in

സുരേഷ് ഗോപിക്ക് വേണ്ടി അന്ന് രാധികയെ ആദ്യം കണ്ടതും അഭിപ്രായം പറഞ്ഞതും അന്നത്തെ ഒരു സൂപ്പർ നടി, സംഭവം ഇങ്ങനെ..

മലയാലികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. മാസ് ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കിടിലം കൊള്ളിച്ച ഈ താരം എന്നാൽ ജീവിതത്തിൽ വളരെ ലാളിത്യമുള്ള മനുഷ്യ സ്നേഹിയാണ്. ൌസുരേഷ് ഗോപിയെ മാത്രമല്ല അദ്ദേഹത്തോളം തന്നെ പ്രേക്ഷകർ്ക് ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ കുടുംബത്തേയും.

മലയാള സിനിമയുടെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവർ വിവാഹിതരായത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്.

സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു പോലും വാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണെന്ന് താരം പല വേദിയിലും തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ വിവാഹം ആലോചിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ തനിക്ക് മുൻപേ രാധികയെ പോയി കണ്ട തൻ്റെ സഹോദരിയെക്കുറിച്ചും അദ്ദേഹം വാചാലനാകാറുണ്ട്.

ജയറാമിൻ്റെ ഭാര്യ പാർവ്വതിയെക്കുറിച്ചാണ് താരം പറയുന്നത്. അസ്വതി എന്‍റെ മനസ്സിൽ കുടിയേറിയത് ദത്ത് പെങ്ങളായിട്ടാണ്. ഭാവിയിലെ വധുവിന്റെ കൺസപ്റ്റ് എന്താണ് എന്ന് അശ്വതി ചോദിച്ചപ്പോൾ ഞാൻ അതിനെക്കുറിച്ച് ആദ്യം മനസ്സ് തുറന്നത് എന്റെ പ്രിയപ്പെട്ട പെങ്ങളോടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

എന്റെ പെണ്ണ് കാണൽ ചടങ്ങിനും മുൻപേ രാധികയെ പോയി കണ്ട് എനിക്ക് ചേരുന്ന കുട്ടിയാണെന്ന് പറഞ്ഞത് എന്റെ പ്രിയപ്പെട്ട സഹോദരി അശ്വതിയാണ്. ഞങ്ങളുടെ കല്യാണത്തിന് മുൻപ് തന്നെ രാധികയും അശ്വതിയുമായിട്ട് നല്ല ബന്ധമായിരുന്നു. അവർ അങ്ങോട്ടുമിങ്ങോട്ടും നല്ല നാത്തൂൻ സ്നേഹം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇതൊക്കെ ഇവിടെ സംഭവിക്കുമ്പോഴും സുരേഷ് ഗോപിയുടെ വീട്ടിൽ മാതാപിതാക്കൾ ചേർന്നും ഈ വിവാഹം തീരുമാനിച്ചു. കൊടൈക്കനാലിൽ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിൽക്കുമ്പോഴായിരുന്നു അച്ഛൻ ഫോണിൽ വിളിച്ചത്.

1989 നവംബർ 18ാം തീയതി ആയിരുന്നു അത്. ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരു‌മകളാ‌യി ഈ പെൺകുട്ടി മതി എന്നായിരുന്നു അച്ഛൻ തന്നോട് അന്ന് ഫോണിലൂടെ പറഞ്ഞിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നും അച്ഛൻ പറഞ്ഞിരുന്നതായും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഞങ്ങൾ നാല് സഹോദരന്മാരാണെന്നും പെൺകുട്ടികൾ ഇല്ലെന്നതും ചൂണ്ടിക്കാട്ടിക്കൊണ്ട് സുരേഷ് ഗോപി അന്ന് അച്ഛന് കൊടുത്ത മറുപടിയും ഇപ്രകാരമായിരുന്നു.

രാധികയെ തെരഞ്ഞെടുത്തതിനെ കുറിച്ച് അന്ന് അച്ഛനോട് പറഞ്ഞിരുന്നത് ‘എനിക്ക് പെണ്ണ് കാണണ്ടെന്നും ഞാൻ കെട്ടിക്കോളാം’ എന്നുമായിരുന്നെന്ന്’ സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നു. ഇതെല്ലാം കഴിഞ്ഞ് വിവാഹ നിശ്ചയം അടക്കം കഴിഞ്ഞാണ് രാധികയെ ഞാൻ നേരിൽ കാണുന്നതെന്നും അതൊരു ഡിസംബർ 3ാം തീയതി ആയിരുന്നെന്നും സുരേഷ് ഗോപി മുൻപ് നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയിൽ പറഞ്ഞിരുന്നു.

Written by Editor 5

ശരീരം ഉപയോഗിച്ചാണ് ഞാൻ ഇവിടെ വരെ എത്തിയത്, പലരും എന്റെ ശരീരം ഉപയോഗിച്ചിട്ട് എന്നെ വഞ്ചിച്ചു; റായ് ലക്ഷ്മി തുറന്ന് പറയുന്നു

തന്റെ ജന്മദിനം കളർഫുൾ ആക്കി നടി അക്ഷയ പ്രേംനാഥ്, ആശംസകളുമായി ആരാധകർ… ഫോട്ടോസ് വൈറൽ