in ,

പോടാ മൈ…. എന്ന എന്റെ ആ ഡയലോഗിൽ ഒരു കുഴപ്പവും എനിക്ക് തോന്നിയിട്ടില്ല, പലരും പറഞ്ഞത് എനിക്കിട്ട് ഒന്ന് പൊട്ടിക്കാനാണ് തോന്നിയതെന്നാണ്; രജീഷ വിജയൻ പറയുന്നു

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരമാണ് രജീഷ വിജയൻ. ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ താരം വളരെ പെട്ടെന്ന് മലയാളികൾക്ക് സുപരിചിതയായി തീരുകയുണ്ടായി.

സിനിമയെ കുറിച്ച് വലിയ ധാരണ ഒന്നുമില്ലാതെ ഇരുന്ന ഒരാളെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചതിന്റെ ഫുൾ ക്രെഡിറ്റ് സിനിമയുടെ സംവിധായകർക്കാണ് എന്ന് ആദ്യ ചിത്രത്തിലെ അനുഭവമായി താരം തുറന്നു പറഞ്ഞിരുന്നു. സാധാരണ പറയും പോലെ നീ ജീവിച്ചാൽ മതി എന്നൊന്നും എന്നോട് പറഞ്ഞില്ല.

മറിച്ച് ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായി നിർദ്ദേശങ്ങൾ അവർ എനിക്ക് തന്നിരുന്നു. കൃത്യമായ വർക്ക്ഷോപ്പ് ട്രെയിനിങ് എന്നിവയിലൂടെയാണ് അനുരാഗ കരിക്കിൻ വെള്ളത്തിലെ കഥാപാത്രം ഉയർന്നുവന്നത്. എന്നെ ഒരു നോർമൽ പേഴ്സൺ എന്ന നിലയിൽ നിന്നും ഒരു ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് മാറ്റിയെടുത്തത് ആ ടീമാണ്.

ആ സിനിമയുടെ കാസ്റ്റ് ആൻഡ് ക്രൂ. അവരുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെക്കുറിച്ച് ഞാൻ എന്തെങ്കിലും അറിഞ്ഞത്. എന്നെക്കൊണ്ട് ഒരു ആക്ടർ ആവാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കിയതും അതേ സപ്പോർട്ട് കൊണ്ടാണെന്ന് താരം വ്യക്തമാക്കിയിരുന്നു.

ആദ്യ ചിത്രത്തിനുശേഷം പിന്നീട് വിരലിൽ എണ്ണാൻ കഴിയുന്നതിലും അധികം കഥാപാത്രങ്ങൾക്കാണ് രഞ്ജിഷ ജീവൻ നൽകിയത്. താൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് ബസ്സിൽ യാത്ര ചെയ്തപ്പോൾ ഒരാളെ തല്ലിയിട്ടുണ്ടെന്ന് രഞ്ജിഷ മുൻപ് വ്യക്തമാക്കിയിരുന്നു. ഡോറിനടുത്തുള്ള കമ്പിയിൽ പിടിച്ച ഒരു ചെറിയ കുട്ടി സ്കൂൾ യൂണിഫോമിൽ നിൽക്കുകയായിരുന്നു.

ആകെ പകച്ച് പേടിച്ച് വിറച്ച് ആയിരുന്നു ആ കുട്ടി നിന്നത്. താൻ നോക്കുമ്പോൾ വാതിൽക്കൽ നിൽക്കുന്നയാൾ കുട്ടിയുടെ കാലിൽ വളരെ മോശമായ രീതിയിൽ തൊടുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നിൽക്കുകയായിരുന്നു ആ കുട്ടി. കുട്ടിയുടെ തൊട്ടടുത്ത് നിൽക്കുന്ന രണ്ട് സ്ത്രീകൾ ഇത് കാണുന്നുണ്ടെങ്കിലും അവർ പ്രതികരിച്ചില്ല.

ഒടുവിൽ ഞാൻ പ്രതികരിച്ചു എന്ന് താരം വ്യക്തമാക്കുകയുണ്ടായി എന്നാണ് അന്ന് താരം പറഞ്ഞത്. ജിയോ ബേബി ഒരുക്കിയ ഫ്രീഡം ഫൈറ്റിലെ 5 ചിത്രങ്ങളിൽ അവസാനത്തെതായ ഗീതു അൺചെയിൻഡ് എന്ന ചിത്രത്തിലെ ഗീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും താരം കയ്യടി നേടിയിരുന്നു. ചിത്രത്തിലെ കഥാപാത്രം നായകനോട് പറയുന്ന വാക്കുകളായിരുന്നു അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പ്രണയം തുറന്നു പറഞ്ഞ് അടുത്ത സെക്കൻഡിൽ തന്നെ തന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന നായകനോട് പോടാ മൈ…. എന്ന് പറഞ്ഞ് ആ ബന്ധത്തിൽ നിന്ന് ഗീതു ഇറങ്ങിപ്പോകുന്നിടത്ത് ആയിരുന്നു ചിത്രം അവസാനിച്ചത്.

എന്നാൽ ആ ചിത്രം കണ്ട് പലരും തന്നോട് കണ്ടിട്ട് തനിക്കിട്ട് ഒന്ന് പൊട്ടിക്കാനാണ് തോന്നിയത് എന്ന് പറഞ്ഞു. പക്ഷേ അങ്ങനെ ഒരു വാക്ക് പറഞ്ഞതിൽ തെറ്റായി എന്തെങ്കിലും ഉണ്ടെന്ന് തനിക്ക് തോന്നിയില്ലെന്നും ചിത്രത്തിൻറെ ക്ലൈമസിന് അത് യോജിച്ചതാണെന്ന് ഉറച്ച ബോധ്യം ഉണ്ടായിരുന്നു എന്നുമാണ് രഞ്ജിഷ പറഞ്ഞത്.

Written by Editor 1

ഞാനൊന്നു പൊയ്ക്കോട്ടേ, വീഡിയോ എടുക്കുന്നത് മതിയാക്കു.. വർക്ഔട്ട് കഴിഞ്ഞ് വരുന്ന മാളവികയുടെ വീഡിയോ വൈറൽ

അവർ നിന്നെ നശിപ്പിക്കും ആ ബന്ധങ്ങൾ വേണ്ട എന്ന് വീട്ടുകാർ പറഞ്ഞിട്ടും അതൊന്നും താൻ അനുസരിച്ചില്ല; രചന നാരായണൻകുട്ടി തുറന്ന് പറയുന്നു