in

അവർ നിന്നെ നശിപ്പിക്കും ആ ബന്ധങ്ങൾ വേണ്ട എന്ന് വീട്ടുകാർ പറഞ്ഞിട്ടും അതൊന്നും താൻ അനുസരിച്ചില്ല; രചന നാരായണൻകുട്ടി തുറന്ന് പറയുന്നു

മലയാള ചലച്ചിത്രനടിയും മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപഹാസ്യപരിപാടിയിൽ വത്സല എന്ന കഥാപാത്രം ചെയ്തു ആളുകളുടെ പ്രശംസ പിടിച്ചു പറ്റിയ താരമാണ് രചന നാരായണൻകുട്ടി. കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരിക കൂടിയായിരുന്നു താരം തൃശ്ശൂർ ടൗണിലെ ഒരു മാനേജ്മെൻറ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിലാണ് താരത്തിന് മിനിസ്ക്രീനിലേക്ക് അവസരം ലഭിക്കുന്നത്.

മുമ്പ് റേഡിയോ ജോക്കിയായും താരം പ്രവർത്തിച്ചിട്ടുണ്ട്. നായികയായി അഭിനയിച്ച ആദ്യ ചിത്രമാണ് ജയറാം നായകനായ ലക്കി സ്റ്റാർ. ഇതിലെ ജാനകി എന്ന കഥാപാത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് മുമ്പ് രചന തന്നെ വ്യക്തമാക്കുകയുണ്ടായി.

അഭിനയത്രി എന്നതിനേക്കാൾ ഉപരി നർത്തകി എന്ന നിലയിൽ അറിയപ്പെടുവാനാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് ഒരിക്കൽ താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ശാസ്ത്രീയ നൃത്തം, ഓട്ടൻതുള്ളൽ, കഥകളി, കഥാപ്രസംഗം എന്നിവയിൽ സജീവമായി താരം പങ്കെടുത്തിരുന്നു.

നാലാം ക്ലാസ് മുതൽ 10 വരെ തൃശ്ശൂർ ജില്ലാ തിലകമായിരുന്നു താരം. യൂണിവേഴ്സിറ്റി കലാതിലകവുമായി താരം അറിയപ്പെട്ടിരുന്നു. ആമേൻ, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയവ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ചിത്രങ്ങളാണ്. ഏറ്റവും ഒടുവിലായി രചനയുടെ പുറത്തിറങ്ങിയ ചിത്രം മോഹൻലാൽ നായകനായ എത്തിയ ആറാട്ട് ആണ്.

ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയ ചില കാര്യങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മറ്റുള്ളവരെ പോലെ താനും അമ്മയുമായി വഴക്കിടാറ് ഉണ്ടെന്നാണ് താരം പറയുന്നത്. വീട്ടിൽ നിന്നിറങ്ങി പോകും, നിങ്ങൾക്കെന്നെ ഇഷ്ടമല്ല തുടങ്ങി എല്ലാ മക്കളും സ്ഥിരം പറയുന്ന ക്ലീഷേ ഡയലോഗുകൾ ഞാനും എൻറെ അമ്മയോട് പറയാറുണ്ട് എന്നാണ് രചന പറഞ്ഞത്.

അഭിനേത്രി ആയില്ലായിരുന്നുവെങ്കിൽ താൻ ഉറപ്പായും ഒരു അധ്യാപിക എന്ന നിലയിൽ ആയിരിക്കും അറിയപ്പെടുക എന്നും താരം വ്യക്തമാക്കുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി ശോഭനയാണെന്നും ക്രഷ് തോന്നിയ നടൻ മോഹൻലാൽ ആണെന്ന് ആണ് രചന വ്യക്തമാക്കുന്നത്.

മുൻപൊക്കെ തനിക്ക് വളരെ പെട്ടെന്ന് ദേഷ്യം വരുമായിരുന്നു എന്നും എന്നാൽ അങ്ങനെ ദേഷ്യപ്പെടുന്നതുകൊണ്ട് കാര്യമൊന്നുമില്ല എന്ന് മനസ്സിലായപ്പോൾ സ്വയം ശാന്തമാകാൻ ശ്രമിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. ദൈവം സഹായിച്ച് ഇതുവരെ സിനിമയിൽ നിന്ന് മോശം അനുഭവങ്ങൾ ഒന്നും നേരിട്ടിട്ടില്ല എന്നാണ് താരം പറയുന്നത്.

ഓരോ സിനിമയും ഓരോ അനുഭവങ്ങളാണ് നൽകുന്നത്. ഞാൻ എൻറെ ഓരോ ചിത്രത്തെയും സ്വന്തം മക്കളെ പോലെയാണ് കാണുന്നത് എന്നും രചന പറയുന്നു. വീട്ടുകാർ ചിലപ്പോഴൊക്കെ എൻറെ സുഹൃത്ത് ബന്ധങ്ങൾ മോശമാണെന്നും അത് നിനക്ക് ചേർന്നതല്ല എന്നും പറയാറുണ്ട്.

അവർ രചന എന്ന വ്യക്തിയെ ദുരുപയോഗം ചെയ്യും എന്ന കാരണം കൊണ്ടാകാം വീട്ടുകാർ അങ്ങനെ പറയുന്നത്. അവരുടെ പേടി ആകാം. ഞാൻ സുഹൃത്ത് ബന്ധങ്ങൾക്ക് വലിയ വില നൽകുകയും അവരെ വിശ്വസിക്കുകയും ചെയ്യുന്ന ഒരാൾ കൂടിയാണ് എന്നും താരം പറയുന്നു.

Written by Editor 1

പോടാ മൈ…. എന്ന എന്റെ ആ ഡയലോഗിൽ ഒരു കുഴപ്പവും എനിക്ക് തോന്നിയിട്ടില്ല, പലരും പറഞ്ഞത് എനിക്കിട്ട് ഒന്ന് പൊട്ടിക്കാനാണ് തോന്നിയതെന്നാണ്; രജീഷ വിജയൻ പറയുന്നു

11 മാസം സിനിമയുമായി ഒരു ബന്ധവും ഇല്ലാതെ വീട്ടിൽ ഒതുങ്ങി കൂടി, ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു, ടിവിയിൽ പോലും സ്വന്തം മുഖം കാണുന്നത് വെറുത്തു: നയൻതാരയുടെ ജീവിതം മാറ്റി മറിച്ച ആ സംഭവം ഇങ്ങനെ