in

റാകുൽ പുലിയാണ്.. ജമ്പ് ചെയ്യുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ: വീഡിയോ കാണാം

ദക്ഷിണേന്ത്യന്‍ സിനിമാ താരവും മോഡലുമായ താരം രാകുല്‍ പ്രീത് സിങിനെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തമിഴ് സിനിമകളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചു പറ്റിയത്.

തെലുങ്കിലും തമിഴിലും ബോളിവുഡിലും ശ്രദ്ധേയയായ നടി മോഡലിങ്ങില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനായ മര്‍ജവാന്‍ എന്ന ചിത്രത്തിലാണ് രാകുല്‍ പ്രീത് അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം. ഈ ചിത്രം സംവിധാനം ചെയ്തത് മിലാപ് സവേരി ആയിരുന്നു.

കഴിഞ്ഞ വര്‍ഷം രണ്ട് തമിഴ് സിനിമകളാണ് രാകുലിന്റേതായി പുറത്തിറങ്ങിയത്. നവാഗതനായ രജത് രവിശങ്കര്‍ സംവിധാനം ചെയ് കാര്‍ത്തി നായകനായ ദേവ് എന്ന ചിത്രത്തിലും ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത സൂര്യ ചിത്രം എന്‍ജികെയിലും രാകുല്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഉത്തരേന്ത്യയില്‍ നിന്നുമെത്തി, തെക്കിന്റെ മനംകവര്‍ന്ന നടിമാരില്‍ ഒരാളാണ് രാകുല്‍. തെലുങ്ക് , തമിഴ് , ഹിന്ദി സിനിമകളില്‍ വെന്നിക്കൊടി പാറിച്ച ഈ ഡല്‍ഹിക്കാരി, 2011 ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പീപ്പിള്‍സ് ചോയ്സ് മിസ് ഇന്ത്യ ടൈംസ് കൂടാതെ,

പാന്റലൂണ്‍സ് ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ടാലന്റഡ്, ഫെമിന മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, ഫെമിന മിസ് ബ്യൂട്ടിഫുള്‍ ഐസ് എന്നിങ്ങനെ നാല് സബ്ടൈറ്റിലുകള്‍ നേടിയിട്ടുണ്ട്. അതിനു മുമ്പ് തന്നെ, 2009-ല്‍ സെല്‍വരാഘവന്റെ 7G റെയിന്‍ബോ കോളനിയുടെ റീമേക്ക് ആയ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നിരുന്നു.

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ രാകുല്‍, 2017-ല്‍ , തെലങ്കാന സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രോഗ്രാമിന്റെ ബ്രാന്‍ഡ് അംബാസഡറുമായി. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി പത്തോളം സിനിമകള്‍ രാകുലിന്റെതായി ഇറങ്ങാനുണ്ട്.

ഇവയില്‍ പലതിന്റെയും ചിത്രീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചില സിനിമകളുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും രാകുല്‍ പ്രീത് വളരെ സജീവമാണ്.

തന്റെ വിശേഷങ്ങളെല്ലാം ചിത്രങ്ങളായും വീഡിയോകളായും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യാരിയന്‍, കിക്ക് 2,ധ്രുവ, യെന്നമോ യേതോ, തീരന്‍, ദേവ്, എന്‍ജികെ, ചെക്ക്, സര്‍ദാര്‍ കാ ഗ്രാന്‍ഡ്സണ്‍, അറ്റാക്ക് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ രാകുല്‍ പ്രീത് അഭിനയിച്ചിരുന്നു.

അഭിഷേക് ബച്ചനും അജയ് ദേവ് ഗണിനും ഒപ്പം അഭിനയിച്ച റണ്‍വേ 34 ആണ് രാകുല്‍ പ്രീത് അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

Written by Editor 3

പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം, ഇപ്പോള്‍ കണ്ടാല്‍ എന്റെ സഹോദരിയെ പോലെയാണ്; പറയുന്നവര്‍ പറയട്ടെ എന്നാണ് ഉമ്മി അന്ന് പറഞ്ഞത് -കൂടെവിടെയിലെ സൂര്യ

പലരും തന്നെ ചൂഷണം ചെയ്തു; പ്രശസ്തിയെക്കാൾ കൂടുതൽ വിവാദത്തിൽ അകപ്പെട്ട നായിക, നടി മൈഥിലി തുറന്ന് പറയുന്നു