മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു അവതരാകയാണ് രഞ്ജിനി ഹരിദാസ്. തന്റേതായ അവതാരക മികവുകൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരം കൂടിയാണ് രഞ്ജിനി. തന്റേതായ നിലപാടുകളും തീരുമാനങ്ങള്‍ കൊണ്ടും ആരുടെയും മുന്നില്‍ അഭിപ്രായങ്ങള്‍ പറയാന്‍ യാതൊരു മടിയും കാണിക്കാതെ താരമാണ് രഞ്ജിനി അതുകൊണ്ട് തന്നെ നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടും ഉണ്ട് താരം.
എന്നാലും രഞ്ജിനിയെ മലയാളികള്‍ക്ക് അത്രമാത്രം ഇഷ്ടമാണ്. സ്റ്റാര്‍ സിംഗര്‍ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള സംസാരത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി വലിയ ചര്‍ച്ചയായിരുന്നു,. ആദ്യം ഒന്നും ഈ അവതരണ ശൈലി പലര്‍ക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവര്‍ ചെയ്തത്.
അതിന് മുമ്പ് 2000-ല്‍ ഫെമിന മിസ് കേരള മത്സരത്തില്‍ പങ്കെടുത്ത് മിസ് കേരളയായി മാറിയ താരം കൂടിയാണ് രഞ്ജിനി. 2007 തൊട്ട് അഞ്ച് വര്‍ഷത്തോളം അടുപ്പിച്ച് രഞ്ജിനി സ്റ്റാര്‍ സിംഗറില്‍ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ബിഗ്സ്ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു.
തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. ഇന്നിപ്പോള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഒരു അവതാരകയായി മാറിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. ബിഗ്ബോസില്‍ വന്നതിന് ശേഷമാണ് താരത്തോട് ഉള്ള മുന്‍വിധികള്‍ പലതും മാറി മറിഞ്ഞത്. അടുത്തിടെ താരം താന്‍ ഒരു പ്രണയത്തിലാണെന്നും വെളിപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍. തന്റെ ആരാധകരുടെ സുഖവിവരം അന്വേഷിച്ചുകൊണ്ട് രഞ്ജിനി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു പൂളില്‍ നില്ക്കുന്ന സെല്‍ഫി വീഡിയോയാണ് രഞ്ജിനി പോസ്റ്റ് ചെയ്തത്. ”എങ്ങനെയിരിക്കുന്നു? ഞാനൊരു പൂളില്‍ ചില്ല് ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു..
പക്ഷെ ഒരു രോഗിയായി കട്ടിലില്‍ ചുരുണ്ടുകിടക്കുന്നു..”, രഞ്ജിനി വീഡിയോടൊപ്പം കുറിച്ചതിങ്ങനെയായിരുന്നു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായെത്തിയത്. എന്തായാലും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
രഞ്ജിനിക്കൊരു കാമുകനുണ്ട്. ബിസിനസുകാരനാണ് രഞ്ജിനിയുടെ കാമുകന് ശരത്ത് പുളിമൂട്. ഇപ്പോഴുള്ള പ്രണയം എത്രനാള്‍ പോകുമെന്ന് തനിക്കറിയില്ലെന്നും രഞ്ജിനി ഒരിക്കല്‍ പറഞ്ഞിരുന്നു. കാമുകന് ശരത്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് രഞ്ജിനി കുറിച്ചത് ‘ഭ്രാന്തമായ സ്നേഹവും സന്തോഷവും ചിരിയും’ എന്നായിരുന്നു.
ഇടയ്ക്കിടെ കാമുകനൊപ്പമുള്ള ചിത്രങ്ങളും മുപ്പത്തൊമ്പതുകാരിയായ രഞ്ജനി ഹരിദാസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. 16 വര്‍ഷമായി ശരത്തിനെ പരിചയമുണ്ട് രഞ്ജിനിക്ക്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിള്‍ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നാണ് രഞ്ജിനി ഒരു നേരത്തെ പറഞ്ഞിരുന്നു.
View this post on Instagram