത്തുള്ള നിരവധി ഗോസിപ്പ് വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാറുണ്ട്.

ഇരുവരും പ്രണയത്തിലാണെന്ന് വാർത്ത ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായ വാർത്തകൾ തന്നെയാണ്. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ രണ്ടുപേരും പങ്കുവയ്ക്കുന്നതാണ് ഒരു പരിധിയിലധികം ആരാധകർക്കിടയിലും സോഷ്യൽ മീഡിയ ആയിക്കിടയിലും ഇവരെപ്പറ്റിയുള്ള ഗോസിപ്പുകൾ ഉയരുന്നതിന് കാരണമായിട്ടുള്ളത്.

അല്ലു അർജുൻ നായകനായ എത്തിയ പുഷ്പ എന്ന ചിത്രത്തിനു ശേഷം തെന്നിന്ത്യയിൽ ഇന്ന് വാണിജ്യ സിനിമകളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള നായികമാരിൽ ഒരാളായി രശ്മിക മാറിക്കഴിഞ്ഞു. നടിയുടെ പ്രശസ്തി ഈ ഒരു ഒറ്റ ചിത്രം കൊണ്ട് തന്നെ പാൻ ഇന്ത്യ തലത്തിൽ ഉയർന്നിരിക്കുകയാണ്. 2016ൽ കന്നട സിനിമയായ കിരിക്ക് പാർട്ടിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ നാഷണൽ ക്രഷ് എന്ന നിലയിലേക്ക് തൻറെ പദവിയും പേരും ഉയർത്തി കഴിഞ്ഞിരിക്കുകയാണ്.

ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിലും രശ്മിക ഇടം നേടി. നാലുകോടി രൂപയാണ് ഒരു ചിത്രത്തിന് താരം പ്രതിഫലമായി വാങ്ങിയിരുന്നത് എങ്കിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ എട്ടുകോടിക്കും പത്തുകോടിക്കും ഇടയിലാണ് താരത്തിന്റെ പ്രതിഫലം എന്ന് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ പ്രകാരം തെന്നിന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നായികയായി രശ്മിക മാറുകയാണ്.

അഭിനയ ജീവിതത്തിൽ തിളങ്ങി നിന്നിരുന്ന സാഹചര്യത്തിൽ താരം വിവാഹിതയാകാനും ഒരുങ്ങിയിരുന്നു. എന്നാൽ ഇത് പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.കന്നട നടനും നിർമ്മാതാവുമായ രക്ഷിത് ഷെട്ടിയെ ആയിരുന്നു രശ്മിക വിവാഹം കഴിക്കാൻ ഇരുന്നത്. താരത്തിന്റെ ആദ്യ ചിത്രത്തിലെ നായകനായിരുന്ന രക്ഷിതുമായി
രശ്മിക പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ആയിരുന്നു.

12 വയസ്സിന്റെ വ്യത്യാസമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. 2017 ജൂലൈ മൂന്നിന് വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും പിന്നീട് ഈ ബന്ധം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. =

ഇപ്പോൾ രശ്മികയുടെ ഒരു അഭിമുഖത്തിലെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വർക്ക് ഔട്ടിനും ഫിറ്റ്നസിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ് രശ്മിക. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തു സോഷ്യൽ മീഡിയയിൽ ശരീരം പ്രദർശിപ്പിക്കുന്ന പുരുഷന്മാരെ പറ്റി എന്താണ് താരത്തിന്റെ അഭിപ്രായം എന്നാണ് അഭിമുഖത്തിനിടയ്ക്ക് അവതാരകൻ ചോദിച്ചത്.

അതൊക്കെ നല്ല കാര്യമാണ് എങ്കിൽ പോലും വർക്ക് ഔട്ട് ചെയ്യുന്നതും ശരീരഭാരം മെയിന്റൈൻ ചെയ്യുന്നതും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. പക്ഷേ അത് അവരെന്തിന് സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നു എന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല എന്നും അങ്ങനെ ചെയ്യുന്നവരോട് തനിക്ക് താല്പര്യം ഇല്ലെന്നുമാണ് രശ്മിക വ്യക്തമാക്കിയിരിക്കുന്നത്.

Written by Editor 1

ഇപ്പോൾ നീ തനിച്ചല്ലേ, ഞങ്ങൾടെ കൂടെ വന്നൂടെ കമ്പനി തന്നൂടേ എന്നാണ് ചോദിക്കുന്നത്, വിവാഹത്തിന് മുമ്പ് അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, പക്ഷേ; നടി ചാർമിള തുറന്നു പറയുന്നു..!

പ്രണയമൊക്കെ സംഭവിച്ചിട്ടുണ്ട്, എന്നാൽ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല; പ്രണയത്തെ കുറിച്ചും വിവാഹത്തെകുറിച്ചും മനസ്സ് തുറന്ന് അനു ജോസഫ്