in ,

മരണത്തെ മുഖാമുഖം കണ്ടു!!! പേടിപ്പെടുത്തിയ വിമാനയാത്രയെക്കുറിച്ച് രശ്മിക മന്ദാന

വിമാനയാത്രയ്ക്കിടയ്ക്ക് മരണത്തെ മുഖാമുഖം കണ്ട സംഭവം വിവരിച്ച്  നായിക രശ്മിക മന്ദാന. നടി ശ്രദ്ധയ്ക്ക് ഒപ്പം വിമാനയാത്ര നടത്തവേയാണ് പ്രതീക്ഷമായ ഒരു അനുഭവം താരം നേരിടേണ്ടി വന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദുരനുഭവം നടി വെളിപ്പെടുത്തിയത്. മുംബൈയിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രക്കിടയ്ക്ക് ആയിരുന്നു അപ്രതീക്ഷിതമായ സംഭവം നടന്നത്. ടേക്ക് ഓഫ് പിന്നാലെ സാങ്കേതികതര കരാറിനെ തുടർന്ന് വിമാന മുംബൈ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. 30 മിനിറ്റിനു ശേഷം ആയിരുന്നു അടിയന്തരമായി ലാൻഡ് ചെയ്തത് യാത്രക്കാർക്ക് ഒന്നും അപകടം സംഭവിച്ചില്ലെങ്കിലും എല്ലാവരും കുറച്ചുസമയം ഭീതിയിലായിരുന്നു.

ഫെബ്രുവരി 17 നായിരുന്നു സംഭവം നടന്നത്. വിമാനം തിരിച്ചറിക്കിയതിന്റെ പിന്നാലെ തന്നെ യാത്രക്കാർക്കായി മറ്റൊരു വിമാനം അധികൃതർ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വിമാനത്തിൽ നിന്നുള്ള ചിത്രം സഹിതം ആയിരുന്നു നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മരണത്തിൽ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെയാണ് എന്നായിരുന്നു ക്യാപ്ഷൻ നൽകിയത്.

നിലവിൽ അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ ടുവിന്റെ തിരക്കുകളിൽ ആണ് നടി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കൂടി കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. രശ്മിക നായികയായി ചിത്രം ആനിമലിന് മികച്ച പ്രതികരണം ആയിരുന്നു പ്രേക്ഷകരുടെ പക്കൽ നിന്നും ലഭിച്ചത്.

Written by amrutha

ഞങ്ങളുടെ പ്രണയത്തെ വീട്ടുകാർ എതിർത്തു, ആനിയെയും കൊണ്ട് നേരെ ഒളിച്ചോടിപ്പോയത് സ്‌റ്റേജ് ഷോയ്ക്ക്, ജീവിത കഥ പങ്കിട്ട് ശശാങ്കൻ

സണ്ണിയുടെ പേരിൽ അറിയപ്പെടാൻ ആഗ്രഹിച്ചിട്ടില്ല,ഒരുമിച്ച് പൊതുവേദികളിൽ എത്താത്തതിന്റെ കാരണം പറഞ്ഞ് രഞ്ജിനി