in

ഷോയ്ക്കിടെ പരസ്യമായി നടിയുടെ കാൽ വിരൽ വായിൽ ഇട്ട ശേഷം ചുംബിച്ച് ആർ ജി വി, വീഡിയോ വൈറൽ

സോഷ്യൽ മീഡിയ സെൻസേഷൻ ആശു റെഡ്‌ഡിയുടെ കാല്പാദം ചുംബിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. തന്റെ പുതിയ ചിത്രമായ ‘ഡെയ്ഞ്ചറസ്’ന്റെ പ്രൊമോഷൻ ഭാഗമായി ചെയ്ത അഭിമുഖത്തിനിടയിലാണ് സംവിധായകൻ നടിയോട് കാൽപ്പാദത്തിൽ ചുംബിച്ചോട്ടെ എന്ന് ചോദിച്ചത്. ആശു റെഡ്‌ഡി സമ്മതിച്ചതിനെ തുടർന്ന് അദ്ദേഹം ചുംബിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.

കാലിൽ ചുംബിച്ച ശേഷം രാം ഗോപാൽ വർമ്മ ‘എന്റെ ജീവിതം നീ ധന്യമാക്കി’യെന്ന് നടിയോട് പറഞ്ഞു. ഈ പ്രവർത്തിയെ തുടർന്ന് അദ്ദേഹത്തിന്റെ നിരവധി ആരാധകർ നിരാശരായി. ‘ചിലപ്പോഴൊക്കെ എനിക്ക് ആർജിവിയോട് വെറുപ്പ് തോന്നുന്നു ഒരിക്കൽ അദ്ദേഹം ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകനായിരുന്നു.

എല്ലാ ഇൻഡസ്ട്രിയിലെ മുൻനിര നായകന്മാരും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചു പക്ഷെ ഇപ്പോൾ..’ എന്ന് ഒരു ആരാധകൻ അഭിപ്രായപ്പെട്ടു. ‘ഭാവിയിൽ സ്പാ, മസാജ് തെറാപ്പി സെന്ററുകൾ ആരംഭിക്കാൻ എന്തെങ്കിലും പദ്ധതിയുണ്ടോ?’. ഇങ്ങനെയുള്ള നിരവധി കമ്മെന്റ്സ് ആണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചത്.

ഡിസംബർ ആറിന് രാത്രി സംവിധായകൻ രാം ഗോപാൽ വർമ്മ അഷു റെഡ്ഡിയ്‌ക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ‘കൂടുതൽ കാണാൻ കാത്തിരിക്കുക’ എന്ന് കുറിച്ചു. അതിന് ശേഷമാണു അദ്ദേഹം ഇന്റർവ്യൂ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോയ്ക്ക് ധാരാളം കാഴ്ചക്കാരും കമന്റുകളും ലഭിച്ചുവെങ്കിലും ഒരു വിഭാഗം ആളുകൾ ഇത് അങ്ങേയറ്റം അരോചകമാണെന്ന് പ്രതികരിച്ചു.

ബോളിവുഡിലെ മാറ്റത്തിന്റെ തുടക്കക്കാരനായി രാം ഗോപാൽ വർമ്മ ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവാദപരമായ വാർത്തകളിൽ അദ്ദേഹം നിറഞ്ഞുനിൽക്കുന്നു. ഏറ്റവും പുതിയ യൂട്യൂബ് വീഡിയോ അദ്ദേഹത്തിന്റെ ആരാധകരെ കൂടുതൽ നിരാശരാക്കി. സത്യ, ശിവ, സർക്കാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രാം ഗോപാൽ വർമ്മ.

ഇത്തവണ ക്രെെം ആക്ഷന്‍ സിനിമയുമായാണ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ എത്തുന്നത്. ഡെയിഞ്ചറസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സമീപകാലത്തായി വ്യത്യസ്തായ തീമുകളാണ് അദ്ദേഹം സിനിമയാക്കുന്നത്. പുതിയ ചിത്രം ലെ സ്ബി യന്‍ പ്രണയകഥ പറയുന്ന ആക്ഷന്‍ ചിത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. അവരുടെ ബന്ധം പോലീസുകാരും ഗ്യാ ങ്സ്റ്ററുകളുമടക്കം നിരവധി പേരെ കൊന്നു എന്ന ടാഗ് ലെെനോടെയാണ് പുതിയ ചിത്രമെത്തുന്നത്.

അപ്സര റാണിയും നെെന ഗാംഗുലിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ ചൂടന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിട്ടുണ്ട്. രാം ഗോപാല്‍ വര്‍മ ത്രില്ലര്‍ എന്ന സിനിമയിലൂടെ അവതരിപ്പിച്ച നടിയാണ് അപ്സര റാണി.

Written by Editor 3

മാസ്ക് ഇട്ടിരിക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ… പുത്തൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം

വിവാഹം കഴിഞ്ഞാൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്… അത് തന്നെയാണ് ഞാൻ ഇവിടെയും ചെയ്തത് എന്ന് രചിത റാം.. രൂക്ഷ വിമർശനം