in ,

നമ്മൾ സിനിമയിൽ കോളേജിലെ ‘രാക്ഷ സി’യായി വന്ന രേണുകയെ ഓർമ്മയില്ലേ? സിനിമ ഉപേക്ഷിച്ച് വിവാഹം കഴിച്ചുപോയ നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഒരു രാക്ഷസിയെ ഏതെങ്കിലും മലയാളികൾ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതൊരുപക്ഷേ രേണുക മേനോനെ ആയിരിക്കും. നമ്മൾ എന്ന ഒരു പതിറ്റാണ്ട് കഴിഞ്ഞ ചിത്രത്തിലെ എൻ കരളിൽ താമസിച്ചാൽ എന്ന പാട്ട് ഇന്നും കേൾക്കുമ്പോൾ മലയാളികൾക്ക് ആവേശമാണ്.

ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട തൃശ്ശൂർക്കാരിയുടെ മുഖം ആകട്ടെ മനസ്സിൽ നിന്ന് മായാതെ ഇന്നും തങ്ങി നിൽക്കുകയും ചെയ്യുന്നു. ചിത്രം പുറത്തിറങ്ങിയ കാലഘട്ടത്തിൽ ക്യാമ്പസുകൾ ഒന്നടങ്കം ഏറ്റെടുത്ത പാട്ടായിരുന്നു ഇത്. ഒറ്റ ചിത്രം കൊണ്ട് മലയാളി തിരിച്ചറിയുന്ന മലയാള സിനിമയുടെ മുഖമായി മാറുവാൻ രേണുകയ്ക്ക് കഴിഞ്ഞു.

മലയാളത്തിലെ വിജയത്തിന് പിന്നാലെ തെലുങ്ക്, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിൽ അടക്കം 15ലധികം ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത താരം കൂടിയാണ് രേണുക. എന്നാൽ വിവാഹ ശേഷം സിനിമയുടെ തിരക്കുകളിൽ നിന്ന് ജീവിതത്തിന്റെ തിരക്കിലേക്ക് താരം കേറിയിരിക്കുകയാണ്.

അമേരിക്കയിൽ കുടുംബമൊത്ത് സ്ഥിരതാമസമാക്കിയെങ്കിലും താരത്തിന്റെ വാക്കുകളിൽ ഇന്നും മലയാളവും മലയാളിയും ഏറെ പ്രിയപ്പെട്ടത് തന്നെയാണ്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് താരം ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

കുടുംബ സുഹൃത്തിന്റെ സിനിമ മായ മോഹിത ചന്ദ്രൻ ആയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും ആ ചിത്രം പുറത്തുവന്നില്ല. അതിനോടൊപ്പം ചെയ്ത കമലിന്റെ നമ്മളാണ് പിന്നീട് പുറത്തിറങ്ങിയത്. നമ്മളിലേക്ക് പുതുമുഖ താരങ്ങളെ തേടുന്ന കൂട്ടത്തിൽ അവിചാരിതമായിയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

തൻറെ പുതിയ ജീവിതത്തെപ്പറ്റിയും സിനിമയിലേക്ക് കടന്നു വന്നതിനെപ്പറ്റിയും താരം പറയുന്നത് ഇങ്ങനെയാണ്… നമ്മളിലേക്ക് പുതുമുഖ താരങ്ങളെ തേടുന്ന കൂട്ടത്തിൽ ഞങ്ങളുടെ നാട്ടിലും സിനിമാക്കാർ വന്ന് ആളുകളെ അന്വേഷിച്ചിരുന്നു. അങ്ങനെ ഒരാൾ വീട്ടിൽ വന്ന് വീട്ടുകാരോട് ചോദിക്കുകയായിരുന്നു.

ഞാനന്ന് ട്യൂഷനും മറ്റോ പോയി വന്നപ്പോൾ ഒരാൾ വീട്ടിലേക്ക് ഒപ്പം വന്നു. എന്നിട്ട് മോൾ അകത്തേക്ക് പൊക്കോ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് എന്തോ വിവാഹാലോചന ആകുമെന്നാണ്. പിന്നീട് നിർമ്മാതാവ് ഡേവിഡ് കാച്ചപ്പള്ളിയും കമൽ സാറും വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഓർത്തഡോക്സ് കുടുംബമായിരുന്നു ഞങ്ങളുടേത്. സിനിമയെപ്പറ്റി അധികമൊന്നും അറിയില്ല.

അതുകൊണ്ടുതന്നെ പേടിയായിരുന്നു. സിനിമ കഴിയുമ്പോൾ വീട് അതായിരുന്നു എൻറെ ലോകം. നമ്മൾ സിനിമ കഴിഞ്ഞപ്പോൾ തെലുങ്കിൽ നിന്ന് ഓഫർ വന്നു. റാമോജി റാവു പ്രൊഡക്ഷൻ ആണ് അതുകൊണ്ട് അവസരം കളയരുത് എന്ന് കമൽ സാറാണ് പറഞ്ഞത്. ഒരു സിനിമ എന്നായിരുന്നു അഭിനയം തുടങ്ങുമ്പോൾ മനസ്സിൽ.

പക്ഷേ നാലുകൊല്ലം കൊണ്ട് പതിനഞ്ചോളം സിനിമകൾ ചെയ്യുകയുണ്ടായി. സിനിമയോട് അന്നും ഇന്നും അങ്ങനെ വലിയ ക്രേസ് ഇല്ലെന്ന് താരം പറയുന്നു. ഇനി തിരിച്ച് സിനിമയിലേക്ക് വരുമോ എന്ന് പലരും ചോദിക്കാറുണ്ടെങ്കിലും ഉത്തരം ഇല്ലെന്നാണ്. മുൻപ് തമിഴിൽ നിന്നൊക്കെ വലിയ ഓഫറുകൾ വന്നിരുന്നു. അവതാരകയായും പരിപാടിയുടെ വിധികർത്താവായുമൊക്കെ.

പക്ഷേ ഒന്നും സ്വീകരിച്ചില്ല. പരിചയങ്ങൾ പുതുക്കുന്ന കാര്യത്തിൽ പണ്ടേ ഞാൻ മോശമാണ്. ഇപ്പോൾ പിന്നെ പുതിയ നമ്പർ ഒക്കെ ആയതുകൊണ്ട് ആരും വിളിക്കാറില്ല. കൂടുതലും സിനിമയ്ക്ക് പുറത്തുള്ള ബന്ധങ്ങളാണ്. സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞതിന്റെ ഒന്നാമത്തെ കാര്യം ഞാൻ അങ്ങനെ മികച്ച ഒരു നടിയാണെന്ന് എനിക്കിതേവരെ തോന്നിയിട്ടില്ല.

ആവറേജ് അത്രതന്നെ. ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് സിനിമയോട് പാഷൻ വേണം. അതുമല്ലെങ്കിൽ അത് മിസ്സ് ചെയ്യണം. ഞാൻ ഇത് രണ്ടും ചെയ്യുന്നില്ല. എൻറെ ലൈഫിൽ ഞാൻ ഹാപ്പിയാണ് ഒന്നും നഷ്ടപ്പെടുത്തിയതായി തോന്നിയിട്ടില്ല.

Written by Editor 1

അനുഭവിച്ചതെല്ലാം ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലം, ഇപ്പോൾ സുവിശേഷ പ്രാസംഗിക, നടി മോഹിനിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

അമ്പതിനായിരം രൂപ കൊടുത്ത് അത് ഞാൻ വാങ്ങി, ഒടുവിൽ സംഭവിച്ചത് അങ്ങനെ; തബുവിന് സംഭവിച്ച അമളി ഇങ്ങനെ