in

തന്റെ മാ റിടത്തിന്റെ വലിപ്പവും ഒരു ദിവസം എത്ര തവണ സെ ക്സ് ചെയ്യുമെന്നും ചോദിച്ച് അയാൾ ചെയ്തത് ഇങ്ങെനെ: വെളിപ്പെടുത്തലുമായി നടി റാണി ചാറ്റർജി

മീടൂ കുറ്റാരോപിതനായ സിനിമാ സംവിധായകനും ബിഗ്ബോസ് 16 മത്സരാര്‍ഥിയുമായ സാജിദ് ഖാന്റെ പ്രശ്നങ്ങള്‍ പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് തോന്നുന്നു. മന്ദാന കരിമി, അഹാന കുമ്ര, ഷെര്‍ലിന്‍ ചോപ്ര തുടങ്ങി നിരവധി പേര്‍ക്ക് ശേഷം കനിഷ്‌ക സോണി അടുത്തിടെ സിനിമാ നിര്‍മ്മാതാവുമായുള്ള കാസ്റ്റിംഗ് കൗ ച്ച് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞു.

ഇപ്പോഴിതാ, ഭോജ്പുരി നടി റാണി ചാറ്റര്‍ജിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഭോജ്പുരി സിനിമാ മേഖലയിലെ വലിയ നടിയാണ് റാണി. സസുര ബഡാ പൈസവാല, ദേവ്ര ബഡാ സതവേല തുടങ്ങിയ വിജയകരമായ നിരവധി പ്രോജക്ടുകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഡാന്‍സിന് അവസരം നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷമാണ് സംഭവമെന്നും നടി പറയുന്നു.

ബോളിവുഡ് ഹംഗാമാ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. 2013ല്‍ അജയ്ദേവ്ഗണ്‍ നായകനായ ചിത്രം ഹിമ്മത്ത്വാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ‘ ധോക്ക, ധോക്ക’ എന്ന ഡാന്‍സ് രംഗം വാഗ്ദാനം ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കാന്‍ വീട്ടിലേക്ക് വിളിച്ചു. എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ പിആര്‍ഓയോ മാനേജരെയോ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞതായും നടി പറയുന്നു.

ചര്‍ച്ചയ്ക്കിടെ കാലുകള്‍ കാണുന്ന തരത്തില്‍ ലെഹങ്ക ധരിക്കാനും സജാദ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ വിചിത്രമായി തോന്നിയെങ്കിലും ഓഡിഷന്റെ ഭാഗമാണെന്ന് കരുതി അങ്ങനെ ചെയ്യുകയായിരുന്ന് നടി പറയുന്നു.

പിന്നീടുളള ചോദ്യം മാ റിടത്തിന്റെ വലിപ്പത്തെ കുറിച്ചും ഒരു ദിവസം എത്രതവണ ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും ചോദിച്ച് തന്നെ അനുചിതമായി സ്പര്‍ശിച്ചതായും നടി പറഞ്ഞു. തുടര്‍ന്ന് താന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും റാണി ചാറ്റര്‍ജി പറഞ്ഞു.

നേരത്തെ ഇതു വെളിപ്പെടുത്താതിരുന്നത് സിനിമാ മേഖലയില്‍ നിന്നും തനിക്ക് വിലക്കുണ്ടാകുമോയെന്ന് പേടിച്ചാണ്. എന്നാല്‍ ഇപ്പോള്‍ മീടുവിന്റെ ഭാഗമായി നിരവധി സ്ത്രീകള്‍ തുറന്നു പറഞ്ഞതോടെയാണ് തനിക്കും ധൈര്യം വന്നതെന്ന് റാണി പറയുന്നു.

റാണി ചാറ്റര്‍ജി എന്നറിയപ്പെടുന്ന സബിഹ ഷെയ്ഖ് 1989 നവംബര്‍ മൂന്നിനാണ് ജനിച്ചത്. സസുര ബഡാ പൈസവാല, സീത, ദേവ്ര ബഡാ സതവേല, റാണി നമ്പര്‍ 786 എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവര്‍ അറിയപ്പെടുന്നത്. 2020-ല്‍ മാ സ്ട്രം എന്ന വെബ് സീരീസിലും അവര്‍ പ്രവര്‍ത്തിച്ചു.

Written by Editor 3

എന്നെ തിരികെ കൊണ്ടുപോകൂ.. ബാങ്കോക്ക് ഓർമ്മകളുമായി നടി പ്രിയ വാര്യർ… വീഡിയോ പങ്കുവെച്ച് താരം

ഇത് നമ്മുടെ മീര ആല്ലേ, ഹോട്ട് ലുക്കിൽ പുത്തൻ ഫോട്ടോസുമായി മീര ജാസ്മിൻ; ഏറ്റെടുത്ത് ആരാധകർ